നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പ്രമുഖ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെത്തിയ ഇരുവരും പ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ നിന്നും മറ്റ് തെക്കേ ഇന്ത്യൻ ചലച്ചിത്ര മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ തിരുവനന്തപുരത്ത് നടക്കുന്ന ഗംഭീരമായ റിസപ്ഷനിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി അതിഥികളുടെ പൂർണ്ണമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും ചലച്ചിത്ര രംഗത്തെ…
Read MoreYear: 2026
തിരുവനന്തപുരം നഗരത്തിലെ മൃഗശാല അവിടെനിന്ന് മാറ്റണം’- കേരള മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം∙ നഗരഹൃദയത്തിലുള്ള മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും അവിടെനിന്നു മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. പകരം ആ സ്ഥലത്തെ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ പോലെ അതിമനോഹരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരഹൃദയത്തില്‍ മൃഗശാല വച്ചിരിക്കുന്നതു മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയോടു ചേര്‍ന്നു നില്‍ക്കുന്ന നെയ്യാര്‍ പോലെയുള്ള വനപ്രദേശത്തേക്കു മൃഗശാല മാറ്റണം. തന്റെ സ്വപ്‌നപദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. റീ ഇമാജനിങ് കേരള പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ ആശയങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Moreഎഞ്ചിനീയർമാർക്ക് ഇനി ഡോക്ടർമാരെപ്പോലെ ഇനി പേരുകൾക്ക് മുന്നിൽ ‘ER’ എന്ന്ചേർക്കാം;, കാരണം അറിയാൻ വായിക്കാം
ഇനി എഞ്ചിനീയർമാർക്കും ഡോക്ടർമാരെപ്പോലെ പ്രത്യേക പദവി; പേരുകൾക്ക് മുൻപിൽ ‘എർ’ (Er) ഉപയോഗിക്കാൻ കർണാടക സർക്കാർ ഉത്തരവ് ബെംഗളൂരു: സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ എഞ്ചിനീയേഴ്‌സ് ദിനത്തിൽ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് എഞ്ചിനീയർമാർക്ക് അഭിമാനകരമായ സമ്മാനം നൽകി കർണാടക സർക്കാർ. ഡോക്ടർമാർ പേരിനു മുൻപിൽ ‘ഡോക്ടർ’ (Dr.) എന്ന് ചേർക്കുന്നതുപോലെ, സംസ്ഥാനത്തെ എഞ്ചിനീയർമാർക്ക് പേരിനു മുൻപിൽ ‘എർ’ (Er – Engineer) എന്ന പദവി ഔദ്യോഗികമായി ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. മെഡിക്കൽ പ്രൊഫഷണലുകൾ, അഭിഭാഷകർ, അധ്യാപകർ എന്നിവർക്ക് സമൂഹത്തിലുള്ളതുപോലെയുള്ള പ്രത്യേക…
Read Moreവെള്ള ഗൗണില്‍ മനോഹരിയായി ജ്യോതിക, വികാരഭരിതനായി സൂര്യ; 20-ാം വിവാഹവാർഷികത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി താരങ്ങള്‍
തമിഴ് സിനിമയിലെ ജനപ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ദാമ്പത്യജീവിതത്തിന്റെ ഇരുപതാം വാർഷിക വേളയിൽ പരസ്പരമുള്ള വിവാഹവാഗ്ദാനങ്ങൾ പുതുക്കി. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിദേശത്തെ ഒരു പള്ളിയിൽവെച്ചാണ് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ‘ദ സീക്വൽ’ എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച ഈ വൈകാരിക നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചടങ്ങിൽ വെളുത്ത മനോഹരമായ ഗൗണിൽ ജ്യോതികയും വെളുത്ത കോട്ടും കറുത്ത ട്രൗസറുമണിഞ്ഞ് സൂര്യയും തിളങ്ങിയപ്പോൾ മക്കളാണ് ഇരുവരെയും പള്ളിയിലേക്ക് ആനയിച്ചത്. ഇത് പെർഫെക്റ്റ് ജീവിതമല്ല,…
Read Moreലണ്ടനിൽ തമിഴ് ഹിന്ദു ഭക്തരുടെ തേർ തിരുവിഴ: വിദേശ തെരുവുകളിൽ തേങ്ങ ഉടക്കലും ശയന പ്രദക്ഷിണവും, ദൃശ്യങ്ങൾ വൈറൽ; അത്ഭുതത്തോടെ സ്വദേശികള്‍ വിഡിയോ കാണാം
ലണ്ടനിലെ ലെവിഷാമിൽ നടന്ന വാർഷിക തേർ തിരുവിഴ (രഥോത്സവം) തമിഴ് ഹിന്ദു ഭക്തരുടെ വൻ പങ്കാളിത്തം കൊണ്ടും അപൂർവ്വമായ ഭക്തിപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. വർണ്ണാഭമായി അലങ്കരിച്ച ക്ഷേത്ര രഥങ്ങൾ പൊതുനിരത്തുകളിലൂടെ വലിച്ചുകൊണ്ടായിരുന്നു പ്രധാന ഘോഷയാത്ര നടന്നത്. വിശ്വാസത്തിന്റെ ഭാഗമായി നിരത്തിലൂടെയുടെ ശയനപ്രതക്ഷിണ വഴിപാട് ഭക്തർ നടത്തിയത് ഉത്സവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയായി മാറി. കൂടെ തേങ്ങ ഉടയ്ക്കലും ലണ്ടനിലെ തമിഴ് ഹിന്ദു രഥോത്സവങ്ങളിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം ഭക്തിനിർഭരമായ ചടങ്ങുകൾ കാണാൻ നിരവധി ആളുകളാണ് തെരുവുകളിൽ തടിച്ചുകൂടിയത്. സാമൂഹിക മാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ…
Read Moreബെംഗളൂരുവിൽ സൗന്ദര്യവർദ്ധക ചികിത്സയിൽ ഫലം കണ്ടില്ല: ക്ലിനിക്ക് 1.7 ലക്ഷം രൂപയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവ്
ബെംഗളൂരു: സൗന്ദര്യവർദ്ധക ചികിത്സയിലൂടെ ഉറപ്പായ ഫലം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രമുഖ ക്ലിനിക്കിന് തിരിച്ചടി. ലക്ഷങ്ങൾ ഈടാക്കിയ ശേഷം വാഗ്ദാനം ചെയ്ത ഫലം ലഭിക്കാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിൽ കഡുഗോഡി സ്വദേശിനിക്ക് 1.76 ലക്ഷം രൂപ തിരിച്ചനൽകാൻ ബെംഗളൂരു നാലാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പണം വാങ്ങിയ ശേഷം ഉറപ്പുനൽകിയ സേവനത്തിൽ നിന്ന് പിൻവാങ്ങാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഫോറത്തിന്റെ വിധി. 2025 മാർച്ച് മാസത്തിലാണ് കഡുഗോഡി സ്വദേശിനിയായ സുൽത്താന (പേര് മാറ്റം വരുത്തിയത്) മുഖത്തെ കറുത്ത പാടുകൾ…
Read Moreയുപിഐ ഇടപാടുകൾക്ക് ഫീസും ഉപഭോക്താവിൽ നിന്ന് ഈടാക്കുമോ? യുപിഐ ചാർജിൽ വ്യക്തത വരുത്തി ആർബിഐ അറിയാൻ വായിക്കാം
ഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിൽ നിർണായക വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് കൂടുതൽ സുരക്ഷിതമായും ശക്തമായും നിലനിർത്തുന്നതിനും ഇതിന്റെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ന്യായമായ ഫീസ് ഈടാക്കുന്ന സംവിധാനം സഹായിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കും യുപിഐ സേവനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്കും ചെറുകിട വ്യാപാരികളിലേക്കും എത്തിക്കാൻ പുതിയ നയം ഉപകരിക്കും. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ എന്നിവയിൽ…
Read Moreരണ്ടാം ഭാര്യയുടെ മക്കൾക്ക് സ്വത്തവകാശമുണ്ടോ ?; നിർണ്ണായക കോടതി വിധി ഇങ്ങനെ
പിതാവിന്റെ സ്വത്തിൽ രണ്ടാം ഭാര്യയുടെ മക്കൾക്ക് അവകാശമുണ്ടോ എന്ന കാര്യത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന സംശയങ്ങൾക്കും തർക്കങ്ങൾക്കും വഴിത്തിരിവാകുന്ന നിർണ്ണായക വിധിയുമായി കോടതി. ഗുജറാത്തിലെ സൂറത്തിൽ ഉയർന്നുവന്ന പ്രമുഖ സ്വത്ത് തർക്ക കേസിലാണ് രണ്ടാം ഭാര്യയിലെ കുട്ടികൾക്ക് പിതാവിന്റെ സ്വത്തിലുള്ള അവകാശം നഷ്ടമായത്. രേഖകളുടെയും നിയമപരമായ തെളിവുകളുടെയും അഭാവമാണ് കേസിൽ നിർണ്ണായകമായത്. ആദ്യ ഭാര്യയ്ക്ക് സ്വത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നൽകിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. തർക്കത്തിന് വഴിതെളിച്ച കുടുംബ പശ്ചാത്തലം സൂറത്ത് സ്വദേശിയായ ചമൻഭായിയുടെ ആദ്യ ഭാര്യ രത്തൻബെൻ ആയിരുന്നു. പിന്നീട് ഇദ്ദേഹം സുമൻബെൻ എന്ന സ്ത്രീയെ…
Read Moreഇന്നത്തെ സ്വർണ നിരക്ക് അറിയാം
തിരുവനന്തപുരം: സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമായിരുന്നു കേരളത്തിൽ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10…
Read Moreനഗരത്തിൽ നിങ്ങൾ വാങ്ങുന്ന ഈ പ്രമുഖ ബ്രാൻഡ് ഭക്ഷണങ്ങൾ സുരക്ഷിതമാണോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അടുത്തിടെ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന 10 ടൺ രാസവസ്തുക്കൾ കലർത്തിയ കക്ക കോലാറിലെ മുൾബാഗിലുവെച്ച് ടി.എച്ച്.ഒ ഡോ. സുഗുണയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സുരക്ഷാ സംഘം പിടിച്ചെടുത്തിരുന്നു. ഇതിൽ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കക്കയ്ക്ക് പുറമേ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ടെട്രാപാക്ക് ജ്യൂസുകൾ, ബിസ്‌ക്കറ്റുകൾ, ചിപ്‌സുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ…
Read More