ബെംഗളൂരു: മദ്യത്തിലെ ആൽക്കഹോൾ അളവ് നോക്കി നികുതി നിശ്ചയിക്കുന്നതിന് പിന്നാലെ, മദ്യത്തിന്റെ ഓൺലൈൻ വിൽപനയ്ക്കും വീട്ടിലെത്തിക്കലിനും (ഹോം ഡെലിവറി) കർണാടക സർക്കാർ ഒരുങ്ങുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെ.പി. കൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഡ്രാഫ്റ്റ് റിഫോംസ് റിപ്പോർട്ട് 2026’ ലാണ് ഈ നിർണ്ണായക ശുപാർശകളുള്ളത്. ഓൺലൈൻ വിൽപനയും നിയന്ത്രണങ്ങളും ലൈസൻസുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി മദ്യം വീട്ടിലെത്തിക്കുന്നത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കാനുള്ള സാധ്യത, ഡെലിവറി നടത്തുമ്പോഴുള്ള പരിശോധനകൾ, അനധികൃത ഇടനിലക്കാരുടെ കടന്നുകയറ്റം എന്നിവ ഇതിലെ…
Read MoreYear: 2026
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് (19) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എൻജിനീയറിങ് വിദ്യാർത്ഥിയാണ് പിടിയിലായ അഭിനവ്. പൊക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരെ സമീപിച്ച് വിവാഹകാര്യം…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
കൊല്ലം: കള്ളനെ ഭയന്ന് പാഠപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ആറു പവൻ സ്വർണാഭരണങ്ങൾ അബദ്ധത്തിൽ ആക്രിക്കടയിൽ വിറ്റു. ചവറ തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ ഉമ്മർകുട്ടിയുടെ വീട്ടിലെ ആഭരണങ്ങളാണ് പഴയ പുസ്തകങ്ങൾക്കൊപ്പം ആക്രിക്കടയിലെത്തിയത്. സ്വർണം നഷ്ടപ്പെട്ട വിവരം മൂന്നാം ദിവസം മാത്രം തിരിച്ചറിഞ്ഞ വീട്ടുകാർ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ തിരികെ ലഭിച്ചു. കഴിഞ്ഞ 21-ാം തീയതി വൈകിട്ടാണ് ഉമ്മർകുട്ടി വീട്ടിലെ പഴയ സാധനങ്ങളും പുസ്തകങ്ങളും കുന്നേൽ ജംഗ്ഷനിലെ എ.എൻ ട്രേഡേഴ്സ് എന്ന ആക്രിക്കടയിൽ വിറ്റത്. 23-ാം തീയതി രാവിലെ ആഭരണങ്ങൾക്കായി…
Read Moreഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കെണിയിൽപ്പെട്ട ആറ് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് മരത്തഹള്ളി, സുന്നക്കടക്കട്ടെ മേഖലകളിലെ സ്പാകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സിസിബി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. വ്യത്യസ്ത തീയതികളിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറ് യുവതികളെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയ യുവതികളെ പ്രതികൾ നിർബന്ധപൂർവ്വം ഈ തൊഴിലിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രവർത്തനം ഫോൺ വഴി…
Read Moreവിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വേദിയിൽ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി നടന്ന വിരുന്നിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രസിഡന്റിനും പ്രഥമവനിത മെലാനിയ ട്രംപിനും ചുറ്റും സുരക്ഷാ വലയം തീർക്കുകയും അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. മറ്റ് പ്രമുഖ നേതാക്കളും വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിലും ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വെടിയൊച്ച കേട്ടതോടെ ഉദ്യോഗസ്ഥർ ട്രംപിനെ വളയുന്നതും വേദിയിൽ നിന്ന് വേഗത്തിൽ പുറത്തേക്ക്…
Read Moreബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ടിസിഎസ് വേൾഡ് 10കെ മാരത്തണിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. മുപ്പതിനായിരത്തിലധികം കായികപ്രേമികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാരത്തൺ പ്രമാണിച്ച് പുലർച്ചെ 5 മണി മുതൽ പകൽ 11 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എ.ഒ.ഐ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ഓട്ടം നഗരത്തിലെ പ്രധാന പാതകളിലൂടെ കടന്നുപോയി അതേ സ്ഥലത്തുതന്നെ സമാപിക്കും. കബ്ബൺ റോഡ്, കാമരാജ് റോഡ്, രാജ് ഭവൻ റോഡ്, അംബേദ്കർ റോഡ് തുടങ്ങിയ പ്രധാന പാതകളിലൂടെ കടന്നുപോകുന്ന മാരത്തൺ റൂട്ട് ഹലസുരു, ഫ്രേസർ ടൗൺ,…
Read Moreരാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദ എംപിയുടെ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ബിജെപി പ്രവേശന പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം ഇൻസ്റ്റഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഛദ്ദയ്ക്ക് നഷ്ടമായത്. 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലവിൽ ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. അൺഫോളോ ചെയ്തവരിൽ ഭൂരിഭാഗവും പുതിയ തലമുറയിൽപ്പെട്ട (ജെൻസി) യുവാക്കളാണെന്നത് ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിൽ ‘unfollowRaghavChadha’ എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു. ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി…
Read Moreവാട്‌സ്ആപ്പ് ചാറ്റിങ് ഇനി ‘ബബിൾ’ സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
ബെംഗളൂരു: പ്രമുഖ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ വിസ്മയം ഒരുക്കുന്നു. മെറ്റയുടെ തന്നെ മെസഞ്ചർ ആപ്പിന് സമാനമായ ‘നോട്ടിഫിക്കേഷൻ ബബിൾ’ (Notification Bubble) എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കുന്നത്. ഇതോടെ വാട്‌സ്ആപ്പ് ചാറ്റിന്റെ പരമ്പരാഗത രീതിയിൽ വലിയ മാറ്റമുണ്ടാകും. സന്ദേശങ്ങൾ വരുമ്പോൾ മൊബൈൽ സ്‌ക്രീനിൽ ചെറിയൊരു ബബിൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ പുതിയ സംവിധാനം. ഫോണിൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും ഇത് ഉപയോക്താക്കളെ സഹായിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലെ മെസഞ്ചർ ആപ്പിൽ ലഭ്യമായ ഈ…
Read Moreനടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
ബംഗളുരു : നഗരത്തിലെ കെ.എം റോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മദ്യപിച്ച ഓട്ടോ ഡ്രൈവർമാരുടെ പരാക്രമം. കടൂരിൽ നിന്ന് ചിക്കമഗളൂരു ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസാണ് മൂന്ന് യുവാക്കൾ ചേർന്ന് റോഡിന് നടുവിൽ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിക്കമഗളൂരു സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ബസിന് മുന്നിൽ സെൽഫി എടുത്തു റോഡിന് നടുവിൽ ഓട്ടോ കുറുകെ നിർത്തിയാണ് യുവാക്കൾ ബസ് തടഞ്ഞത്. ബസ് ഡ്രൈവർ വാഹനം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ വഴങ്ങിയില്ല. എന്ന് തന്നെയല്ല, കുഴപ്പമുണ്ടാക്കിയ യുവാക്കൾ ബസിന് മുന്നിൽ ഓട്ടോ…
Read Moreലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ ലാവെൽ റോഡിൽ യുവതിയുടെ മൊബൈൽ ഫോൺ കവർന്നു. സ്വകാര്യ കമ്പനി ജീവനക്കാരിയായ മുപ്പതുകാരിയുടെ ഐഫോൺ പ്രോ-17 ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. ഏപ്രിൽ 20-ന് രാത്രി 11 മണിയോടെ ലാവെൽ റോഡിലെ ബിയർ ക്ലബ്ബിന് സമീപമായിരുന്നു സംഭവം. ടാക്സി കാത്തുനിൽക്കെ ആക്രമണം സുഹൃത്തിനെ കാണാനായി വൈകുന്നേരം പുറത്തിറങ്ങിയതായിരുന്നു യുവതി. രാത്രി 10.52-ഓടെ കഫേയിൽ നിന്ന് മടങ്ങാനായി റോഡ് ജംഗ്ഷനിൽ ടാക്സി കാത്തുനിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ മിന്നൽവേഗത്തിൽ ഫോൺ തട്ടിപ്പറിച്ചത്. ആളുകൾ നോക്കിനിൽക്കെ സെക്കൻഡുകൾക്കുള്ളിൽ അക്രമികൾ വാഹനം ഓടിച്ചുപോയി. അന്വേഷണം…
Read More