വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ചരിത്രപ്രധാനമായ ഈ വിധി. ശിക്ഷ വിധിച്ചതിനെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. പിഴയൊടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഉന്നത പദവികൾ ദുരുപയോഗം ചെയ്തുവെന്ന് കോടതി സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത പദവികൾ വഹിച്ച വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് തച്ചങ്കരിക്ക്…
Read MoreYear: 2026
പ്രണയ റീലുകളിൽ പ്രസിദ്ധനായ സമൂഹമാധ്യമങ്ങളിലെ അമ്പിളി; പോക്സോ കേസിൽ റിമാൻഡിൽ
വടക്കാഞ്ചേരി പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ സേലത്തു നിന്നാണു പ്രതിയെ പിടികൂടിയത്.
Read Moreതെരുവുനായ ശല്യം പരിഹരിക്കുന്നതിൽ നടപടിയില്ല; ഓഫീസിനുള്ളിൽ തെരുവുനായ്ക്കളെ തുറന്നുവിട്ട് വേറിട്ട പ്രതിഷേധം
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന നിഷ്ക്രിയത്വത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയും സംഘവും അധികാരികളുടെ കണ്ണുതുറപ്പിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്. ചീഫ് ഓഫീസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ, തങ്ങളോടൊപ്പം കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് തുറന്നുവിടുകയായിരുന്നു. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ…
Read Moreഒരു നിമിഷത്തെ ‘പക’, മലയാളിയായ അനിലയെ കാത്തിരിക്കുന്നത് തീരീത്ത ‘നരകയാതനകൾ ‘കൊണ്ടെത്തിച്ചതാകട്ടെ ഇടുങ്ങിയ ഒറ്റമുറി, ദ്വാരത്തിലൂടെ മാത്രം ഭക്ഷണ ലഭിക്കുന്ന ‘കൊടൂര’ തടവറയിൽ
കലിഫോർണിയ: ഒരു നിമിഷത്തെ വിദ്വേഷവും ചോരയിറ്റുന്ന കൊടുംക്രൂരതയും എങ്ങനെ സ്വന്തം ജീവിതത്തെയും ഭാവിയെയും എന്നെന്നേക്കുമായി ചുട്ടെരിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവായി മാറുകയാണ് കലിഫോർണിയയിലെ മലയാളി സമൂഹം. സഹപ്രവർത്തകരായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശിനി അനില ബേബി (32) ഇപ്പോൾ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗമായ ‘അഡ്മിനിസ്ട്രേറ്റീവൽ സെഗ്രിഗേഷൻ’ വിങ്ങിൽ കഠിനമായ ഏകാന്തതയിലാണ്. രണ്ട് നിരപരാധികളുടെ ജീവനഷ്ടത്തോടൊപ്പം, അവശേഷിക്കുന്ന ആയുസ്സ് മുഴുവൻ ഇരുമ്പഴിക്കുള്ളിൽ എരിഞ്ഞുതീർക്കേണ്ടിവരുന്ന ഒരു കുറ്റവാളിയുടെ തിരുത്താനാവാത്ത ദുരന്തവും ഈ സംഭവം ബാക്കിവെക്കുന്നു. 23…
Read Moreപ്രേമിച്ചയാളെ വിവാഹം കഴിച്ച മകളെ തിരികെ കൊണ്ടുപോകാൻ ബെംഗളൂരുവിലേക്ക് രാജസ്ഥാനിൽ നിന്നെത്തി; നാട്ടുകാരുടെ മർദനത്തിൽ പിതാവിനടക്കം പരിക്ക്
ബെംഗളൂരു: മഗാഡി റോഡിൽ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോകൽ ശ്രമമെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ഒരു സംഘം ആളുകളെ ക്രൂരമായി മർദിക്കുകയും കാർ തകർക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ ആക്രമിച്ചവർ പെൺകുട്ടിയുടെ സ്വന്തം പിതാവും കുടുംബാംഗങ്ങളുമാണെന്ന് പെൺകുട്ടി തന്നെ ഇടപെട്ട് വ്യക്തമാക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്ക് അവസാനമായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വേറെ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയെ രാജസ്ഥാനിലേക്ക് തിരികെ കൊണ്ടുപോകാൻ എത്തിയതായിരുന്നു ബന്ധുക്കൾ. ഭയന്നോടിയ കാർ ഇടിച്ചുതെറിപ്പിച്ചു; ഒൻപതുവയസ്സുകാരി അടക്കം ആറുപേർക്ക് പരിക്ക് നാട്ടുകാരുടെ പ്രകോപനത്തിൽ നിന്ന് രക്ഷപ്പെടാൻ സംഘം വേഗത്തിൽ…
Read More250 മീറ്റർ ഉയരത്തിൽ 600 കോടിയുടെ കിടുക്കൻ ‘സ്‌കൈഡെക്’ യഥാർഥ്യത്തിലേക്ക്; സ്‌കൈഡെക്കിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 250 മീറ്റർ ഉയരമുള്ള കൂറ്റൻ സ്‌കൈഡെക് വെറുമൊരു കാഴ്ചബംഗ്ലാവിലൊതുങ്ങില്ല. വിനോദസഞ്ചാരം, വിനോദകേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 360 ഡിഗ്രി ദൃശ്യഭംഗി നൽകുന്ന നിരീക്ഷണ കേന്ദ്രങ്ങൾ, എലവേറ്റഡ് വാക്ക്വേകൾ, ഗ്ലാസ് ബോട്ടം വ്യൂയിങ് സോണുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് ഔട്ട്ലെറ്റുകൾ, ഡിജിറ്റൽ ഇമ്മേഴ്‌സീവ് സോണുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അന്തിമരൂപവും സാമ്പത്തിക ചട്ടക്കൂടും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകും. പിപിപി മാതൃകയിൽ നിർമാണം;…
Read Moreബെംഗളൂരുവിൽ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപമുള്ള രാജാനകുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കോലുവിൽ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പെൺകുഞ്ഞിനെയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വഴിയോരത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജാനകുണ്ടെ പൊലീസ് ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വൈദ്യപരിശോധനയ്ക്കും ആവശ്യമായ പരിചരണങ്ങൾക്കും ശേഷം കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുകയും തുടർന്ന് ശിശുക്ഷേമ സമിതി (CWC) അധികൃതർക്ക് കൈമാറുകയും…
Read Moreബനശങ്കരി ബസ് സ്റ്റാൻഡിന് സമീപത്തെ ഗതാഗതം സുഗമമാക്കി: വരാൻ പോകുന്നത് വൻ മാറ്റം: കുരുക്കഴിക്കാൻ വരുന്നു അധികൃതരുടെ ‘മാസ്റ്റർ പ്ലാൻ
ബെംഗളൂരു: ബനശങ്കരി ബസ് ടെർമിനൽ ജംഗ്ഷനിലെയും പരിസരങ്ങളിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറും ട്രാഫിക് വിഭാഗം ജോയിന്റ് കമ്മീഷണറും സംയുക്തമായി സ്ഥലപരിശോധന നടത്തി. ബനശങ്കരിക്കും സുബ്രഹ്മണ്യപുരയ്ക്കും ഇടയിലുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പദ്ധതിയുടെ മുന്നോടിയായാണ് ചൊവ്വാഴ്ച മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ബനശങ്കരി ജംഗ്ഷന് ചുറ്റുമുള്ള റോഡുകൾ നേരിട്ട് സന്ദർശിച്ച് ആവശ്യമായ സർവേ നടത്താൻ സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കെ.എൻ. രമേശും ട്രാഫിക് വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക്…
Read Moreദാദാസാഹിബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്; ഡോ. രാജ്കുമാറിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ താരം
ബെംഗളൂരു: ഇന്ത്യൻ സിനിമയ്ക്കും കന്നഡ ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് മുതിർന്ന നടൻ അനന്ത് നാഗിനെ 2024-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് തിരഞ്ഞെടുത്തു. ഇതിഹാസ താരം ഡോ. രാജ്കുമാറിന് ശേഷം ഈ പരമോന്നത പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ നടനാണ് അനന്ത് നാഗ്. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ബഹുമതി സമ്മാനിക്കും. 1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേളയിലാണ് ഡോ. രാജ്കുമാറിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ചത്. അതിനുശേഷം…
Read Moreബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ വൈദ്യുതിയാധാരിത ഉപകരണങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പവർക്കട്ട് നേരിടുന്ന പ്രദേശങ്ങൾ കെ.എം.എഫ്., യെലഹങ്ക ന്യൂ ടൗൺ 208, 407, ‘ബി’ സെക്ടർ, സിബി സാന്ദ്ര, അല്ലലസാന്ദ്ര, ശരദ്‌നഗർ, പോപ്പുലർ, അൻറിയ, മാരുതിനഗർ, കോഗിലു, ബി.ബി. റോഡ് യെലഹങ്ക,…
Read More