തിരുവനന്തപുരം: കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് നിലവിലെ യുഡിഎഫ് സര്‍ക്കാരെന്ന് ജനം തിരിച്ചറിഞ്ഞതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇതാണെന്നും അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ജനപിന്തുണ തകരുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഇല്ലാതിരുന്ന പവര്‍ക്കട്ട് തിരികെ വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും ഭരണനേതൃത്വവും വ്യവസായികളുടെയും അധികാര…
Read MoreYear: 2026
കേരള മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഗണ്യമായി വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങുകളിലും യാത്രാവേളകളിലും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. യാത്രാവേളകളില്‍ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ പ്രത്യേകമായി സജ്ജീകരിക്കും. തലസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ ഇന്നു മുതല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിക്ക് സമീപമെത്തുകയും ശരീരത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അടുത്തിടപഴകുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ്…
Read Moreറോഡ് അപകടങ്ങള്‍ തടയാൻ കേരളത്തിൽ കര്‍ശന നടപടി; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുക്കും;
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും തടയുന്നതിനായി ‘കേരള റോഡ് സുരക്ഷാ മിഷന്‍’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിപുലമായ ഉന്നതതലസമിതി രൂപീകരിച്ചു. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനായ സമിതിയില്‍ ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. വൈകാതെ തന്നെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുതലം വരെ വ്യാപിപ്പിക്കാനാണ് തീരുമാനം. ബോധവല്‍ക്കരണവും കര്‍ശന നിയമനടപടികളും ഒരേപോലെ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാപാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Read Moreബന്ദിപ്പൂരിലും നാഗർഹോളയിലും സഫാരി പോകുന്നവർ സൂക്ഷിക്കുക; വനംവകുപ്പ് പിടിമുറുക്കുന്നു, സക്രെബൈലുവിലും വൻ മാറ്റം
ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലെ സുരക്ഷയും പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി കർണാടക വനംവകുപ്പ്. പ്രശസ്തമായ ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ മുഴുവൻ സഫാരി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളും ട്രാക്കറുകളും ഘടിപ്പിച്ചു. സഫാരി സമയത്ത് ജീവനക്കാർ നിശ്ചിത റൂട്ടുകൾ മാറ്റി യാത്ര ചെയ്യുന്നതായും അനുവദിച്ച സമയത്തിൽ കൂടുതൽ വൈകുന്നതായും വിനോദസഞ്ചാരികളിൽ നിന്നും ഉന്നത വനം ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജിപിഎസ് ട്രാക്കിംഗ് നിലവിൽ വന്നതോടെ സഫാരി വാഹനങ്ങളുടെ സഞ്ചാരപാതയും സമയവും കൃത്യമായി…
Read Moreദിനംപ്രതി നിരത്തിലിറങ്ങുന്നത് 2,500 പുതിയ വാഹനങ്ങൾ; ഇലക്ട്രിക് വാഹന വിപ്ലവത്തിൽ ബെംഗളൂരുവിന് വൻ മുന്നേറ്റം
ബെംഗളൂരു: കർണാടകയിലെ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ച് ബെംഗളൂരു നഗരം. ഗതാഗത വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ആഗസ്റ്റ് മാസത്തിൽ പ്രതിദിനം ശരാശരി 2,500 പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 430 ഓളം ഇലക്ട്രിക് വാഹനങ്ങളും (EV) ഉൾപ്പെടുന്നു. ഓഗസ്റ്റ് മാസത്തിൽ കർണാടക സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ പകുതിയിലധികവും ബെംഗളൂരു നഗരത്തിൽ നിന്നാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓഗസ്റ്റിൽ മാത്രം ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത 76,508 പുതിയ വാഹനങ്ങളിൽ 13,389…
Read Moreവീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം, പടർന്നുപിടിക്കുന്ന രോഗങ്ങൾ; ബെംഗളൂരു ജയ് ഭീം നഗറിൽ സംഭവിക്കുന്നത്
ബെംഗളൂരു: ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിലെ ചെലുവാദിപാളയ വാർഡിൽപ്പെട്ട ജയ് ഭീം നഗറിൽ മാലിന്യം കുന്നുകൂടുന്നത് നിവാസികളെ കടുത്ത ആരോഗ്യഭീതിയിലാക്കുന്നു. വാർഡ് തലത്തിൽ മാലിന്യശേഖരണം അവതാളത്തിലായതോടെ പ്രദേശം കടുത്ത ശുചിത്വ ഭീഷണിയാണ് നേരിടുന്നത്. മാലിന്യ ശേഖരണത്തിനായുള്ള ഓട്ടോ ടിപ്പറുകൾ ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവിടെ എത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഈറ്റില്ലമായി പ്രദേശം മാറാൻ കാരണമായിട്ടുണ്ടെന്ന് സ്ലം മഹിളാ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇതേതുടർന്ന് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഡെങ്കിപ്പനിയും ടൈഫോയ്ഡും പിടിപെട്ടിട്ടുണ്ട്. പരാതികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും…
Read Moreവൈകിയാൽ കോൾ വേണമോ, മെസ്സേജ് പോരെ? വർക്ക് സ്‌പേസിലെ തലമുറ മാറ്റം: സന്ദേശങ്ങളിലെ ശൈലിയും ആശയവിനിമയത്തിലെ വ്യത്യാസങ്ങളും ചർച്ചയാകുന്നു
ബോസ്റ്റൺ: തൊഴിലിടങ്ങളിൽ Gen Z (ജെൻ സി) വിഭാഗത്തിൽപെട്ട ജീവനക്കാരും പ്രായത്തിൽ മുതിർന്ന സഹപ്രവർത്തകരും തമ്മിലുള്ള ആശയവിനിമയ ശൈലിയിലെ വ്യത്യാസങ്ങൾ തൊഴിൽ സംസ്‌കാരത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജ ജോലിക്ക് വൈകിയെത്തുമ്പോഴുള്ള പ്രതികരണങ്ങൾ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ, ഡെഡ്‌ലൈനുകൾ പാലിക്കുന്നതിലെ രീതികൾ എന്നിവയിലാണ് ഇരുതലമുറകളും തമ്മിൽ പ്രധാനമായും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്നത്. ജോലിക്ക് വൈകുന്ന കാര്യം വിളിച്ച് പറയുന്നതിന് പകരം സന്ദേശമയക്കുന്നത് (Text) മുതിർന്ന തലമുറയിലുള്ള മാനേജർമാർ ഗൗരവമില്ലായ്മയായി കാണുമ്പോൾ, മാനേജരുടെ തിരക്കുകളെ മാനിച്ച് സമയം ലാഭിക്കാനാണ് സന്ദേശമയച്ചതെന്നാണ് യുവതലമുറയിലെ ജീവനക്കാരുടെ നിലപാട്. സമാനമായി, വ്യക്തിപരമായ…
Read More‘ഒന്നും പ്രൂവ് ചെയ്യാനില്ല, ആ സന്തോഷത്തിലാണ് ഞാൻ’: കരിയറിനെയും ജീവിതത്തെയും കുറിച്ച് മനസ്സുതുറന്ന് ഫഹദ് ഫാസിൽ
കൊച്ചി: സിനിമകൾക്ക് ശേഷം ക്യാമറകൾക്കും ലൈം ലൈറ്റിനും പിന്നിലേക്ക് മാറിനിൽക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ’ പ്രചാരണത്തിനായി സജീവമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. സാധാരണയായി അഭിമുഖങ്ങളിലും പൊതുപരിപാടികളിലും അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ഫഹദ്, പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തനിക്ക് സിനിമയിൽ ഒന്നും തെളിയിക്കാനില്ലെന്നും പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഫഹദ് വ്യക്തമാക്കി. ആദ്യ സിനിമയുടെ പരാജയം കൈകാര്യം…
Read Moreജനവിധി മാറിമറിഞ്ഞു: 18 സീറ്റുകളിൽ എൽഡിഎഫിന് അട്ടിമറി മുന്നേറ്റം, യുഡിഎഫിന് സീറ്റുകൾ നഷ്ടമായി
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. മത്സരം നടന്ന 38 സീറ്റുകളിൽ 18 ഇടങ്ങളിൽ എൽഡിഎഫ് വിജയം നേടി. യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന മൂന്ന് സിറ്റിങ് സീറ്റുകൾ അവർക്ക് നഷ്ടമായി. എൻഡിഎ ഒരു സീറ്റിൽ വിജയം കണ്ടു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ മത്സരഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തവണ 22 സീറ്റുകൾ സ്വന്തമാക്കിയിരുന്ന യുഡിഎഫിന്…
Read Moreപി.ആർ.ആർ. – നൈസ് റോഡ് ലിങ്ക് പദ്ധതി: ജനങ്ങൾ തെരുവിലിറങ്ങി പോരാടണമെന്ന് എച്ച്.ഡി. കുമാരസ്വാമി
ബെംഗളൂരു: നിർദിഷ്ട പിആർആർ-നൈസ് റോഡ് ലിങ്ക് (PRR-NICE Road Link) പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട ഭീഷണി നേരിടുന്ന ജനങ്ങൾ വീടുകളും ഉപജീവനമാർഗവും സംരക്ഷിക്കാൻ ഒന്നിക്കണമെന്നും തെരുവിലിറങ്ങി പോരാടണമെന്നും കേന്ദ്ര ഭാരമോങ് അസംസ്കൃത വ്യവസായ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ആഹ്വാനം ചെയ്തു. മാദവാരയ്ക്ക് സമീപം നിർദിഷ്ട പദ്ധതി ബാധിക്കുന്ന പ്രദേശവാസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിഫറൽ റിംഗ് റോഡ്-1 (ബംഗളൂരു ബിസിനസ് ഇടനാഴി), നൈസ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മൂലം ആയിരത്തോളം കുടുംബങ്ങളാണ്…
Read More