രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ബെംഗളൂരു: യന്ത്രസമാനമായി ഓടുന്ന നഗരജീവിതങ്ങൾക്കിടയിൽ അപരിചിതരിൽ നിന്ന് ലഭിക്കുന്ന ചെറിയ കരുതലുകൾ പോലും നൽകുന്ന സന്തോഷം വലുതാണ്. രാത്രി വൈകി വീട്ടുവാതിൽക്കൽ സാധനവുമായെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിന്റെ കരുതൽ ബെംഗളൂരുവിലെ ഒരു അമ്മയുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ‘വളരെ മധുരമുള്ള അനുഭവം’ എന്ന അടിക്കുറിപ്പോടെ ആ അമ്മ തന്നെയാണ് ഈ സംഭവം പങ്കുവെച്ചത്. രാത്രി പത്തു മണിയോടെയാണ് കുഞ്ഞിന്റെ ഡയപ്പറുകൾ തീർന്ന വിവരം യുവതി ശ്രദ്ധിക്കുന്നത്. തുടർന്ന് ഫ്ലിപ്കാർട്ട് മിനിറ്റ്സ് ആപ്പ് വഴി അടിയന്തരമായി ഡയപ്പർ ഓർഡർ നൽകി. അരമണിക്കൂറിനുള്ളിൽ, അതായത് രാത്രി…

Read More

സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചത് വലിയ ആശ്വാസമാണെന്നും രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ അദ്ദേഹത്തിന്റെ ത്യാഗത്തിന് നന്ദി അറിയിക്കുന്നുവെന്നും ദീപ്കെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിനെതിരെ രൂക്ഷവിമർശനം; യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ആരോപണം സമരക്കാരെയും വിദ്യാർത്ഥികളെയും ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന്…

Read More

ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്സ്ബുക്ക് ലൈവിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ചോദ്യപേപ്പർ ചോർച്ച തടയാൻ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽത്തന്നെ ശക്തമായ ബിൽ പാസാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അടിയന്തര നടപടികളുടെ ഭാഗമായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനമിറക്കി. സഭയിൽ ബില്ല് വരുന്നു; കടുത്ത ശിക്ഷയ്ക്ക് വ്യവസ്ഥ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പുതിയ നിയമ നിർമാണത്തിന് കേന്ദ്ര മന്ത്രിസഭ ഉടൻ തന്നെ…

Read More

പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!” നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സത്യസന്ധതയ്ക്കും യോഗ്യതയ്ക്കും മുൻഗണന നൽകുന്ന അന്തരീക്ഷം രാജ്യത്ത് ഉണ്ടാകണമെന്നും കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾക്ക് നിരാശ തോന്നുുന്നത് സ്വാഭാവികമാണെന്നും സച്ചിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ കുറിച്ചു. കുറുക്കുവഴികൾ അരുത്, വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരണമെന്ന് സച്ചിൻ തന്റെ പിതാവ് ഒരു പ്രൊഫസറായിരുന്നുവെന്നും ചെറുപ്പത്തിൽ അദ്ദേഹം പകർന്നുതന്ന വലിയ പാഠം ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്നും വഞ്ചന അരുതെന്നുമായിരുന്നു എന്ന് സച്ചിൻ ഓർത്തെടുത്തു.…

Read More

26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രശസ്ത വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആശുപത്രിവാസവും ഒത്തുതീർപ്പ് ചർച്ചകളും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവന്നിരുന്നത്. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ വെച്ച് ജിതേന്ദ്ര സിങ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും…

Read More

30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

30,000 പേർക്ക് ഒരു പൊതുശൗചാലയം: ബെംഗളൂരുവിൽ ശുചിത്വ നിഷേധമെന്ന് പഠന റിപ്പോർട്ട് ബെംഗളൂരു: ഒന്നരക്കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ബെംഗളൂരുവിൽ ജനസംഖ്യാനുപാതികമായി പൊതുശൗചാലയങ്ങൾ ഇല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. നഗരത്തിൽ 25,000 മുതൽ 30,000 വരെ ആളുകൾക്ക് ഒരു പൊതുശൗചാലയം മാത്രമാണ് നിലവിലുള്ളതെന്ന് ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (B.PAC) നടത്തിയ സാമൂഹിക ഓഡിറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജി.ബി.എയ്ക്ക് (Greater Bengaluru Authority) കീഴിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത 479 എണ്ണമടക്കം 800 മുതൽ 900 വരെ ശൗചാലയങ്ങൾ മാത്രമാണ് ആകെ നഗരത്തിലുള്ളത്. ബെംഗളൂരുവിലെ വടക്ക്,…

Read More

ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ബെംഗളൂരു: ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് എറണാകുളത്തിനും എസ്.എം.വി.ടി ബെംഗളൂരുവിനുമിടയിൽ വാരാന്ത്യ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഇതിനുപുറമേ, പ്രയാഗ്‌രാജ് ജംഗ്ഷനും യശ്വന്ത്പൂരിനുമിടയിൽ നോർത്ത് സെൻട്രൽ റെയിൽവേയും പ്രത്യേക ട്രെയിനുകൾ ഓടിക്കും. എറണാകുളം – എസ്.എം.വി.ടി ബെംഗളൂരു സ്പെഷ്യൽ എറണാകുളത്തു നിന്നുള്ള പ്രത്യേക ട്രെയിൻ (06147) ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 6 വരെയുള്ള ഞായറാഴ്ചകളിൽ രാത്രി 11.10-ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12.45-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ എത്തും. മടക്ക സർവീസിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ…

Read More

ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ബെംഗളൂരു : ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ദേശീയപാതകളിലെ ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി (NHAI) വർദ്ധിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക നിരക്ക് പുതുക്കലിന്റെ ഭാഗമായി എൻ.എച്ച്-48 (ബംഗളൂരു-നെലമംഗല), എൻ.എച്ച്-75 (ബംഗളൂരു-കോലാർ) എന്നീ പാതകളിലാണ് നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 22 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. എൻ.എച്ച്-48 ലെ ബെംഗളൂരു -നെലമംഗല ടോൾ പ്ലാസകളിലും എൻ.എച്ച്-75 ലെ ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദരപാളയ എന്നീ ടോൾ പ്ലാസകളിലുമാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്. ബെംഗളൂരു -നെലമംഗല പാതയിലെ ആറ് വ്യത്യസ്ത…

Read More

നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ ‘വിഷം’

ബെംഗളൂരു : വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പ്രധാനമാണെന്ന മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ആവർത്തിച്ച് ഉപയോഗിക്കുന്ന പാചകണ്ണെണ്ണയ്ക്കും (Used Cooking Oil) ട്രാൻസ് ഫാറ്റിനുമെതിരെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. 2024-നും 2026-നും ഇടയിൽ സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്ന് 45.9 ലക്ഷം ലിറ്റർ ഉപയോഗിച്ച പാചകണ്ണെണ്ണയാണ് ശേഖരിച്ചത്. ‘റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ’ (RUCO) പദ്ധതിയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകൃത നാല് ഏജൻസികൾ വഴിയാണ് ഇവ ശേഖരിച്ച് ജൈവഡീസൽ…

Read More

നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായി എത്തിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്. ഡൽഹി സമരത്തെ പിന്തുണച്ചത്തിന്റെ പേരിൽ യുവമോർച്ച പ്രവർത്തകർ നടൻറെ വീടിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനമായി എത്തി ഡിവൈഎഫ്ഐ നടന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തിലെ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത ആളാണ് ടൊവിനോയെന്ന് യുവമോർച്ചക്കാർ ആരോപിച്ചു. രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വാ തുറന്ന് തുടങ്ങിയെന്നാണ് പ്രതിഷേധക്കാരുടെ ബാനറില്‍…

Read More