വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി; യാത്രക്കാർക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ബമ്പർ സമ്മാനം

vandhe

ബെംഗളൂരു: തീരദേശ കർണാടകയ്ക്കും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. നിലവിൽ മഡ്ഗാവിനും (ഗോവ) മംഗളൂരു സെൻട്രലിനുമിടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ വഴി ബെംഗളൂരുവിലെ യശ്വന്ത്പൂരിലേക്ക് നീട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മംഗളൂരുവിൽ നിന്നുള്ള എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ് പൂജാരി, വിശ്വേശ്വർ ഹെഗ്ഡെ കഗേരി എന്നിവർക്കയച്ച കത്തിലാണ് കേന്ദ്രമന്ത്രി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 2023 ഡിസംബർ 31-നാണ് മംഗളൂരു സെൻട്രലിനും മഡ്ഗാവിനുമിടയിൽ…

Read More

ബെംഗളൂരുവില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗിനിടെ വൻ സ്ഫോടനം: നാല് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗദാസപുരയിൽ അനധികൃതമായി എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെ വൻ സ്ഫോടനം. അടൽ ബിഹാരി വാജ്പേയി പാർക്കിന് സമീപം നടന്ന സംഭവത്തിൽ തുടർച്ചയായി നാല് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ ഒരു സിലിണ്ടർ വായുവിൽ പറന്നുയർന്ന് സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ ജനാലയിൽ ഇടിച്ചുവീണു. അപകടസമയത്ത് ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഫോടന ശബ്ദവും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീ…

Read More

വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം

കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം. കോട്ടയം എംഎസിടി(മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ) കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നൽകേണ്ടത്. സുധിയുടെ ഭാര്യ, രണ്ടുമക്കൾ, അമ്മ എന്നിവരാണ് അവകാശികൾ. 1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.

Read More

ക്യാൻസർ അവകാശവാദവും മാനസിക തകർച്ചയും: വേണ്ടത് ചികിത്സ, പ്രോല്‍സാഹനമല്ല; അഭിഭാഷകന്‍റെ പോസ്റ്റ്‌ ഇങ്ങനെ

കൊച്ചി: സോഷ്യൽ മീഡിയയിൽ ‘ആറാട്ടണ്ണൻ’ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് അടിയന്തര മാനസികാരോഗ്യ സഹായവും ചികിത്സയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സന്തോഷ് വർക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ട്രോളുകളായും ചിരിയോടെയും കാണുന്നതിന് പകരം, അദ്ദേഹം നേരിടുന്ന കടുത്ത മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇടപെടൽ വേണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (KSMHA) എന്നിവരോട് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു. JPEG+ 1   വിവാദം ഉണ്ടാക്കുന്ന പരാമർശങ്ങളുടെയും വ്യാജ…

Read More

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: ബസ് കയറും മുൻപ് ശ്രദ്ധിക്കുക; ഇനി ആ പണി നടക്കില്ല, ശക്തി യോജനയിൽ വൻ മാറ്റവുമായി സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ ശക്തി യോജനയിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി സംസ്ഥാന സർക്കാർ നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ സംസ്ഥാനത്തെ ഒരു കോടിയോളം വനിതാ യാത്രക്കാർക്കായി ‘ശക്തി സ്മാർട്ട് കാർഡുകൾ’ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡറുകൾ സർക്കാർ ക്ഷണിച്ചു കഴിഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി അടക്കമുള്ള ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ…

Read More

ചാമുണ്ഡി ദേവിയെ ദർശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്; സർപ്രൈസ് സന്ദർശനത്തിൽ ആവേശത്തോടെ ഭക്തർ

ബംഗളുരു: മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ സൂപ്പർസ്റ്റാർ രജനീകാന്ത് ചാമുണ്ഡി ഹിൽസിലെത്തി ചാമുണ്ഡേശ്വരി ദേവിയെ ദർശിച്ചു. ബുധനാഴ്ച രാവിലെയാണ് താരം ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയത്. ദേവീദർശനത്തിന് പുറമെ ക്ഷേത്ര വളപ്പിലെ വിനായകനെയും ഹനുമാനെയും വന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രത്തിന് പുറത്തെത്തിയ രജനീകാന്ത് തടഞ്ഞുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു. സൂപ്പർസ്റ്റാറിന്റെ അപ്രതീക്ഷിത വരവ് കണ്ട് ആവേശത്തിലായ ഭക്തർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്രത്തിലെത്തിയ രജനീകാന്തിനെ ചാമുണ്ഡി ഹിൽസിന്റെ പാരമ്പര്യമനുസരിച്ച് പരമ്പരാഗത ഷാളും മാലയും അണിയിച്ച് ഭാരവാഹികളും പുരോഹിതന്മാരും…

Read More

160 വ്യാപാരികളെ കുടിയൊഴിപ്പിച്ചു, ഒടുവിൽ വിജനമായ കെട്ടിടം; ആറാം നിലയ്ക്ക് മാസ വാടക 3.23 ലക്ഷം!

ബംഗളൂരു: ജയനഗർ 4-ാം ബ്ലോക്കിലെ ശ്രീ എം. വിശ്വേശ്വരയ്യ ഷോപ്പിംഗ് കോംപ്ലക്സിന്റെ ആറാം നിലയിലെ 4,897 ചതുരശ്ര അടി സ്ഥലം മാസം 3.23 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് നൽകാൻ ബംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (BSCC) തീരുമാനിച്ചു. എന്നാൽ പ്രദേശത്തെ നിലവിലെ വിപണി നിരക്കുകളേക്കാൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ഈ സ്ഥലം വാടകയ്ക്ക് നൽകിയിരിക്കുന്നത്. ഇ-ലേലത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെന്നും കോംപ്ലക്സിന്റെ ദയനീയമായ അവസ്ഥയാകാം ഇതിന് കാരണമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ അസസ്സ് ചെയ്ത നിരക്കായ ചതുരശ്ര അടിക്ക് 61 രൂപയ്ക്ക് എതിരെ, വിജയിയായ…

Read More

ചവറ്റുകുട്ടയിലേക്ക് എറിയുന്ന തുണികൾ കൊണ്ട് പുതിയ വസ്ത്രങ്ങൾ; ഇത് വ്യത്യസ്ഥ ലാബ്; നിർധനർക്ക് താങ്ങായി കോറമംഗലയിലെ ആ കൊച്ചു കെട്ടിടം

ബംഗളൂരു: തുണിമില്ലുകളിൽ നിന്നും തയ്യൽക്കടകളിൽ നിന്നും തള്ളുന്ന തുണിക്കഷണങ്ങൾക്ക് പുനർജന്മം നൽകി പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുകയാണ് ബംഗളൂരുവിലെ കോരമംഗലയിലുള്ള ‘ദ സർക്കുലർ ടെക്സ്റ്റൈൽ ലാബ്’. ആർക്കിടെക്റ്റും കലാകാരിയുമായ നിഷ മാത്യുവിന്റെ നേതൃത്വത്തിൽ കോരമംഗലയിലെ ‘കാസ രസ കേന്ദ്ര’ത്തിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി രാമലിംഗറെഡ്ഡിയുടെ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉപയോഗിക്കാത്ത പുതിയ തുണികൾ മണ്ണിലേക്ക് തള്ളുമ്പോൾ അവയിലെ രാസവസ്തുക്കൾ മണ്ണിലേക്ക് ഇറങ്ങി വൻതോതിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ആശയത്തിന് പിന്നിലെന്ന് നിഷ പറയുന്നു. തുടക്കത്തിൽ കോരമംഗല…

Read More

വിവാഹ ചിത്രങ്ങൾ നീക്കി, പരസ്പരം അൺഫോളോ ചെയ്തു; റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വേർപിരിയുന്നതായി പ്രചരണം

കൊച്ചി: മുൻ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണനും ഭാര്യയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും വേർപിരിയുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതിനും വിവാഹ ചിത്രങ്ങൾ ഉൾപ്പെടെയുള്ള കപ്പിൾ ഫോട്ടോകൾ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതിനും പിന്നാലെയാണ് ആരാധകർക്കിടയിൽ സംശയങ്ങൾ ഉയർന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം നടന്ന ഒരു അഭിമുഖത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമായി വളർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിവാഹത്തിലെത്തുന്നതും. എന്നാൽ കഴിഞ്ഞ…

Read More

വ്യോമമേഖലയിലെ അടുത്ത വിപ്ലവം; 42.8 കോടിയുടെ പദ്ധതിയിൽ ഡ്രോൺ പരിശോധനാ കേന്ദ്രത്തിന് സർക്കാരിന്റെ അംഗീകാരം

ബെംഗളൂരു: ഡ്രോണുകളുടെയും മറ്റ് പൈലറ്റില്ലാ വിമാന സംവിധാനങ്ങളുടെയും (Unmanned Aerial Systems) വികസനത്തിനും പരിശോധനയ്ക്കുമായി കർണാടകയിലെ ചിന്താമണിയിൽ പുതിയ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ നിർമിക്കുന്നു. 42.8 കോടി രൂപ ചെലവിൽ ജീഡരഹള്ളിയിൽ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഡ്രോൺ നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 19.3 ഏക്കർ സർക്കാർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയർന്നുവരുന്നത്. ഡ്രോണുകളുടെ സുഗമമായ…

Read More