ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജാലഹള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബിഎംടിസി ബസ് ഇടിക്കുകയായിരുന്നു. ദാസറഹള്ളിയിലെ ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇർഫാൻ. മുഹമ്മദ് അലിയുടെയും നസീറയുടെയും മകനാണ്. ഫയാസ് ഏക സഹോദരനാണ്. അപകടത്തിന് പിന്നാലെ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്…

Read More

നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ശൗചാലയങ്ങളുടെ അഭാവം മൂലം നദീതീരത്തെ ആശ്രയിക്കേണ്ടി വന്ന ഗ്രാമവാസിക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ കുലാഗി റോഡിലാണ് സംഭവം. കുലാഗി സ്വദേശിയായ ആനന്ദ് മന്നവദ്ദർ (42) ആണ് അത്ഭുതകരമായി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുലാഗി റോഡിന് സമീപത്തെ കാളി നദിയുടെ തീരത്ത് മലമൂത്രവിസർജ്ജനത്തിന് ഇരിക്കുമ്പോഴാണ് നദിയിൽ നിന്ന് പാഞ്ഞെത്തിയ മുതല ആനന്ദിനെ ആക്രമിച്ചത്. ആനന്ദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മുതലയെ തുരത്തുകയായിരുന്നു. ആനന്ദിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇദ്ദേഹത്തെ ദണ്ഡേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More

പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു: ആത്മീയതയുടെയും മന്ത്രവാദത്തിന്റെയും മറവിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നു. രാമനഗരയിൽ പൂജയ്ക്കെന്ന പേരിൽ യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചതായും 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചതായും പരാതി ഉയർന്നു. സംഭവത്തിൽ ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന കിരൺ എന്നയാൾക്കെതിരെ രാമനഗര വനിതാ പോലീസ് കേസെടുത്തു. മറുക് മാറ്റാൻ പൂജയെന്ന് വ്യാജവാഗ്ദാനം ശരീരത്തിൽ മറുക് ഉണ്ടെങ്കിൽ ആരാധനയ്ക്ക് ഇരിക്കാൻ കഴിയില്ലെന്നും അത് മാറ്റാൻ പ്രത്യേക പൂജകൾ വേണമെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ കെണിയിൽപ്പെടുത്തിയത്. മറ്റ് ചില യുവതികളുടെ ചിത്രങ്ങൾ വാട്സാപ്പ്…

Read More

ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്’ ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, നടി ലക്ഷ്മി മంచు പങ്കുവെച്ച ആശംസ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നടി തൃഷ കൃഷ്ണന്റെ 43-ാം പിറന്നാൾ ദിനത്തിലായിരുന്നു ലക്ഷ്മി മഞ്ചിന്റെ ഈ വിചിത്രമായ പോസ്റ്റ്. വിജയിന്റെ രാഷ്ട്രീയ വിജയത്തെ തൃഷയ്ക്കുള്ള ‘പിറന്നാൾ സമ്മാനം’ എന്ന് വിശേഷിപ്പിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയായത്. “ഏറ്റവും സുന്ദരിയായ തൃഷയ്ക്ക് ജന്മദിനാശംസകൾ. ആഘോഷിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല. ഈ വലിയ വിജയത്തിലൂടെ പ്രപഞ്ചം നിനക്ക്…

Read More

നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. എതിരെവന്ന ട്രക്കുമായി നടൻ സഞ്ചരിച്ച ഇന്നോവ കാർ കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.

Read More

വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് ‘ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍

ലഖ്‌നൗ: മീററ്റിൽ വിവാഹേതര ബന്ധം എതിർത്ത ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിസാരി ഗേറ്റ് സ്വദേശിനി കൗസറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാഖിബിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മോഷണശ്രമത്തിനിടെ നടന്ന അക്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതിയെ, മൊഴികളിലെ പൊരുത്തക്കേടുകളും അമിതാഭിനയവുമാണ് കുടുക്കിയത്. അഭിനയം പാളി, പോലീസ് പിടികൂടി വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മോഷ്‌ടാവ് ഭാര്യയെ ആക്രമിച്ചെന്നായിരുന്നു സാഖിബ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. ഭാര്യയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖിതനാണെന്ന്…

Read More

ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കന്നഡ നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ ചടങ്ങിൽ തീപിടുത്തം. സിന്ദനൂർ താലൂക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. കൃത്യസമയത്തെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് എന്ന് സംശയം എം.എൽ.സി ബസന ഗൗഡ ബദർലി ഫൗണ്ടേഷൻ സംഘടിപ്പിച്ച 151 ദമ്പതികളുടെ സമൂഹ വിവാഹ ചടങ്ങിനിടെയാണ് തീപിടുത്തമുണ്ടായത്. വേദിക്ക് സമീപമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വനം മന്ത്രി ഈശ്വർ ഖന്ദ്രെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങുന്നതിനിടെയാണ് തീ പടർന്നത്. ഇതോടെ വയറുകളും…

Read More

‘ഇതുമതി കേരളമേ!’;കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

കോഴിക്കോട്: കേരളം യു.ഡി.എഫ് തരംഗത്തിൽ ഇളകിമറിയുമ്പോൾ വടകരയിൽ നിന്നും വൈകാരികമായ വിജയക്കുറിപ്പുമായി ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ കൈവന്ന ഈ ഉജ്ജ്വല വിജയത്തെ ‘രാഷ്ട്രീയ നീതി’ എന്നാണ് രമ വിശേഷിപ്പിച്ചത്. ടി.പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ പ്രതികരണം. “മതി കേരളമേ! ഇതുമതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ്…

Read More

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ: ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയുണ്ടായ സംഭവം യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്‌നാട് സ്വദേശിയായ മുപ്പത്തിനാലുകാരനാണ് വിമാനം ടാക്സിവേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ സാഹസികമായി പുറത്തേക്ക് ചാടിയത്. വിമാനത്താവളത്തിൽ മിന്നൽ ജാഗ്രത യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ…

Read More

അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

ബെംഗളൂരു: മെയ് ദിനം ഉൾപ്പെടെയുള്ള നീണ്ട അവധി കഴിഞ്ഞ് ജനങ്ങൾ നഗരത്തിലേക്ക് മടങ്ങിയതോടെ ബെംഗളൂരുവിലെ പ്രധാന പ്രവേശന കവാടങ്ങളെല്ലാം കനത്ത ഗതാഗതക്കുരുക്കിൽ അമർന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ടോൾ ഗേറ്റുകളിൽ കുരുക്ക് തുമക്കുരു റോഡ്, മൈസൂരു റോഡ്, ഓൾഡ് മദ്രാസ് റോഡ് (കെ.ആർ പുരം സ്ട്രെച്ച്) എന്നിവിടങ്ങളിലാണ് ഗതാഗതം ഏറ്റവും കൂടുതൽ തടസ്സപ്പെട്ടത്. ഇരുപതോളം ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ എത്തുന്ന തുമക്കുരു റോഡിലെ നെലമംഗല ടോൾ ഗേറ്റിൽ വാഹനങ്ങൾ കടന്നുപോകാൻ 45 മിനിറ്റിലധികം സമയമെടുത്തു.…

Read More
Click Here to Follow Us