ബെംഗളൂരു: കർണാടകയിലെ പൊതുഗതാഗത മേഖലയിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാരിന്റെ വേതന പരിഷ്കരണ പ്രഖ്യാപനം. വിവിധ ഗതാഗത കോർപറേഷനുകളിലെ ജീവനക്കാരുടെ ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന് ഔദ്യോഗികമായി അംഗീകാരം നൽകി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KSRTC), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (BMTC), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (NWKRTC), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KKRTC) എന്നീ നാല് പ്രധാന കോർപറേഷനുകളിലെയും പൂർവ കിങ്കോറയിലെയും ജീവനക്കാർക്ക് ഈ…
Read MoreMonth: May 2026
20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടായി ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി രാജ്യം കാത്തിരിക്കുന്നു. കോടതി വിധിച്ച തടവുശിക്ഷാ കാലാവധി മേയ് 19-ന് അവസാനിക്കുന്നതോടെ, റഹീം വൈകാതെ ജയിൽമോചിതനാകുമെന്നാണ് കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും പ്രതീക്ഷ. വധശിക്ഷയുടെ നിഴലിൽ നിന്ന് ലോകമലയാളികളുടെ കാരുണ്യത്താൽ ജീവൻ തിരിച്ചുകിട്ടിയ റഹീം, ഇരുപത് വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജയിൽമോചനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നത്. 2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുൽ റഹീം. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ യാത്രാമധ്യേ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന്…
Read Moreരുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
ബെംഗളൂരു: നഗരങ്ങളിലെ യുവാക്കൾക്കിടയിൽ രക്തസമ്മർദ്ദം (Hypertension) വർദ്ധിച്ചുവരുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിത്യേന കഴിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസ്, ഗോപി മഞ്ചൂരിയൻ, ഹോട്ട് ചിപ്സ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അമിത സോഡിയമാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പല പലഹാരങ്ങളും ഒരൊറ്റ തവണ കഴിക്കുമ്പോൾ തന്നെ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉപ്പ് അകത്താകാൻ സാധ്യതയുണ്ട്. ലഹരി പോലെ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസുകളാണ് ഇതിൽ ഏറ്റവും മുന്നിൽ. ഒരു പാക്കറ്റ് നൂഡിൽസിൽ ശരാശരി 1,200 മില്ലിഗ്രാം മുതൽ 2,000 മില്ലിഗ്രാം വരെ…
Read Moreആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി ‘വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
ഡൽഹി: കോവിഡ് കാലത്ത് താൽക്കാലിക ക്രമീകരണമായി ആരംഭിച്ച്, പിന്നീട് കോർപ്പറേറ്റ് ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച ‘വർക്ക് ഫ്രം ഹോം’ (WFH) സംവിധാനം ആറ് വർഷങ്ങൾക്ക് ശേഷവും രാജ്യത്ത് വീണ്ടും സജീവ ചർച്ചയാകുന്നു. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതും, ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം നിർബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത ഉത്തരവിറക്കിയതുമാണ് ഈ ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ടത്. സ്വകാര്യ കമ്പനികളും സമാനമായ രീതികൾ പിന്തുടരണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ…
Read Moreസ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
ബെംഗളൂരു: മാർച്ച് മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടെന്ന് കരുതി സംസ്കരിച്ച നാൽപ്പതുകാരന്റെ മൃതദേഹം പോലീസ് പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യഥാർത്ഥ മരണകാരണം കണ്ടെത്താനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. ബംഗളൂരു രമേശ് നഗർ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം എച്ച്.എ.എൽ (HAL) പോലീസിന്റെ നേതൃത്വത്തിൽ കല്ലറ തുറന്ന് പുറത്തെടുത്തത്. കഴിഞ്ഞ മാർച്ചിൽ രാത്രി ഭക്ഷണത്തിന് ശേഷം ഇംതിയാസ് പാഷ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ്…
Read Moreയോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; ‘നിത്യ യോഗ’യുമായി വിധാന സൗധ ഒരുങ്ങുന്നു
ബെംഗളൂരു: ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കർണാടകയിൽ പത്തുലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. വിധാന സൗധ അങ്കണത്തിൽ നടക്കുന്ന സംസ്ഥാനതല പ്രധാന ചടങ്ങ് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും. ‘നിത്യ യോഗ’ (Nitya Yoga) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ യോഗാദിനം ആചരിക്കുന്നത്. വിധാന സൗധയിൽ രാവിലെ 6 മണി മുതൽ 8 മണി വരെ നടക്കുന്ന കൂട്ടയോഗാ പ്രദർശനത്തിൽ അയ്യായിരത്തോളം യോഗാഭ്യാസികൾ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പുകളും ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു.…
Read Moreടീം വിഡിഎസ് റെഡി; കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുക. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിയാകുമെന്നാണ്…
Read Moreആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി
ബെംഗളൂരു : പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ യാത്രാച്ചെലവും കുതിച്ചുയരാൻ സാധ്യത. ഓല, ഉബർ തുടങ്ങിയ ക്യാബ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി വിവിധ ഡ്രൈവർമാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ധനവില വർദ്ധനവ് മൂലം പ്രതിദിന വരുമാനത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിൽ ഓരോ കിലോമീറ്ററിനും 5 മുതൽ 10 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ അഗ്രഗേറ്റർ കമ്പനികളിലും ഗതാഗത വകുപ്പിലും ഡ്രൈവർമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഗതാഗത വകുപ്പ് ഈ ആവശ്യത്തിന് അനുമതി നൽകിയാൽ ബെംഗളൂരു നിവാസികൾക്ക് അത്…
Read Moreതർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കക്കറമുക്ക് റോഡിലെ എടോളിത്താഴെ ഉണ്ടായ അപകടത്തിൽ പേരാമ്പ്ര സ്വദേശിനി സോന (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സോനയുടെ കുടുംബം പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ്. പ്രാഥമിക പരിശോധനകളിൽ കാറിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ അല്ല തീപിടിത്തത്തിന് കാരണമെന്ന സൂചനകൾ…
Read Moreഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
ബെംഗളൂരു: ബസവനഗുഡി ഗാന്ധി ബസാറിൽ പുതുതായി ഉദ്ഘാടനം ചെയ്ത മൾട്ടി ലെവൽ കാർ പാർക്കിംഗ് (MLCP) സമുച്ചയം സമീപത്തെ ആഡംബര കാർ ഷോറൂം വൻതോതിൽ കൈയേറുന്നതായി പരാതി. പൊതുജനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പാർക്കിംഗ് കേന്ദ്രത്തിലെ ഒരു നില മുഴുവനായി മാസവാടകയ്ക്ക് എടുത്തെന്നാണ് കാർ റീട്ടെയിലർമാരുടെ അവകാശവാദം. ഇതോടെ സാധാരണക്കാരായ സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മെയ് 1-ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്ത ഈ പാർക്കിംഗ് കോംപ്ലക്സിൽ 120 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ, സമുച്ചയത്തിൽ ഭൂരിഭാഗവും സമീപത്തെ ഷോറൂമിൽ…
Read More