യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; ‘നിത്യ യോഗ’യുമായി വിധാന സൗധ ഒരുങ്ങുന്നു

Mysuru students excersice

ബെംഗളൂരു: ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കർണാടകയിൽ പത്തുലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. വിധാന സൗധ അങ്കണത്തിൽ നടക്കുന്ന സംസ്ഥാനതല പ്രധാന ചടങ്ങ് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും.

‘നിത്യ യോഗ’ (Nitya Yoga) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ യോഗാദിനം ആചരിക്കുന്നത്. വിധാന സൗധയിൽ രാവിലെ 6 മണി മുതൽ 8 മണി വരെ നടക്കുന്ന കൂട്ടയോഗാ പ്രദർശനത്തിൽ അയ്യായിരത്തോളം യോഗാഭ്യാസികൾ പങ്കെടുക്കും.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പുകളും ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ രീതിയിൽ യോഗാദിനം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts