ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ മെഡിക്കോവർ ആശുപത്രിയിലെ ഡോക്ടർമാർ രണ്ട് വയസ്സുകാരനായ കുഞ്ഞിന്റെ വയറ്റിൽ നിന്ന് അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയയിലൂടെ ഭീമാകാരമായ രോമക്കൂമ്പാരം പുറത്തെടുത്തു. അതീവ സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ 25 സെന്റീമീറ്റർ നീളവും 480 ഗ്രാം ഭാരവുമുള്ള ഹെയർബോളും റബ്ബർ ബാൻഡുകളുമാണ് ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തത്. വൈദ്യശാസ്ത്ര ലോകത്ത് ഭക്ഷ്യേതര വസ്തുക്കളായ മുടി, റബ്ബർ, പ്ലാസ്റ്റിക് തുടങ്ങിയവ കഴിക്കുന്ന വിചിത്രമായ മാനസിക-ശാരീരിക അവസ്ഥയെ ‘പിക്ക’ (Pica) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് വയസ്സുകാരന് ചെറുപ്പം മുതലേ മുടി, റബ്ബർ ബാൻഡുകൾ, ബലൂൺ കഷണങ്ങൾ എന്നിവ…
Read MoreMonth: May 2026
രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കോട്ട: തിരുവനന്തപുരം–ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. കോട്ട റെയിൽവേ ഡിവിഷന് കീഴിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ വിക്രംഗഡ് ആലോട്ട്, ലുനീർച്ച സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. അപകടത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാവുകയും ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. റെയിൽവേ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തമുണ്ടായ ഉടൻ തന്നെ കോട്ടയിൽ നിന്ന് അപകട ദുരിതാശ്വാസ ട്രെയിൻ (ART) സംഭവസ്ഥലത്തേക്ക് അയച്ചതായി സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സൗരഭ് ജെയിൻ അറിയിച്ചു. ബാധിക്കപ്പെട്ട കോച്ചുകളിലെ എല്ലാ യാത്രക്കാരെയും…
Read Moreസംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
ബെംഗളൂരു: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴ ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ തെക്കൻ, വടക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മെയ് 16 മുതൽ മെയ് 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ തെക്കൻ ഉൾനാടൻ ജില്ലകളിൽ കഠിനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ കാലയളവിൽ ചില പ്രദേശങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത…
Read More‘200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?’; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ പദ്ധതിയായ ‘ഗൃഹജ്യോതി’ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്ന് ബെംഗളൂരു മേഖലയിലെ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കൾ പുറത്തായതായി റിപ്പോർട്ട്. വൈദ്യുതി ഉപയോഗം നിശ്ചിത പരിധി കടന്നതിനെ തുടർന്നാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമായത്. ബെസ്കോം (BESCOM) പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 76.58 ലക്ഷം വീടുകളിൽ 69.46 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് നിലവിൽ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ബിൽ ലഭിക്കുന്നത്. ലഭ്യമായ ജനുവരി വരെയുള്ള കണക്കുകളാണിത്. ഫെബ്രുവരിക്ക് ശേഷം വേനൽക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗം വീണ്ടും വർദ്ധിച്ച സാഹചര്യത്തിൽ ആനുകൂല്യം…
Read Moreപിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു’; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു’; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി പുതിയ സർക്കാർ. നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനം പൂർണ്ണമായും ഉടച്ചുവാർത്ത് ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകാനും, പഴയ സർക്കിൾ ഇൻസ്പെക്ടർ (CI) സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പ്രതിവർഷം മൂവായിരത്തിലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. ആയിരത്തിൽ താഴെ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ബി’, ‘സി’ ക്ലാസ് സ്റ്റേഷനുകളുടെ ഭരണം പൂർണ്ണമായും എസ്ഐമാർക്ക് കൈമാറും.…
Read Moreകണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശ ത്തുള്ള നെലമംഗല താലൂക്കിലെ മഡവരയിൽ ഇന്ന് (മെയ് 16) ഉച്ചയ്ക്ക് ദാരുണമായ റോഡ് അപകടം സംഭവിച്ചു. മഴയ്ക്കിടയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് (ഇവി) ബൈക്ക് മുന്നിൽ പോവുകയായിരുന്ന കാന്റർ വാഹനത്തിന്റെ പിൻഭാഗത്ത് ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബെംഗളൂരു സ്വദേശിയായ ലോകേഷ് (45) ആണ് അപകടത്തിൽ മരിച്ച നിർഭാഗ്യവാൻ. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെ ലോകേഷ് തന്റെ ഇവി ബൈക്കിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് ഹൈവേയിൽ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെത്തുടർന്ന് മുന്നിൽ വേഗത്തിൽ പോവുകയായിരുന്ന…
Read Moreപഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട’; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
ബെംഗളൂരു: വീടുകളിലെ വലിയ അജൈവ മാലിന്യങ്ങളും പഴയ സാധനങ്ങളും ശേഖരിക്കുന്നതിനായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഡിക്ലട്ടർ’ (DClutter) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വഴി നഗരവാസികൾക്ക് തങ്ങളുടെ പക്കലുള്ള വലിയ സുരക്ഷിതമല്ലാത്ത മാലിന്യങ്ങൾ സ്വന്തം പരിസരത്ത് നിന്ന് നേരിട്ട് കൈമാറാൻ സാധിക്കും. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ആഴ്ചയിലൊരിക്കൽ മാലിന്യത്തിന്റെ അളവും സ്വഭാവവും പരിശോധിച്ചായിരിക്കും ഇവ ശേഖരിക്കുക. ശേഖരിക്കുന്ന അവശിഷ്ടങ്ങൾ അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾ വഴി ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും പുനരുപയോഗിക്കാൻ കഴിയാത്തവ ഊർജ്ജ…
Read Moreറെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി ബെംഗളൂരുവിലെ അഞ്ചാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ റെയിൽവേ ടെർമിനൽ യെലഹങ്കയിൽ സ്ഥാപിക്കുന്നു. സ്ഥലപരിമിതി മറികടക്കാൻ താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്ന രാജ്യത്തെ ആദ്യ റെയിൽവേ ടെർമിനലായിരിക്കും ഇത്. 2045-ലെ യാത്രാ ആവശ്യങ്ങൾ മുന്നിൽക്കണ്ട് രൂപകൽപ്പന ചെയ്യുന്ന ഈ ബൃഹദ് പദ്ധതിയുടെ അവലോകന യോഗം റെയിൽവേ സഹമന്ത്രി വി. സോമണ്ണയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR), ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ…
Read Moreയാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സപ്പോർട്ടിനായി പിടിച്ച ഹാന്റിൽ (പിടിവള്ളി) പൊട്ടി വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഗംഗാനഗർ എക്സ്റ്റൻഷൻ സ്വദേശിയായ എം.ജി. നാഗരാജു (49) നൽകിയ പരാതിയിലാണ് ബെംഗളൂരുവിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചത്. 2025 ജനുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാജാജിനഗറിൽ നിന്നും കെ.ആർ. മാർക്കറ്റിലേക്ക് മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന നാഗരാജുവിന് തിരക്ക് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. തുടർന്ന് ട്രെയിനിലെ ഹാന്റിലിൽ…
Read Moreഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
ബെംഗളൂരു: ഇന്ധന സംരക്ഷണത്തിനും ലളിതജീവിതത്തിനും പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ. വിജയേന്ദ്ര. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി തന്റെ ഔദ്യോഗിക വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കിയ അദ്ദേഹം, സാധാരണക്കാരെപ്പോലെ നമ്മ മെട്രോയിലാണ് യാത്ര ചെയ്തത്. ബെംഗളൂരുവിലെ നാഡപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനിൽ എത്തിയ വിജയേന്ദ്ര, സാധാരണ യാത്രക്കാരെപ്പോലെ വരിയിൽ നിന്ന് ടിക്കറ്റ് എടുത്താണ് പേർപ്പിൾ ലൈനിലെ കെങ്കേരിയിലേക്കുള്ള ട്രെയിനിൽ കയറിയത്. ബി.ജെ.പി ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളഗോഡിൽ സംഘടിപ്പിച്ച ‘പ്രശിക്ഷൺ വർഗ്’ (പരിശീലന…
Read More