ബെംഗളൂരു: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയൊരു കരുതൽ പോലും വലിയ സന്തോഷമാണ് സമ്മാനിക്കുക. അത്തരത്തിൽ ബെംഗളൂരു നഗരത്തിൽ നിന്നും പുറത്തുവന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരൊറ്റ പൂവ് ചോദിച്ച യുവതിക്ക് ഒരു പൂച്ചെണ്ട് മുഴുവൻ സമ്മാനിച്ച് മനസ്സ് കവർന്നിരിക്കുകയാണ് ഒരു ടെമ്പോ ഡ്രൈവർ. വൈഷ്ണവി എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാറിനുള്ളിലിരുന്ന് പൂച്ചെണ്ട് കയ്യിലേന്തി സന്തോഷം പങ്കുവെക്കുന്ന വൈഷ്ണവിയെ വീഡിയോയിൽ കാണാം. തന്റെ ആഴ്ച മുഴുവൻ സന്തോഷഭരിതമാക്കാൻ ഈയൊരു…
Read MoreMonth: May 2026
രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) വിലക്കേർപ്പെടുത്തി. പ്രമുഖ സംവിധായകനും നിർമാതാവുമായ ഫർഹാൻ അക്തറിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഡോൺ 3’യിൽ നിന്ന് താരം അവസാന നിമിഷം പിന്മാറിയതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച മുംബൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിനിമാ സംഘടനകളുടെ മാതൃസംഘടനയായ FWICE തങ്ങളുടെ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. രൺവീറുമായി ഇനി ആരും സഹകരിക്കരുതെന്ന കർശന നിർദേശമാണ് സംഘടന സിനിമാ മേഖലയ്ക്ക് നൽകിയിരിക്കുന്നത്. 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എക്സൽ എന്റർടൈൻമെന്റ് ഫർഹാൻ…
Read Moreമുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
ബെംഗളൂരു: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരനെ ബൈക്കിലെത്തിയ മുഖംമൂടിധാരികൾ ബലമായി കുത്തിവെച്ചതായി പരാതി. ധാർവാഡ് ജില്ലയിലെ കുന്ദ്‌ഗോൾ താലൂക്കിലെ നെലഗുദ്ദ ഗ്രാമത്തിലാണ് സംഭവം. നെലഗുദ്ദ സ്വദേശിയായ മണികണ്ഠ ഗാനിഗേര എന്ന കുട്ടിയെയാണ് അജ്ഞാതർ കുത്തിവെച്ചതായി പരാതി ഉയർന്നത്. സംഭവത്തെത്തുടർന്ന് നെലഗുദ്ദയും പരിസര ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. കുട്ടിയെ നിലവിൽ ഹുബ്ബള്ളി കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൊഴി പ്രകാരം, മാതാപിതാക്കൾ വയലിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന കുട്ടിയോട് ബൈക്കിലെത്തിയ രണ്ട് മുഖംമൂടിധാരികൾ മാതാപിതാക്കളെക്കുറിച്ച് തിരക്കി. അവർ വയലിലാണെന്ന്…
Read Moreഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വൻ വർദ്ധനവ്. കഴിഞ്ഞ 13 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്. പുതിയ വർദ്ധനവോടെ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 110.93 രൂപയിലെത്തി. ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ വില ഇതിനകം തന്നെ 100 രൂപ കടന്നിരിക്കുകയാണ്. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ബെംഗളൂരുവിൽ 95.99 രൂപയായിരുന്ന ഡീസൽ വില…
Read Moreമാട്രിമോണിയലിൽ ‘ഡോക്ടർ’ ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
ബെംഗളൂരു: മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഡോക്ടറാണെന്ന് ആൾമാറാട്ടം നടത്തി പത്തിലധികം യുവതികളെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ബെംഗളൂരുവിലും മൈസൂരിലുമായി നിരവധി യുവതികളിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുഖ്യസൂത്രധാരൻ പ്രദീപ് സോളമൻ, ഇയാൾക്ക് കൂട്ടുനിന്ന അമ്മ കലാവതി എന്നിവർക്കെതിരെ ബെംഗളൂരു അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ‘ഡോ. പ്രദീപ് സോളമൻ’ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റുകളിൽ ഉയർന്ന പദവിയുള്ള ഉദ്യോഗസ്ഥനാണെന്ന് കാണിച്ചാണ് പ്രതി പ്രൊഫൈൽ…
Read Moreഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
സിർസി: ഉത്തര കന്നഡ ജില്ലയിലെ പ്രമുഖ പട്ടണമായ സിർസിയിൽ ബൈക്ക് അപകടത്തെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ തെരുവിൽ രൂക്ഷമായ ഏറ്റുമുട്ടൽ. നഗരമധ്യത്തിലെ സിംപിഗള്ളിയിൽ വെച്ചാണ് യുവാക്കളുടെ രണ്ട് ഗ്രൂപ്പുകൾ പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കൾക്കെതിരെ സിർസി ടൗൺ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മേയ് 21-ന് രാത്രി സിർസിയിലെ ദേവികേരിക്ക് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ നേരിയ അപകടം ഉണ്ടായതാണ് എല്ലാറ്റിനും തുടക്കം കുറിച്ചത്. അപകടത്തിന് പിന്നാലെ രണ്ട് സമുദായങ്ങളിൽ നിന്നുള്ള യുവാക്കൾ തമ്മിൽ…
Read More24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പുറത്ത്
ബെംഗളൂരു: കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് (ഡിജിറ്റൽ അറസ്റ്റ്) ബെംഗളൂരു സ്വദേശിയായ വൃദ്ധയിൽ നിന്ന് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത് 24 കോടിയോളം രൂപ. ബെംഗളൂരു ശിവാജിനഗർ സ്വദേശിയായ ലക്ഷ്മി രാമമൂർത്തിയാണ് ഈ വൻ കെണിയിൽ അകപ്പെട്ടത്. ലക്ഷ്മിക്ക് അടുത്തിടെ സ്വത്ത് വിറ്റ വകയിൽ വലിയ തുക ലഭിച്ച വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ഈ വർഷം ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ…
Read Moreപ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; നഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രധാനമന്ത്രി സന്ദർശിക്കുന്ന പാതയ്ക്ക് സമീപത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് അച്ചടക്ക നടപടി. സുരക്ഷാവീഴ്ചയുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരുടെ പേരുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മേയ് 10-നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. ആർട്ട് ഓഫ്…
Read Moreഅട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
കൊച്ചി : അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ,…
Read Moreബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
ബെംഗളൂരു: നഗരത്തിലെ പ്രധാന പാതകളിലൊന്നായ കാമരാജ് റോഡിൽ അടുത്ത രണ്ട് മാസത്തേക്ക് (60 ദിവസം) പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജിബി എ അറിയിച്ചു. ശിവാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ നാല ക്രോസിന് സമീപമുള്ള പഴയ കല്ല് കലുങ്ക് വൃത്തിയാക്കുന്നതിനും, പകരം പുതിയ ആർ.സി.സി കലുങ്ക് നിർമ്മിക്കുന്നതിനുമാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി ട്രാഫിക് പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗത നിരോധനമുള്ള റോഡുകൾ: കാമരാജ റോഡിലെ വിഠോബ ക്ഷേത്രം മുതൽ നാല റോഡ് വരെയുള്ള ഭാഗത്തെ എല്ലാത്തരം വാഹന ഗതാഗതവും…
Read More