പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മായ, പ്രീതി എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇവരെ നാട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ മായയാണ് അപകടവിവരം ആദ്യം സംഘാംഗങ്ങളെ അറിയിച്ചത്. എന്നാൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാമമംഗലം സ്വദേശി സിജിയെ നിലവിൽ ആശുപത്രിയിൽ നിന്നും മാറ്റുന്നത് പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, അപകടത്തിൽപ്പെട്ട സംഘത്തിലെ മറ്റുള്ളവർ കഴിഞ്ഞ രാത്രി തന്നെ കേരളത്തിലേക്ക് തിരിച്ചു. എറണാകുളം രാമമംഗലത്ത് നിന്നും…

Read More

ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ യുവതികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ സംഭവത്തിൽ പുരുഷ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ മുപ്പത്തിയാറുകാരിയായ ഗർഭിണിയുടെ പരാതിയിലാണ് വർത്തുർ പൊലീസ് അന്വേഷണം ആരംഭിച്ചത്. ചി ലന്തൂർ സ്വദേശിയായ യുവതി കഴിഞ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് സർജാപ്പൂർ റോഡിലെ മുള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ആശുപത്രിയിലെ ഒരു പുരുഷ ജീവനക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടത്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിക്കുള്ളിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയായിരുന്നെന്ന്…

Read More

ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

ബെംഗളൂരു: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി (പാചകവാതകം) വില കുത്തനെ കൂട്ടിയതോടെ ബെംഗളൂരുവിലെ ഹോട്ടൽ വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്. വിലവർധനവ് തങ്ങളുടെ ലാഭവിഹിതത്തെ സാരമായി ബാധിക്കുമെന്നും ഹോട്ടലുകളിലെ ഭക്ഷണപാനീയങ്ങളുടെ വില വർധിപ്പിക്കാൻ ഇത് കാരണമാകുമെന്നും ഹോട്ടലുടമകൾ മുന്നറിയിപ്പ് നൽകി. ഉയർന്ന പ്രവർത്തനച്ചെലവ്, തൊഴിലാളികളുടെ ശമ്പളം, കടുത്ത മത്സരം എന്നിവ കാരണം നിലവിൽ തന്നെ പ്രതിസന്ധിയിലായ ഹോട്ടലുകൾക്കും ചെറിയ ഭക്ഷണശാലകൾക്കും ഈ പുതിയ വിലവർധനവ് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ബിസിനസ് മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മെനുവിലെ ഭക്ഷണസാധനങ്ങളുടെ വില പരിഷ്‌കരിക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്നാണ് ഭൂരിഭാഗം ഹോട്ടലുടമകളുടെയും ഭയം.…

Read More

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം…

കൊട്ടിയൂർ: ലോകപ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മെയ് 28 മുതൽ ജൂൺ 24 വരെയാണ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്സവകാലത്ത് ഈ റൂട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള കനത്ത വാഹനത്തിരക്കും ഭക്തജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. നിയന്ത്രണമുള്ള ദിവസങ്ങളിൽ കൊട്ടിയൂർ വഴി മാനന്തവാടി, വയനാട് ഭാഗങ്ങളിലേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിടുംപൊയിൽ-പേര്യ ചുരം വഴി തിരിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു. തീർത്ഥാടകരുമായി എത്തുന്ന ചെറുവാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും…

Read More

മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ബെംഗളൂരു: വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ക്യാബ് ഡ്രൈവറെയും സുഹൃത്തുക്കളെയും ലക്ഷ്വറി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് മുഹമ്മദ് റഫീഖ് (30), സുഹൃത്തുക്കളായ ദീപക്, ജാബിർ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഒരു സ്ത്രീയെച്ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മെയ് 21-ന് പുലർച്ചെ ഒരു മണിയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുഹൃത്ത് ദീപക്കിനെയും കൂട്ടി റഫീഖ് മടങ്ങുന്നതിനിടെയാണ് സംഭവം. വെളുത്ത മെഴ്‌സിഡസ് ബെൻസ് കാറിലെത്തിയ അഞ്ചംഗ…

Read More

ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

ബെംഗളൂരു: ബക്രീദ് പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലെ ആടുവിപണികളിൽ കച്ചവടം പൊടിപൊടിക്കുന്നു. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആടുകളുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതച്ചെലവിലുണ്ടായ കുത്തനെയുള്ള വർദ്ധനവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കന്നുകാലി വ്യാപാരികൾ വ്യക്തമാക്കുന്നു. ഇരട്ടിയായി യാത്രാച്ചെലവ് യാത്രാച്ചെലവുകൾ മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലധികമായി വർദ്ധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ടാനറി റോഡിലെ ബെംഗളൂരുവിലെ ഏറ്റവും വലിയ കശാപ്പുശാലയുടെ മാനേജരായ സൂര്യ ബാബു വ്യക്തമാക്കുന്നത് ഇങ്ങനെ: “മുമ്പ് യാത്രയ്ക്കായി 1,000 മുതൽ 2,000 രൂപ വരെയാണ് ചിലവഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഏകദേശം 4,000…

Read More

ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മാഡ്രിഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള സ്‌പെയിന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കടുത്ത ഫുട്ബോൾ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രമുഖ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരം പോലും ഇത്തവണത്തെ സ്പാനിഷ് നിരയിൽ ഇടംപിടിച്ചിട്ടില്ല. അതേസമയം, ലാ ലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണയുടെ എട്ട് താരങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനുള്ള 26 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിശീലകൻ ലൂയീസ് ഡെല്‍ ഫ്യുണ്ടെയാണ് സ്പെയിന്റെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്. യുവതാരങ്ങളായ ലമീന്‍ യമാല്‍, പെഡ്രി, ഗാവി എന്നിവർക്ക് പുറമെ റോഡ്രി, നിക്കോ വില്ല്യംസ്, ഫാബിയാന്‍ റൂയിസ്, മാര്‍ക്ക് കുര്‍ക്കുറേയ അടക്കമുള്ള…

Read More

തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കർമ്മപദ്ധതി നിർദ്ദേശിച്ച് ബിഗ് ബോസ് മുൻ വിജയിയും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ. സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാന പ്രതിസന്ധികൾക്ക് ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ‘മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷിഭവനുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ തരിശുഭൂമികളിൽ വിപുലമായ കൃഷിപ്പണികൾ ആരംഭിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പി.എസ്.സി (PSC) പരീക്ഷ വഴി കൃഷിപ്പണികളിലേക്ക്…

Read More

എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കർമ്മപദ്ധതി നിർദ്ദേശിച്ച് ബിഗ് ബോസ് മുൻ വിജയിയും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ. സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാന പ്രതിസന്ധികൾക്ക് ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ‘മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷിഭവനുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ തരിശുഭൂമികളിൽ വിപുലമായ കൃഷിപ്പണികൾ ആരംഭിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പി.എസ്.സി (PSC) പരീക്ഷ വഴി കൃഷിപ്പണികളിലേക്ക്…

Read More

4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ നഗരങ്ങളായ ചെന്നൈയിലും മുംബൈയിലുമൊക്കെ ഗതാഗതക്കുരുക്ക് പതിവാണെങ്കിലും ഐടി നഗരമായ ബെംഗളൂരുവിലെ അവസ്ഥ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ റോഡുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന ബെംഗളൂരുവിൽ, തിരക്കേറിയ സമയങ്ങളിൽ യാത്ര ദുഷ്കരമാകാറുണ്ട്. ഇപ്പോഴിതാ നഗരത്തിലെ ഈ രൂക്ഷമായ യാത്രാപ്രശ്നത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഗൂഗിൾ ടെക്കി. തന്റെ ഓഫീസിലേക്ക് വെറും 4 കിലോമീറ്റർ മാത്രം ദൂരമുള്ള യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം എടുത്തെന്നാണ് വെങ്കിടേഷ് ഡി എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.…

Read More