എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കർമ്മപദ്ധതി നിർദ്ദേശിച്ച് ബിഗ് ബോസ് മുൻ വിജയിയും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ. സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാന പ്രതിസന്ധികൾക്ക് ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ‘മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

കൃഷിഭവനുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ തരിശുഭൂമികളിൽ വിപുലമായ കൃഷിപ്പണികൾ ആരംഭിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പി.എസ്.സി (PSC) പരീക്ഷ വഴി കൃഷിപ്പണികളിലേക്ക് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും ഒപ്പം കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും സാധിക്കുമെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ അഖിൽ മാരാർ, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ (NDA) സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടാറുള്ള അഖിലിന്റെ ഈ പുതിയ നിർദ്ദേശവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
[masterslider id="10"]

Related posts