ചെന്നൈ: പ്രണയപ്പകയിൽ അധ്യാപികയായ മകളെ കൊലപ്പെടുത്തിയ യുവാവിനെ പിതാവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. തഞ്ചാവൂരിലെ മേലകലകുടിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മകളെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ അജിത് കുമാർ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളുടെ പിതാവ് പുണ്യമൂർത്തിയും (53) മൂന്ന് സുഹൃത്തുക്കളും ആയുധങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പെയിന്റിങ് തൊഴിലാളിയായ അജിത് കുമാറും പുണ്യമൂർത്തിയുടെ മകൾ കാവ്യയും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർക്കുകയും കാവ്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിക്കുകയും ചെയ്തു. ഇതിലുള്ള പകയിൽ…
Read MoreMonth: April 2026
നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വളർത്തുമൃഗങ്ങളിൽ ഇന്ന് കണ്ടുവരുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണവും (Obesity) അമിതഭാരവും. എന്നാൽ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് കൊണ്ടുമാത്രം പലപ്പോഴും ഈ പ്രശ്നം പരിഹരിക്കപ്പെടാറില്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘ആനിമൽസ്’ (Animals) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മൃഗങ്ങളുടെ സ്വഭാവരീതികളും ഉടമകളുമായുള്ള അവരുടെ ബന്ധവും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്? മൃഗങ്ങൾക്ക് കുറഞ്ഞ അളവിൽ ഭക്ഷണം നൽകുമ്പോൾ അവയ്ക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടുകയും ഭക്ഷണം ചോദിച്ചുകൊണ്ടുള്ള പെരുമാറ്റം വർദ്ധിക്കുകയും ചെയ്യുന്നു. ഉടമകൾക്ക് ഇതിൽ കുറ്റബോധം…
Read Moreചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
ബെംഗളൂരു: 2026-ലെ കഠിനമായ വേനൽക്കാലത്തെ നേരിടാൻ ഉദ്യാനനഗരി ഇപ്പോൾ പുത്തൻ ട്രെൻഡുകളുടെ പിന്നാലെയാണ്. നഗരത്തിലെ വർദ്ധിച്ചുവരുന്ന സൂര്യപ്രകാശത്തെയും ചൂടിനെയും പ്രതിരോധിക്കാൻ ‘പൂൾ പാർട്ടികൾ’ ഇപ്പോൾ വലിയ രീതിയിൽ പ്രചാരം നേടിക്കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് ബെംഗളൂരുവിൽ വേരൂന്നിയ ഈ വിനോദസംസ്‌കാരം ഇപ്പോൾ ജെൻ ഇസഡ് സെലിബ്രിറ്റികൾക്കിടയിലും പേജ് 3 പ്രമുഖർക്കിടയിലും ഹരമായി മാറിയിരിക്കുകയാണ്. നീന്തൽ പ്രേമികളുടെയും ആധുനിക യുവാക്കളുടെയും വർദ്ധിച്ച താൽപര്യം പരിഗണിച്ച് വാരാന്ത്യങ്ങളിൽ നഗരത്തിലുടനീളം നിരവധി പൂൾ പാർട്ടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. നീന്തൽക്കുളത്തിനകത്തോ കുളത്തിനരികിലോ ആയി സംഘടിപ്പിക്കപ്പെടുന്ന ഈ പാർട്ടികൾക്ക് കൃത്യമായ വസ്ത്രധാരണ രീതികളും നിബന്ധനകളുമുണ്ട്.…
Read Moreനഗരത്തിൽ ഉൾപ്പടെ ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
ബെംഗളൂരു: അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടാകുമെന്ന ഭീതി ഒഴിഞ്ഞതോടെ കർണാടകയിൽ ബുക്കിംഗിൽ വലിയ കുറവ് രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി സിലിണ്ടറുകൾക്കായി നെട്ടോട്ടമോടിയ ഉപഭോക്താക്കൾ ഇപ്പോൾ ശാന്തരായതോടെ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. പ്രതിദിന ആവശ്യകതയിൽ ഇടിവ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ പ്രതിദിന ആവശ്യം 3.75 ലക്ഷമായിരുന്നു. എന്നാൽ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഇത് 3.06 ലക്ഷമായി കുറഞ്ഞു. അതായത്, പ്രതിദിനം ഏകദേശം 69,000 സിലിണ്ടറുകളുടെ കുറവാണ് ബുക്കിംഗിൽ ഉണ്ടായിരിക്കുന്നത്. വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയതാണ് ഉപഭോക്താക്കളുടെ…
Read Moreരാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: ‘അഭിമാനോത്സവ’വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പ സജീവ രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളിലേക്ക് സംസ്ഥാന ബി.ജെ.പി. ‘യെഡിയൂരപ്പ അഭിമാനോത്സവ’ എന്ന പേരിൽ മെയ് ഒൻപതിന് ചിത്രദുർഗയിലാണ് കൂറ്റൻ ജനസമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. ലിംഗായത്ത് സമുദായത്തിന്റെ കരുത്തനായ നേതാവായ യെഡിയൂരപ്പയോടുള്ള ആദരസൂചകമായി നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. പത്ത് ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രിമാർ, വിവിധ മഠാധിപതികൾ, കർഷക നേതാക്കൾ…
Read Moreനഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
ബെംഗളൂരു: ബസ് സ്റ്റോപ്പിലേക്കുള്ള യാത്രയ്ക്കിടെ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ നിരന്തരമായി പിന്തുടരുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ ബാഗലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ എയർ ഹോസ്റ്റസ് പരിശീലനം നടത്തുന്ന ഇരുപതുകാരിയാണ് പരാതിക്കാരി. ബാഗലൂരിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ ഗ്രാമവാസികളായ പ്രതികൾ സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ഏപ്രിൽ 19-ന് പ്രതികൾ പെൺകുട്ടിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. ഇതോടെ ഭയചകിതയായ പെൺകുട്ടി വിവരം മാതാവിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ…
Read Moreനഗരം കറങ്ങാൻ ബെംഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് ‘ഫ്രൈയിങ് പാൻ’ യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും ‘അംബാരി’ ഏറാൻ ക്യൂ;
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വേനൽച്ചൂട് കഠിനമാകുമ്പോഴും വിനോദസഞ്ചാരികളുടെ ആവേശം ചോരുന്നില്ല. നഗരഭംഗി ആസ്വദിക്കാനായി കർണാടക ടൂറിസം വകുപ്പ് (KSTDC) പുറത്തിറക്കിയ ‘അംബാരി’ ഡബിൾ ഡെക്കർ ബസുകളിൽ ജനത്തിരക്കേറുന്നു. ജനുവരിയിൽ സർവീസ് ആരംഭിച്ച ഈ ബസുകൾക്ക് ഇപ്പോൾ അഭൂതപൂർവമായ ആവശ്യക്കാരാണുള്ളത്. കത്തുന്ന വെയിലിനെ പോലും അവഗണിച്ചുകൊണ്ട് ബസിന്റെ മുകളിലെ തുറന്ന ഡെക്കിലിരുന്ന് നഗരം കാണാനാണ് സഞ്ചാരികൾക്ക് ഏറെ താൽപ്പര്യം. താഴത്തെ നിലയിൽ എസി സൗകര്യമുണ്ടെങ്കിലും, തലയിൽ തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച് മുകളിലെ സീറ്റിലിരുന്നുള്ള യാത്രയാണ് പലരും തിരഞ്ഞെടുക്കുന്നത്. വാരാന്ത്യങ്ങളിൽ ടിക്കറ്റിനായി വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.…
Read Moreട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ ഗർഭിണിക്ക് തുണയായി സഹയാത്രികർ. വൈദ്യസഹായം എത്തുന്നതിനായി കാത്തുനിൽക്കാതെ യാത്രക്കാരായ സ്ത്രീകൾ തന്നെ നഴ്‌സുമാരുടെ റോൾ ഏറ്റെടുത്തതോടെ യുവതി ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ (ബി.സി റോഡ്) റെയിൽവേ സ്റ്റേഷനിലാണ് മനുഷ്യത്വത്തിന്റെ വേറിട്ട ഈ കാഴ്ച അരങ്ങേറിയത്. മൈസൂരു സ്വദേശിയായ യുവതി മംഗളൂരു ജംഗ്ഷനിൽ നിന്നാണ് യശ്വന്ത്പൂർ എക്സ്പ്രസ്സിൽ കയറിയത്. ട്രെയിൻ ബി.സി റോഡ് സ്റ്റേഷന് സമീപമെത്തിയപ്പോൾ യുവതിക്ക് കഠിനമായ പ്രസവവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാർ ഉടൻ തന്നെ റെയിൽവേ…
Read Moreകടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
ബെംഗളൂരു: രാജ്യം കടുത്ത വേനൽച്ചൂടിന്റെ പിടിയിലമരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 100 നഗരങ്ങളുടെ പട്ടികയിൽ 95 എണ്ണവും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും പുതിയ ആഗോള കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘ചൂട് കേന്ദ്രമായി’ മാറിയിരിക്കുകയാണ്. ഈ പട്ടികയിൽ കർണാടകയിലെ മൂന്ന് പ്രധാന നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നത് സംസ്ഥാനത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. കർണാടകയിലെ റായ്ച്ചൂർ, ബാഗൽകോട്ട്, യാദ്ഗിർ എന്നീ ജില്ലകളാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ആഗോളതലത്തിൽ 54-ാം…
Read Moreവനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു : നഗരത്തെ നടുക്കി പ്രമുഖ വനിതാ അഭിഭാഷകയുടെ വീടിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. മണ്ടോളി റോഡിൽ താമസിക്കുന്ന അഭിഭാഷക പൂജ കകാതകറിന്റെ വസതിക്ക് നേരെയാണ് ശനിയാഴ്ച അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. വീടിന്റെ ഒന്നാം നില ലക്ഷ്യമാക്കി ഉതിർത്ത വെടിയുണ്ട ജനൽ ഗ്ലാസ് തകർത്ത് അകത്തേക്ക് പതിച്ചെങ്കിലും മുറിയിലുണ്ടായിരുന്ന മകൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം. പൂജയുടെ മകൾ സംസ്കൃതി ഒന്നാം നിലയിലെ മുറിയിൽ പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കെയാണ് വെടിയൊച്ച കേട്ടത്. ജനൽ ഗ്ലാസുകൾ തകർന്ന്…
Read More