ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ചേരമ്പാനെ ഗ്രാമത്തിൽ സർക്കാർ അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ചേരമ്പാനെ സ്വദേശി എ. രോഹിണി (51) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് തലയിൽ വെടിയുതിർക്കുകയായിരുന്നു. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. കഠിനമായ മാനസിക വിഷാദത്തിന് രോഹിണി ചികിത്സ തേടിയിരുന്നതായാണ് പ്രാഥമിക വിവരം. വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് മടിക്കേരി റൂറൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുടക് ജില്ലാ…
Read MoreMonth: April 2026
കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
ബെംഗളൂരു: നഗരത്തിലെ കബ്ബൺ പാർക്കിൽ 20 ദിവസം മുമ്പ് രാജസ്ഥാൻ സ്വദേശി തൂങ്ങിമരിച്ച സംഭവത്തിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പോലീസ്. സുരേഷ് കുമാർ പുരോഹിത് എന്ന യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും, നിരന്തരമായ മർദ്ദനത്തെയും വധഭീഷണിയെയും തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാനിൽ വെച്ച് പ്രതിയായ ജബറാമും സുരേഷും തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ സുരേഷിനെ ബാംഗ്ലൂരിലെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് ഒരു പാഠം പഠിപ്പിക്കുമെന്ന് ജബറാം ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സുരേഷ് ബാംഗ്ലൂരിലേക്ക് താമസം മാറിയെങ്കിലും മാർച്ച് അവസാന…
Read Moreഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരത്തിനിടെ ഇരുന്നൂറിലധികം സിസിടിവി ക്യാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയ കേസിൽ വഴിത്തിരിവ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമാക്കിയത് സ്റ്റേഡിയത്തിലെ സിസിടിവി പരിപാലന ചുമതലയുണ്ടായിരുന്ന കമ്പനിയിലെ ജീവനക്കാരാണെന്ന് കബ്ബൺ പാർക്ക് പോലീസ് കണ്ടെത്തി. ശമ്പളം നൽകാത്തതിലുള്ള പ്രതികാരമായാണ് ഇവർ ഈ കടുംകൈ ചെയ്തത്. ആർസിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അതീവ സുരക്ഷാ മേഖലയായ സ്റ്റേഡിയത്തിലെ 240-ഓളം ക്യാമറകളുടെ കേബിളുകൾ മുറിക്കപ്പെട്ടത്. സംഭവത്തിൽ ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻ എന്ന കമ്പനിയിലെ ജീവനക്കാരായ മഞ്ജുനാഥ്, അബ്ദുൾ കലാം എന്നിവരെ പോലീസ്…
Read Moreകുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വരട്ടെ എന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്). ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ഈ പരാമർശം നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മെയ് നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായി വരണമെന്ന് അദ്ദേഹം ആശംസിച്ചു. മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. വേദിയിലുണ്ടായിരുന്നവർ ആരും തന്നെ…
Read Moreകേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലുണ്ടായിരുന്ന മഴ പ്രവചനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാലാണ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച…
Read Moreസംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
ബെംഗളൂരു: സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനത്തെ തൊഴിലാളികൾക്ക് പുതിയ മിനിമം വേതനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി തൊഴിൽ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും വേതനം നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സന്ദൂരിൽ സംഘടിപ്പിച്ച വിവിധ വികസന പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രതിമാസ മിനിമം വേതനം ശരാശരി 19,000 രൂപയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അസംഘടിത മേഖലയിലെ തൊഴിലാളികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി ‘അംബേദ്കർ സഹായ ഹസ്ത’ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഗിഗ്…
Read Moreതണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
മൂന്നാർ : വേനലവധിക്കാലത്ത് തണുപ്പാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് വികിരണത്തിന്റെ അളവ് (UV Index) വർദ്ധിക്കുന്നു. നിലവിൽ എട്ടാണ് മൂന്നാറിലെ വികിരണ സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സൂചിക 11-ലേക്ക് എത്തിയാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഠിനമായ ചൂടിനൊപ്പം വികിരണ തോതും വർദ്ധിക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അപകടകരമായ സാഹചര്യ കണക്കിലെടുത്ത് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ…
Read Moreതൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു. നേരത്തെ കേരള ഹൈക്കോടതിയും സമാനമായ ആവശ്യം നിരസിച്ചിരുന്നു. ഇതോടെ വിചാരണക്കോടതി വിധിച്ച മൂന്നു വർഷം തടവും പിഴയും നിലനിൽക്കും. കോടതി വിധി വന്നതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്റണി രാജുവിന് ആറു വർഷത്തെ അയോഗ്യതയും നേരിടേണ്ടി വരും. 1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശ പൗരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിലെ…
Read Moreക്ഷമിക്കാം, പക്ഷേ മറക്കില്ല”; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ‘സ്ലാപ് ഗേറ്റ്’ (Slapgate) സംഭവം വീണ്ടും ചർച്ചകളിലേക്ക്. സഹതാരം ഹർഭജൻ സിംഗുമായുണ്ടായ ആ പഴയ തർക്കത്തെക്കുറിച്ച് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ കായികലോകത്ത് സംസാരവിഷയമായിരിക്കുന്നത്. താൻ അദ്ദേഹത്തോട് ക്ഷമിച്ചിരിക്കാം, പക്ഷേ ആ സംഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് ഐപിഎൽ മത്സരത്തിനിടെയുണ്ടായ ആ ചൂടേറിയ നിമിഷങ്ങൾ തന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുവെന്ന് ഉറച്ച സ്വരത്തിൽ താരം പറഞ്ഞു. തന്റെ വൈകാരികമായ മുറിവുകൾ…
Read Moreവിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി
ചെന്നൈ: കേരളവും തമിഴ്‌നാടും ഒരുപോലെ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നൽകിയ ലളിതമായ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘പേട്രിയറ്റിന്റെ’ പ്രചരണാർത്ഥം തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ വരവിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിരിച്ചുകൊണ്ട് തമിഴിൽ “ഒന്നുമേ തെരിയാത്” (ഒന്നും അറിയില്ല) എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വിജയ്‌യുടെ സാന്നിധ്യം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കെയാണ് മമ്മൂട്ടിയുടെ…
Read More