ബെംഗളൂരു: പുതിയ ഓർഡർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവിനെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി. കോലാർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബീഡി കോളനിയിലെ താമസക്കാരനായ സൽമാൻ പാഷ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഫ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഏർപ്പെട്ടിരുന്ന സൽമാൻ പാഷയെ ഏപ്രിൽ 27-ന് രാത്രി 11:30-ഓടെയാണ് പരിചയക്കാരായ ചിലർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. പുതിയ സോഫയുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും അളവെടുക്കാൻ വരണമെന്നും പറഞ്ഞാണ് ഇവർ സൽമാനെ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് എപിഎംസി മാർക്കറ്റിന്…
Read MoreMonth: April 2026
ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ഡൽഹി: ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ മതിൽ തകർന്നാണ് ദാരുണമായ അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു കുട്ടിയുൾപ്പെടെ ഏഴുപേരാണ് അപകടത്തിൽ മരണപ്പെട്ടത്. കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീഴുമ്പോൾ സമീപത്തുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലുണ്ടായ ഈ അപകടം…
Read Moreബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
ബെംഗളൂരു: ബുദ്ധപൂർണിമ പ്രമാണിച്ച് മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിരോധനം ഏർപ്പെടുത്തി. ഗൗതമ ബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമയോടുള്ള ആദരസൂചകമായാണ് ഈ നടപടി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ കശാപ്പുശാലകളും മാംസവിൽപ്പന ശാലകളും അന്നേ ദിവസം പൂർണ്ണമായും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജി.ബി.എ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ എക്സിലൂടെ (X) അറിയിച്ചു. പൗരന്മാർ നിർദ്ദേശങ്ങളോട്…
Read Moreകനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ
ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ലൈനുകൾ പൊട്ടി വീണതുമാണ് നഗരത്തിലുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെടാൻ കാരണമായത്. ഇതോടെ രാത്രി വൈകിയും പലയിടങ്ങളിലും ജനങ്ങൾ ദുരിതത്തിലായി. ശക്തമായ കാറ്റിലും മഴയിലും നൂറുകണക്കിന് മരങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതെന്ന് ബെസ്കോം (Bescom) ഉദ്യോഗസ്ഥർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്‌ഫോർമറുകളും തകർന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ചിലയിടങ്ങളിൽ അധികൃതർ മുൻകരുതൽ എന്ന നിലയിൽ വൈദ്യുതി ബന്ധം…
Read Moreബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത അതിശക്തമായ മഴയിൽ എഴുന്നൂറ്റമ്പതോളം ചേരിവീടുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയതോടെ കൈക്കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് രാത്രി പെരുവഴിയിൽ ചെലവഴിക്കേണ്ടി വന്നത്. മൈസൂരു റോഡിന് സമീപമുള്ള ബംഗി കോളനി, വിനോബ നഗർ, നരസിംഹയ്യ കോളനി എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. ബംഗി കോളനിയിൽ മാത്രം 180 ഓളം വീടുകളെ മഴ ബാധിച്ചു. വീട്ടിലെ നിത്യോപയോഗ സാധനങ്ങളും ഭക്ഷണസാധനങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണെന്ന് പ്രദേശവാസിയായ റാണി പറഞ്ഞു. വിനോബ നഗറിൽ മുന്നൂറോളം വീടുകളിലും നരസിംഹയ്യ കോളനിയിൽ നൂറ്റിമുപ്പതോളം വീടുകളിലും വെള്ളം…
Read Moreബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ
ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും…
Read Moreബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്
ബെംഗളൂരു: മഗഡി മെയിൻ റോഡിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പനീർ ടിക്ക റോളിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. റോൾ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അഗ്രഹാര ദാസറഹള്ളി സ്വദേശിയായ ദീപു (32) എന്ന യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഭക്ഷണത്തിൽ പല്ലിയെ കണ്ടതിനെത്തുടർന്ന് ദീപു ബേക്കറി ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും തങ്ങളുടെ സ്ഥാപനം വൃത്തിയുള്ളതാണെന്ന മറുപടി നൽകി അവർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബേക്കറിയിൽ വെച്ച് തന്നെ ഛർദ്ദിച്ച ദീപുവിനെ തുടർന്ന് ജീവനക്കാർ കാമാക്ഷിപാളയത്തിന്…
Read Moreസംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്
ബംഗളുരു : ബിജിഎസ് സയൻസ് അക്കാദമിയിൽ നടന്ന സിഇടി (CET) പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് അനുമതി നിഷേധിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ് കർണാടക പരീക്ഷാ അതോറിറ്റിക്ക് (KEA) രേഖാമൂലം പരാതി നൽകി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനിയെ ഹിജാബ് നീക്കം ചെയ്യാതെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട്…
Read Moreവിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ ‘നീന്തൽക്കുളം
ബെംഗളൂരു: സിലിക്കൺ സിറ്റിയെ പിടിച്ചുലച്ച പേമാരിയിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാന സൗധയ്ക്കും രക്ഷയില്ല. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും വിധാന സൗധയുടെ മൂന്ന് നിലകളിലെയും ഇടനാഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മതിയായ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും സുപ്രധാനമായ കെട്ടിടത്തിനുള്ളിൽ വെള്ളം കയറാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ മുറിയിൽ വെള്ളം കയറി നീന്തൽക്കുളത്തിന് സമാനമായ അവസ്ഥയുണ്ടായി. ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും വെള്ളത്തിലൂടെ നടന്നുനീങ്ങുന്ന കാഴ്ചയാണ് ഭരണകേന്ദ്രത്തിനുള്ളിൽ കാണാൻ കഴിഞ്ഞത്. വെള്ളം ഒഴുക്കിവിടാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥിതിഗതികൾ…
Read Moreബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ കൂറ്റൻ മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും ആലിപ്പഴ വർഷവും നഗരത്തെ സ്തംഭിപ്പിച്ചു. മഴയിൽ നിന്ന് രക്ഷനേടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രിയുടെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് അഭയം തേടിയപ്പോഴാണ് അപകടം സംഭവിച്ചത്. മഴയുടെ സമ്മർദ്ദവും ശക്തമായ കാറ്റുമാണ്…
Read More