ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: സിലിക്കൺ സിറ്റിയെ സ്തംഭിപ്പിച്ച കനത്ത മഴയിൽ നിന്ന് മെട്രോ സ്റ്റേഷനുകൾക്കും രക്ഷയില്ല.നഗരത്തിലെ ഏറ്റവും തിരക്കേറിയ ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ മഴവെള്ളം കയറിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഇടിമിന്നലോടു കൂടിയ കനത്ത മഴയെത്തുടർന്ന് സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളത്തിനടിയിലായി. സ്റ്റേഷന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയതോടെ പ്ലാറ്റ്‌ഫോമിലേക്കും ടിക്കറ്റ് കൗണ്ടറിലേക്കും നീങ്ങാൻ കഴിയാതെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിപ്പോയത്. സ്റ്റേഷനുള്ളിലെ ശുചിത്വത്തെയും ഇത് മോശമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായതോടെ മെട്രോയെ ആശ്രയിക്കാമെന്ന് കരുതിയ പൊതുജനങ്ങൾക്ക് സ്റ്റേഷനുള്ളിലെ ഈ സാഹചര്യം വലിയ…

Read More

ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: വേനൽച്ചൂടിൽ വെന്തുരുകിയ സിലിക്കൺ സിറ്റിയിൽ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ജനജീവിതം ദുസ്സഹമാക്കി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ നഗരവാസികൾ പരിഭ്രാന്തരായി. നഗരം വെള്ളത്തിനടിയിൽ മജസ്റ്റിക്, കോറമംഗല, മല്ലേശ്വരം, ജയനഗർ, ഹെബ്ബാൾ, ശിവാജി നഗർ തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മഴയിൽ മുങ്ങി. വിധാന സൗധയ്ക്ക് പരിസരത്തും ശാന്തിനഗർ, ജെ.പി നഗർ, കോർപ്പറേഷൻ മേഖലകളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കൊടും ചൂടിനിടയിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തിൽ…

Read More

ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ബെംഗളൂരു: വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ബാംഗ്ലൂർ വൈദ്യുതി വിതരണ കമ്പനി (ബെസ്കോം). ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) ‘ഇ-ഖാത’ ഡാറ്റാബേസുമായി ബെസ്കോം പോർട്ടൽ സംയോജിപ്പിച്ചതോടെ, ഇനി മുതൽ ഉപഭോക്താക്കൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ഓൺലൈനായി പേര് മാറ്റാൻ സാധിക്കും. നേരത്തെ ആഴ്ചകളോളം നീണ്ടുനിന്നിരുന്ന സങ്കീർണ്ണമായ ഈ പ്രക്രിയ ഇപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. രേഖകളുമായി നേരിട്ട് ഹാജരാകേണ്ടി വന്നിരുന്ന പഴയ രീതി മുതലെടുത്ത് ഇടനിലക്കാർ പതിനായിരം രൂപയോളം ഈടാക്കിയിരുന്ന സ്ഥാനത്ത്, പുതിയ സംവിധാനത്തിലൂടെ വെറും 1,300 രൂപയ്ക്ക് (സ്റ്റാമ്പ് പേപ്പർ,…

Read More

സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

ബെംഗളൂരു: വിദ്യാലയങ്ങളിലെ വിവിധ ആഘോഷ പരിപാടികളിൽ അശ്ലീല ചുവയുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിനും നൃത്തങ്ങൾ അവതരിപ്പിക്കുന്നതിനും കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കർശന നിരോധനം ഏർപ്പെടുത്തി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമായ നിർദ്ദേശങ്ങൾ ഏപ്രിൽ 16-ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് വകുപ്പ് വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്ന സ്കൂൾ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മൂല്യാധിഷ്ഠിതവുമായ പാട്ടുകൾ മാത്രമേ സ്കൂളുകളിൽ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന പ്രകടനങ്ങൾ വിദ്യാഭ്യാസ…

Read More

തേങ്ങ കട്ട് മുങ്ങുന്ന ‘സീരിയൽ മോഷ്ടാവായ സത്രീയെ’ കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള നാഗ്പൂരിൽ ചെറുകിട വ്യാപാരിയെ വലച്ച് വിചിത്രമായ മോഷണം. പ്രദേശത്തെ ‘ശ്രീ ലക്ഷ്മി ദേവി റൈസ് കോർണർ’ എന്ന കടയിൽ നിന്നും ഒരു സ്ത്രീ തുടർച്ചയായി തേങ്ങ മോഷ്ടിക്കുന്നതാണ് ഉടമയ്ക്ക് തലവേദനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ 15-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്ത്രീ കടയുടെ പരിസരത്തെത്തി 15-ഓളം തേങ്ങകൾ മോഷ്ടിച്ചത്. ഇത് ആദ്യമായല്ല ഇവർ ഇവിടെ മോഷണം നടത്തുന്നതെന്ന് കടയുടമ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോഷ്ടാവിനെ കൈയോടെ പിടികൂടാൻ കടയുടമ…

Read More

സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,

ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ ആശ്വാസമായി ഇടിമിന്നലോടു കൂടിയ മഴയെത്തുന്നു. വടക്കൻ കർണാടകയിൽ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷം തുടരാനാണ് സാധ്യത. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തിന് ഇന്ന് പെയ്യാൻ സാധ്യതയുള്ള മിതമായ മഴയോടെ ശമനമുണ്ടാകും. വടക്കൻ ഉൾനാടൻ ജില്ലകളായ ബാഗൽകോട്ട്, റായ്ച്ചൂർ,…

Read More

തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ

ഡൽഹി: തിരക്കിനിടയിൽ വീടിന്റെ മുൻവാതിൽ പൂട്ടാൻ മറന്നുപോയ ഒരു യുവതിക്ക് തുണയായത് അംജദ് അൻസാരി എന്ന ഡെലിവറി പങ്കാളിയുടെ സത്യസന്ധതയും കരുതലുമാണ്. ദിവ്യ എന്ന യുവതി തനിക്കുണ്ടായ ഈ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ അംജദിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. തന്റെ ജോലി കഴിഞ്ഞു മടങ്ങാമായിരുന്നിട്ടും, ഒരു മനുഷ്യന്റെ സുരക്ഷയും ഒരു ജീവന്റെ കാവലും മുൻനിർത്തി അംജദ് കാണിച്ച മാതൃകയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുറത്തുപോയ സമയത്താണ് വീട്ടിലേക്ക് ഒരു പാഴ്സൽ ഡെലിവറി ചെയ്യാനായി അംജദ് എത്തിയത്. വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട അദ്ദേഹം പാഴ്സൽ പുറത്തുവെച്ചു…

Read More

‘സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?’; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ രഹസ്യമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ കർണാടക ഹൈക്കോടതിയുടെ രൂക്ഷവിമർശനം. “നിങ്ങൾ എങ്ങനെയുള്ള മനുഷ്യനാണ്? സ്ത്രീകൾക്ക് ഒരിടത്തും സുരക്ഷിതമായിരിക്കാൻ കഴിയില്ലേ?” എന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു. പ്രതിയായ ബി.കെ. ദിഗന്ത് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. അക്കൗണ്ടന്റായ ദിഗന്ത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബനശങ്കരി പോലീസിന്റെ പിടിയിലായത്. മെട്രോ ട്രെയിനുകളിൽ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ഒളിഞ്ഞുനോട്ടമെന്നോണം പകർത്തുകയും…

Read More

നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ സർവീസിലെ 35 വർഷത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘നാം നമ്മെ കൊള്ളയടിക്കുന്നു’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. സർക്കാർ വകുപ്പുകളിലെ അഴിമതികളും നയപരമായ പാളിച്ചകളും അക്കമിട്ടു നിരത്തുന്ന പുസ്തകം ഭരണ-ഉദ്യോഗസ്ഥ തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും. സർക്കാരിന്റെ മദ്യനയത്തെയും ലോട്ടറിയെയും രൂക്ഷമായി വിമർശിക്കുന്ന പുസ്തകം, ഒന്നാം തീയതിയിലെ മദ്യനിരോധനം വെറും പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങൾ ടൂറിസം, കോർപ്പറേറ്റ് മേഖലകളിൽ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും കഞ്ചാവ്…

Read More

നിങ്ങൾ ആവശ്യപ്പെട്ട ‘ഉടമ’ ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള സമ്പാദ്യം പിൻവലിക്കാൻ വേണ്ടി ശവക്കുഴി മാന്തി പുറത്തെടുത്ത അസ്ഥികൂടവുമായി ബാങ്കിലെത്തിയ ആദിവാസി യുവാവിന്റെ നടപടി ഒഡിഷയിൽ വൻ രാഷ്ട്രീയ-ഭരണതല വിവാദത്തിന് തിരി കൊളുത്തി. കിയോഞ്ജർ ജില്ലയിലെ മാളിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലേക്കാണ് ജീതു മുണ്ട എന്ന യുവാവ് തന്റെ സഹോദരി കർള മുണ്ടയുടെ അവശിഷ്ടങ്ങളുമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനും ബാങ്ക് അധികൃതർക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മരണപ്പെട്ടയാൾ നേരിട്ട് ഹാജരാകണമെന്ന് ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് പ്രാഥമികമായി ഉയർന്ന…

Read More
Click Here to Follow Us