ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സൈക്കിൾ ട്രാക്കിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ യുവാവിന്റെ അശ്ലീല പ്രദർശനം. കൊക്കപേട്ട് നർസിംഗി സൈക്കിൾ ട്രാക്കിൽ കഴിഞ്ഞ 26-നായിരുന്നു സംഭവം. സൈക്കിൾ ട്രാക്കിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ച് യുവാവ് പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നത് കണ്ട യുവതി, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. പതിവ് ഓട്ടത്തിനിടയിലാണ് അസ്വസ്ഥജനകമായ ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഏകദേശം 30 വയസ്സ് പ്രായം…
Read MoreMonth: April 2026
ലക്ഷദ്വീപ് സന്ദർശനം ഇനി ‘ഈസി’; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്യമില്ല. ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ. ദ്വീപിൽ നിന്നുള്ള സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. ദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് (പിസിസി). ക്രിമിനൽ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പൊലീസ് അധികാരികൾ ഉറപ്പാക്കി നല്‍കുന്നതാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. സന്ദർശിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ഒരു സ്പോൺസർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്‌പോൺസര്‍ ഒന്നുകിൽ ലക്ഷദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ…
Read Moreബെംഗളൂരുവിനെ ഞെട്ടിച്ച് ‘മരണപ്പാച്ചിൽ’; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
ബെംഗളൂരു: നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. പദരായണപുര മെയിൻ റോഡിലെ ഗോരിപാളയയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പത്ത് വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10:45-ഓടെയാണ് ദൃക്‌സാക്ഷികളെ മുൾമുനയിലാക്കിയ ഈ രംഗം അരങ്ങേറിയത്. KA05 JZ9065 എന്ന രജിസ്ട്രേഷൻ നമ്പറുള്ള സ്കൂട്ടറിൽ പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെൽമെറ്റ്…
Read Moreകലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്. അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ…
Read Moreക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ആവേശവും വിവാദങ്ങളും ഒരുപോലെ വിരുന്നെത്തിയ പേരാണ് എസ്. ശ്രീശാന്ത്. 2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ടീമിലെ നിർണ്ണായക സാന്നിധ്യമായിരുന്ന ഈ മലയാളി താരം, ഇന്ന് തന്റെ ജീവിതം കൊച്ചിയിലെ മനോഹരമായ ഒരു ആഡംബര വസതിയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. കരിയറിലെ ഉയർച്ച താഴ്ചകൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ശ്രീശാന്ത് തന്റെ ജീവിതം കരുപ്പിടിപ്പിച്ചത് ഈ വീടിനെ ചുറ്റിയാണ്. ഇടപ്പള്ളിയിലെ അഭിമാന വസതി കൊച്ചിയിലെ പ്രമുഖമായ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപമാണ് ശ്രീശാന്തിന്റെ ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.…
Read Moreവാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി പൂജ ദത്തയെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിചിത്രമായ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ചയാണ് പൂജയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ യുവതി താമസിച്ചിരുന്ന മുറിയുടെ അവസ്ഥയും അയൽവാസികളുടെ മൊഴികളും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. യുവതി താമസിച്ചിരുന്ന മുറിയിലുടനീളം കീറിമുറിച്ച നിലയിലുള്ള കടലാസുകൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇത് മരണത്തിന് മുൻപ് യുവതി അനുഭവിച്ചിരുന്ന കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്കോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലേക്കോ ആണോ വിരൽ ചൂണ്ടുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പൂജ ഒരു അന്തർമുഖയായിരുന്നുവെന്നും…
Read Moreശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
ബെംഗളൂരു: ഹലസൂരു തടാകത്തിന് സമീപമുള്ള കല്ലഹള്ളി ബി.ഡി.എ റെസിഡൻഷ്യൽ കോംപ്ലക്സിലെ താമസക്കാർ വൻതോതിലുള്ള വാട്ടർ ബിൽ കുടിശ്ശികയെത്തുടർന്ന് കടുത്ത ആശങ്കയിൽ. വർഷങ്ങളായി കൃത്യമായി പണമടയ്ക്കുന്നുണ്ടെങ്കിലും കോടിക്കണക്കിന് രൂപ കുടിശ്ശികയുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ജലവിതരണം തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ 280-ഓളം ഫ്ലാറ്റ് ഉടമകൾ. രണ്ട് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ ഓരോ വീടിനും പ്രത്യേക ജല കണക്ഷനുകളില്ല. പകരം ‘ബൾക്ക് കൺസ്യൂമർ’ വിഭാഗത്തിലാണ് ഇവിടേക്ക് ജലം വിതരണം ചെയ്യുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബി (BWSSB) നൽകുന്ന വെള്ളത്തിന് മാസംതോറും 350 രൂപ വീതം ഓരോ വീട്ടുകാരും അസോസിയേഷൻ…
Read Moreവിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് ‘ഉഷ്ണരാത്രികൾ’ കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
ന്യൂഡൽഹി: പകൽ വെയിലിന്റെ ചൂടിൽ നിന്ന് രാത്രിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സൂര്യൻ അസ്തമിച്ചാലും അന്തരീക്ഷ താപനില താഴാത്ത ‘വാം നൈറ്റ്’ അഥവാ ഉഷ്ണരാത്രികൾ രാജ്യത്ത് ഗുരുതരമായ ആരോഗ്യ-കാലാവസ്ഥാ പ്രതിസന്ധിയായി മാറുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ വരും മാസങ്ങളിൽ രാത്രികാല ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത. എന്താണ് ‘ഉഷ്ണരാത്രി’? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാൾ 4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ കൂടുന്ന അവസ്ഥയെയാണ് ‘ഉഷ്ണരാത്രി’…
Read Moreഅടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു രൂപയാണ് വർദ്ധിക്കുന്നത്. പാൽവില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ, ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം പുതിയ വില ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ നിലവിൽ 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയായി ഉയരും. ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ പ്രാഥമിക ആവശ്യം. എന്നാൽ, പൊതുജനങ്ങളുടെ ഭാരം കണക്കിലെടുത്ത് വർദ്ധനവ് നാലു രൂപയായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക…
Read Moreതാമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം. ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും. ഈ സമയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം. ചെറിയ വാഹനങ്ങൾ വൺസൈഡ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. സംരക്ഷണഭിത്തിക്കായുള്ള നിലമൊരുക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത്…
Read More