ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്കായി മെയ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. സിലിണ്ടർ ബുക്കിംഗ് ഇടവേളകൾ, വിതരണ രീതികൾ, ഇ-കെവൈസി മാനദണ്ഡങ്ങൾ എന്നിവയിലാണ് കേന്ദ്ര സർക്കാർ പ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ബുക്കിംഗിലെ മാറ്റങ്ങൾ പുതിയ നിയമപ്രകാരം സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർദ്ധിപ്പിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള ഇനി മുതൽ 25 ദിവസമായിരിക്കും (മുൻപ് ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തിയിട്ടുണ്ട്.…
Read MoreMonth: April 2026
നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read Moreബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും ഉണ്ടായ തീപിടുത്തങ്ങളിൽ വൻ നാശനഷ്ടങ്ങൾ. നന്ദിനി ലേഔട്ടിലെ രാജ്കുമാർ മെമ്മോറിയലിന് സമീപമുള്ള ബാനർ ഗോഡൗണിലുണ്ടായ തീപിടുത്തം വലിയൊരു ദുരന്തത്തിന് തൊട്ടരികിലെത്തിയാണ് ഒഴിവായത്. ഗോഡൗണിൽ പടർന്ന തീ തൊട്ടടുത്തുള്ള നാല് നിലകളുള്ള പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന അമ്പതോളം യുവതികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചിലർ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവൻ രക്ഷിക്കുകയും ചെയ്തു. ജാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളാണ് ഈ പിജിയിൽ താമസിച്ചിരുന്നത്.…
Read Moreബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ യുവതിയെ നഗ്നമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ദുരൂഹതയിലേക്ക്. ജാർഖണ്ഡ് സ്വദേശിനിയായ പൂജ ദത്തയുടെ മരണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. യുവതി താമസിച്ചിരുന്ന വീടിന്റെ അവസ്ഥയും പരിസരവും കണ്ട പോലീസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നിരിക്കുകയാണ്. മരണത്തിന് പിന്നിൽ കടുത്ത മാനസിക സംഘർഷമാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങളാണോ എന്നതിലേക്ക് പോലീസ് അന്വേഷണം നീളുന്നു. പൂജ താമസിച്ചിരുന്ന ചെറിയ മുറിക്കുള്ളിൽ പഴയ പേപ്പറുകളും മാലിന്യങ്ങളും കുമിഞ്ഞുകൂടിക്കിടക്കുന്ന നിലയിലായിരുന്നു. വീടിന്റെ ചുമരുകൾ നിറയെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കുറിപ്പുകളും വിചിത്രമായ ചിത്രങ്ങളും…
Read Moreബെംഗളൂരുവിൽ വീണ്ടും ‘പഞ്ചർ മാഫിയ’; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ വാഹനയാത്രക്കാരെ മുൾമുനയിലാക്കി ‘പഞ്ചർ മാഫിയ’ വീണ്ടും സജീവമാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഹെബ്ബാളിനും ഗൊരഗുണ്ടെപാളയയ്ക്കും ഇടയിലുള്ള റോഡിലാണ് നൂറുകണക്കിന് ആണികൾ വിതറി യാത്രക്കാരെ അപകടത്തിലാക്കുന്ന സംഘം പിടിമുറുക്കുന്നത്. നേരത്തെ ഫ്ലൈഓവറുകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന ഈ തട്ടിപ്പ് ഇപ്പോൾ നഗരത്തിലെ പ്രധാന നിരത്തുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ തുടർച്ചയായി പഞ്ചറാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റോഡിൽ ആസൂത്രിതമായി ആണി വിതറിയതാണെന്ന് കണ്ടെത്തിയത്.…
Read Moreസാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
ബെംഗളൂരു : സാമ്പാർ തയ്യാറാക്കാത്തതിന് പിതാവ് ശകാരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ചിക്കമഗളൂരു മുദിഗരെ താലൂക്കിലെ ദേവവൃന്ദ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. നടേഷിന്റെ മകൾ സൗജന്യ പൂജാരി (22) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം പിതാവായ നടേഷ് പച്ചക്കറികൾ വാങ്ങി നൽകുകയും ഉച്ചഭക്ഷണത്തിന് സാമ്പാർ തയ്യാറാക്കാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ സാമ്പാർ തയ്യാറാക്കാത്തതിനെ ചൊല്ലി ഇയാൾ മകളെ ശകാരിച്ചു. തുടർന്ന് സാമ്പാർ വാങ്ങുന്നതിനായി നടേഷ് അയൽവീട്ടിലേക്ക് പോയ സമയത്താണ് സൗജന്യ വീടിനുള്ളിൽ…
Read Moreആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
ബെംഗളൂരു: ഗാർഡൻ സിറ്റിയുടെയും സിലിക്കൺ വാലിയുടെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന ‘ബെംഗളൂരുരിന ആത്മ’ (ബെംഗളൂരുവിന്റെ ആത്മാവ്) എന്ന ബൃഹത്തായ കലാസൃഷ്ടി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തു. വിമാനത്താവളത്തിലെ അത്യാധുനികമായ ടെർമിനൽ-2ന് മുന്നിലാണ് യാത്രക്കാരുടെ മനംകവരുന്ന ഈ ശിൽപം സ്ഥാപിച്ചിരിക്കുന്നത്. ബയോകോൺ ഫൗണ്ടേഷനും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സംയുക്തമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. പ്രശസ്ത സ്പാനിഷ് കലാകാരനായ ജൗമെ പ്ലെൻസയാണ് ഈ ശിൽപം വിഭാവനം ചെയ്തത്. ഇന്ത്യയിലെ സ്പാനിഷ് അംബാസഡർ ജുവാൻ അന്റോണിയോ മാർച്ച് പുജോൾ ശിൽപം ഔദ്യോഗികമായി നാടിന് സമർപ്പിച്ചു.…
Read Moreഅമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
ബെംഗളൂരു: അമ്മയോട് ചിരിച്ചുസംസാരിച്ചിരിക്കുന്നതിനിടെ പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേലൂർ താലൂക്കിലെ ബണ്ടിലക്കനക്കൊപ്പലു ഗ്രാമവാസികളായ ചന്ദ്ര നായക് – സരോജ ദമ്പതികളുടെ ഏക മകൾ ശ്വേത (25) ആണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിച്ചെങ്കിലും ശാരീരിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അത് സാധ്യമായില്ല. ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരമാണ് ശ്വേതയുടെ ജീവനെടുത്ത ദുരന്തത്തിന്റെ തുടക്കം. ജോലി കഴിഞ്ഞ് ഏഴ് മണിയോടെ വീട്ടിലെത്തിയ ശ്വേത ഭക്ഷണം കഴിച്ച ശേഷം അമ്മയോട് സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ തനിക്ക് അമിതമായ…
Read Moreഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ
ബെംഗളൂരു: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഗാന്ധി ബസാറിൽ ഓടകളുടെ അശാസ്ത്രീയമായ രൂപകൽപ്പനയും പരിപാലനമില്ലായ്മയും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ സ്ഥാപിച്ച മെറ്റൽ ഗ്രേറ്റീംഗുകൾ (Metal Gratings) ഇപ്പോൾ അപകടക്കെണിയായി മാറിയിരിക്കുകയാണെന്ന് റസിഡന്റ്സ് അസോസിയേഷനുകളും സാമൂഹിക പ്രവർത്തകരും പരാതിപ്പെടുന്നു. അപകടമായി വിടവുകൾ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രേറ്റീംഗുകൾക്കിടയിൽ വലിയ വിടവുകളാണുള്ളത്. ഇത് കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വലിയ ഭീഷണിയാണ്. തിരക്കുള്ള സമയങ്ങളിൽ ശ്രദ്ധിക്കാതെ നടന്നാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, മൊബൈൽ ഫോണുകളോ താക്കോലുകളോ ഇതിനിടയിലൂടെ വീണാൽ മൂന്നടിയിലധികം ആഴമുള്ള ഓടയിൽ നിന്ന്…
Read Moreബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു
ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗമായ എം.ജി. റോഡിലെ പ്രശസ്തമായ ‘തന്തൂർ’ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനെത്തിയ യുവതിക്ക് നേരെ ക്രൂരമായ അതിക്രമം നടന്നതായി പരാതി. ഹോട്ടൽ മാനേജർ രവി തന്നോട് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് കാണിച്ച് കീർത്തി എന്ന യുവതിയാണ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ഹോട്ടൽ മാനേജർക്കെതിരെ ഹലസുരു പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 27-ന് ഉച്ചയ്ക്ക് ഏകദേശം 2:30-ഓടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലെത്തിയ കീർത്തിയും മാനേജരും തമ്മിൽ നിസ്സാരമായ ഒരു കാര്യത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ മാനേജർ…
Read More