ബെംഗളൂരു: കർണാടകയിൽ മുസ്‌ലിംപള്ളികൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി നിർദ്ദേശം.
ഉച്ചഭാഷിണി ഉപയോഗിക്കാൻ പോലീസ് സ്ഥിരം അനുമതി നിയമം ലംഘിച്ചാണ് എന്നാരോപിച്ച് ഒരുകൂട്ടം പരാതികളിലെ വാദം കേൾക്കലിലാണ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ് അശോക് എസ്. കൈനഗി എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന് നിർദ്ദേശം നൽകിയത്. ശബ്ദമലിനീകരണ നിയന്ത്രണ നിയമം നടപ്പാക്കാൻ എടുക്കുന്ന നടപടികൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശമുണ്ട്.
ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പുകൾ ഏവ, ആര് നൽകുന്നു നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണികൾ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്ത് സംബന്ധിച്ച്, അടുത്ത വാദം കേൾക്കലിന് മുമ്പേ സർക്കാർ മറുപടി നൽകണം.
ശബ്ദമലിനീകരണ നിയന്ത്രണനിയമത്തിന്റെ ലംഘനമാണ് ഉച്ചഭാഷിണികളുടെ ഉപയോഗമെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാറുമായി ചേർന്ന് ഇത് ചെയ്യാമെന്നും ബോർഡ് സ്വന്തം നിലക്ക് തീരുമാനമെടുക്കരുതെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച കേസ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തും. മത ബോർഡിന്റെ സർക്കുലറിന്റെ തങ്ങൾ ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നു എന്ന് എതിർകക്ഷികളായ 16 മുസ്ലീം പള്ളി അധികൃതർ കഴിഞ്ഞ വാദം കേൾക്കലിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരമൊരു അനുമതി ഔഖാഫ് ബോർഡിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.