റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ ‘ലീലാവിലാസം’; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

ബെം​ഗളൂരു: വിദ്യാഭ്യാസ കേന്ദ്രമായ മണിപ്പാലിൽ പൊതുവഴിയിൽ അപമര്യാദയായി പെരുമാറിയ യുവദമ്പതികളെ നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാത്രി വൈകി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ പൊതുസ്ഥലത്ത് പ്രണയചാപല്യങ്ങൾ കാട്ടിയ ദമ്പതികളെ പ്രദേശവാസികൾ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചു. സാംസ്‌കാരിക തകർച്ചയെന്ന് ആക്ഷേപം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മണിപ്പാലിൽ, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊതുവഴിയിലാണെന്ന ബോധമില്ലാതെ പെരുമാറിയ കമിതാക്കളെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ…

Read More

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

ഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി. സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം .

Read More

ചൂടിൽ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരുവിലെ ഒരു യുവതി കണ്ടെത്തിയ പുതിയൊരു മാർഗം അറിയാൻ വായിക്കാം

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ, ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷപ്പെടാൻ വേറിട്ട മാർഗം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവതി. വീട്ടിലെ ഫാൻ നൽകുന്ന കാറ്റിലും ചൂട് ശമിക്കാതെ വന്നതോടെ, എസി സൗകര്യത്തിനായി വീടിനടുത്തുള്ള ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരിക്കുകയാണ് പ്രിയ പാൽ എന്ന യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. നഗരത്തിലെ കത്തുന്ന വെയിലിൽ നിന്ന് താൽക്കാലിക ആശ്വാസം തേടിയാണ് പ്രിയ ഈ മാർഗം സ്വീകരിച്ചത്. മഴ പെയ്ത് അന്തരീക്ഷം തണുക്കുമെന്ന് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.…

Read More

മുട്ട കള്ളനെ തേടി വീട്ടുകാർ; ഒടുവിൽ ‘ബുദ്ധിമാനായ’ പ്രതിയെ കൈയോടെ പിടികൂടി ബെംഗളൂരുവിലെ കൊച്ചു മിടുക്കി

ബെംഗളൂരു: അടുക്കളയിലെ മുട്ടകൾ ഓരോന്നായി അപ്രത്യക്ഷമാകുന്ന നിഗൂഢതയ്ക്ക് ഒടുവിൽ പരിസമാപ്തി. വീട്ടിലെ പാചകക്കാരിയെ സംശയനിഴലിലാക്കിയ ‘മുട്ട മോഷണ’ത്തിന് പിന്നിൽ ഒരു വിരുതൻ കാക്കയാണെന്ന് തെളിവ് സഹിതം കണ്ടെത്തിയിരിക്കുകയാണ് റീന എന്ന പത്താം ക്ലാസുകാരി. തുടർച്ചയായ തിരോധാനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റീനയുടെ വീട്ടിലെ മുട്ട കൂടയിൽ നിന്ന് മുട്ടകൾ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കേക്ക് ഉണ്ടാക്കാൻ വെച്ച ആറ് മുട്ടകളിൽ ഒന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. പിന്നീട് പ്രഭാതഭക്ഷണത്തിന് ഓംലെറ്റ് അടിക്കാൻ നോക്കുമ്പോഴും മുട്ടകളുടെ എണ്ണത്തിൽ കുറവ് കണ്ടു. ജനാലയ്ക്കൽ വെച്ചിരുന്ന കൂടയിൽ…

Read More

പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം

ഉഷ്ണതരം​ഗത്തിനൊപ്പം പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം. ഉഷ്ണതരം​ഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ…

Read More

അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍: പേരാവൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകന്‍ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ ലഹരിമരുന്നിന് അടിമയെന്ന് പൊലീസ് പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാകമ്മിറ്റിയംഗമാണ് ഗീതമ്മ. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. അമ്മയും മകനും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും വഴക്ക് കൂടി. ഇതില്‍ പ്രകോപിതനായ മകന്‍ കത്തിയെടുത്ത് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറിയില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. വീട്ടില്‍ ഈസമയത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.…

Read More

ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

ശ്രീനഗർ: കാശ്മീർ സന്ദർശനത്തിനെത്തിയ ബെംഗളൂരു സ്വദേശികളായ ആറ് വിനോദസഞ്ചാരികൾ ഹോട്ടലിലെ ലിഫ്റ്റ് തകരാറിലായി അപകടത്തിൽപ്പെട്ടു. ശ്രീനഗറിലെ ഹൈദർപോറ മേഖലയിലുള്ള ഹോട്ടലിൽ വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ആറുപേരെയും ബർസുള്ളയിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാലുകൾക്കും ശരീരത്തിന്റെ കീഴ്ഭാഗത്തിനുമാണ് പരിക്കേറ്റതെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. മുനി തിമ്മയ്യയുടെ മകൻ വെങ്കിടേഷ് (65), ആർ.എൽ. മൂർത്തിയുടെ ഭാര്യ ഡി. മംഗള (54), ജയറാമിന്റെ മകൾ കുശാല (18), പങ്കജ (16), ചിന്നയ്യയുടെ ഭാര്യ വെങ്കടലക്ഷ്മമ്മ (60), വെങ്കിടേഷിന്റെ ഭാര്യ…

Read More

പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

മുംബൈ∙ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ആർബിഐ ഉത്തരവ്. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കും മറ്റുമുള്ള ബാധ്യതകൾ തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആർബിഐ വ്യക്തമാക്കി. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ദീർഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസൻസ് റദ്ദാക്കൽ. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ആർബിഐ ബാങ്കിനു വിലക്കേർപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവർത്തന രീതികൾ എന്നിവയിൽ…

Read More

ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന ടി.സി.എസ് വേൾഡ് 10കെ മാരത്തോണിൽ പങ്കെടുക്കുന്നവർക്കായി നമ്മ മെട്രോ സർവീസുകൾ ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിക്കും. മാണേക്ഷാ പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും യാത്ര എളുപ്പമാക്കുന്നതിനാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) സർവീസുകളിൽ മാറ്റം വരുത്തിയത്. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബൊമ്മസാന്ദ്രയിൽ നിന്നും 3.20-ന് മാദാവരയിൽ നിന്നും ആദ്യ ട്രെയിനുകൾ പുറപ്പെടും. വൈറ്റ്ഫീൽഡ് (കാടുഗോഡി), സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് 3.30-നും ചല്ലഘട്ടയിൽ നിന്ന് 3.35-നുമാണ് സർവീസുകൾ ആരംഭിക്കുക. സർവീസുകളുടെ ഇടവേളകളിലും…

Read More

രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

ന്യൂയോർക്ക്: കന്നഡ സിനിമാ ലോകത്തെ ഇതിഹാസ താരം ഡോ. രാജ്കുമാറിനോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടി വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. അമേരിക്കയിൽ നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെ രാജ്കുമാറിന്റെ നിത്യഹരിത ഗാനം ആലപിച്ചാണ് മോഹൻലാൽ കാണികളെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചത്. https://www.facebook.com/share/r/1dBo9tmz9Y/ 1974-ൽ പുറത്തിറങ്ങിയ ‘എരഡു കനസു’ എന്ന ചിത്രത്തിലെ ‘എന്തെന്ദൂ നിനന്നു മറെതു…’ എന്ന് തുടങ്ങുന്ന ഗാനമാണ് താരം വേദിയിൽ അവതരിപ്പിച്ചത്. വരികൾ നോക്കാതെ, ഒരു കന്നഡുകാരന്റെ സ്വാഭാവികതയോടെ മോഹൻലാൽ പാടുന്നത് കണ്ട് പ്രവാസി മലയാളികളും കന്നഡ ആരാധകരും ഒരേപോലെ…

Read More