കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കോൺഗ്രസ് രൂപീകരിച്ച ‘സ്റ്റാൻഡ് വിത്ത് വയനാട്’ മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് ശേഖരണത്തിൽ സുതാര്യതയില്ലെന്ന ആരോപണം ശക്തമാകുന്നു. ആപ്പിൽ രേഖപ്പെടുത്തിയ തുകയും പാർട്ടി നേതൃത്വം നേരത്തെ പുറത്തുവിട്ട കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ നൽകിയ വിശദീകരണമനുസരിച്ച് 5.38 കോടി രൂപയാണ് പാർട്ടിയുടെ അക്കൗണ്ടിലെത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് 1.05 കോടി…
Read MoreMonth: April 2026
ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്. സംഘർഘം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയ്ക്കെതിരെ ആദ്യം കേസെടുത്തിരുന്നില്ല. പിന്നാലെ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണവുമായി വി കെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്ത പൊലീസ് നിലപാട് പുനഃപരിശോധിക്കണം എന്നും വി കെ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. മാർച്ചിനിടെ…
Read Moreസിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: കർണാടക സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ (ജനിവാർ) അഴിപ്പിച്ച സംഭവം വിവാദമായതിനെത്തുടർന്ന് മൂന്ന് കോളേജ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ബംഗളൂരു മഡിവാലയിലെ കൃപാനിധി കോളേജിലെ ജീവനക്കാരായ സുധാകർ, ഗിരിജമ്മ, സരിത എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) അന്വേഷണത്തിന് ഉത്തരവിടുകയും ബംഗളൂരു സിറ്റി ഡിസിക്ക് കത്തെഴുതുകയും ചെയ്തു. മനഃപൂർവമെന്ന് ആരോപണം ഏപ്രിൽ 23-ന് ഫിസിക്സ് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥികളോടാണ് ജീവനക്കാർ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. പരീക്ഷാ വസ്ത്രധാരണ രീതിയെക്കുറിച്ച് (ഡ്രസ് കോഡ്) വ്യക്തമായ നിർദ്ദേശങ്ങൾ നിലവിലിരിക്കെയാണ് ഈ നടപടി. പൂണൂൽ, ലിംഗം…
Read Moreരാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം. ജനവാസ മേഖലയിൽ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബൈക്ക് യാത്രികരുടെ പുറത്ത് ഉപകരണം പതിക്കുകയായിരുന്നു. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാൽ പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം…
Read Moreബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
ബെംഗളൂരു: ബെംഗളൂരു സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി (DCP) കോന വംശി കൃഷ്ണ ഐപിഎസിനെ നിയമിച്ച് കർണാടക സർക്കാർ ഉത്തരവിട്ടു. നിലവിലെ ഡിസിപി ലോകേഷ് ഭരമപ്പ ജഗലാസറിനെ മാറ്റിക്കൊണ്ടാണ് പുതിയ നിയമനം. ഭരണപരമായ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. ലോകായുക്തയിൽ നിന്ന് സിറ്റി പോലീസിലേക്ക് 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വംശി കൃഷ്ണ ഇതിനു മുൻപ് കർണാടക ലോകായുക്തയിൽ സൂപ്രണ്ട് ഓഫ് പോലീസ് (SP) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ (KSRP) ഒന്നാം ബറ്റാലിയൻ കമാൻഡന്റ്, ബെംഗളൂരു വയർലെസ് എസ്പി…
Read More97-ാം ജന്മവാർഷികത്തിൽ ‘അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
ബെംഗളൂരു: കന്നഡ സിനിമാലോകത്തെ ഇതിഹാസ താരം ഡോ. രാജ്കുമാറിന്റെ തൊണ്ണൂറ്റിയേഴാം ജന്മവാർഷികം ആഘോഷിച്ച് കർണാടക. വെള്ളിയാഴ്ച കണ്ഠീരവ സ്റ്റുഡിയോ പരിസരത്തെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ (പുണ്യഭൂമി) ആരാധകരുടെയും ചലച്ചിത്ര-രാഷ്ട്രീയ പ്രമുഖരുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്മരണാഞ്ജലികൾ അർപ്പിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് ആരാധകർ എത്തിയത്. ലളിതമായിരുന്നു ആ ജീവിതം രാവിലെ നടന്ന ചടങ്ങിൽ രാജ്കുമാറിന്റെ മകൻ രാഘവേന്ദ്ര രാജ്കുമാറും കുടുംബാംഗങ്ങളും സ്മൃതിമണ്ഡപത്തിൽ പ്രത്യേക പൂജകൾ നടത്തി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതജീവിതം നയിച്ചിരുന്ന രാജ്കുമാറിനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിച്ചു. വെള്ള മുണ്ടും ഷർട്ടും…
Read Moreനിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി ‘സീറോ ഷാഡോ ഡേ’
ബെംഗളൂരു: ബംഗളൂരു നഗരം അപൂർവ്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൃത്യം 12.18-ന് നഗരത്തിൽ നിഴലുകൾ അപ്രത്യക്ഷമായി. ജവഹർലാൽ നെഹ്‌റു പ്ലാനറ്റേറിയത്തിൽ ഒത്തുകൂടിയ നൂറുകണക്കിന് ശാസ്ത്രപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഈ നിമിഷം വേറിട്ടൊരു അനുഭവമായി. നിഴലില്ലാത്ത ആ ഒരു മിനിറ്റ് സൂര്യൻ തലയ്ക്കു മുകളിൽ കൃത്യമായി എത്തിയതോടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ‘സീറോ ഷാഡോ ഡേ’ (Zero Shadow Day) പ്രതിഭാസം ഉണ്ടായത്. കുത്തനെ നിൽക്കുന്ന വസ്തുക്കളുടെ നിഴലുകൾ ഈ സമയത്ത് പൂർണ്ണമായും അപ്രത്യക്ഷമായി. പ്ലാനറ്റേറിയത്തിൽ സജ്ജീകരിച്ചിരുന്ന ‘ഗ്നോമൺ’ (Gnomon) എന്ന ലംബമായ…
Read Moreമേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടകയിൽ മദ്യവില മെയ് ഒന്ന് മുതൽ വീണ്ടും വർദ്ധിക്കാൻ സാധ്യത. കോൺഗ്രസ് സർക്കാർ അധികാരമേറ്റ ശേഷം ഇത് അഞ്ചാം തവണയാണ് എക്സൈസ് തീരുവ പരിഷ്കരിക്കുന്നത്. പുതിയ നയം നടപ്പിലാകുന്നതോടെ സാധാരണക്കാരും ഇടത്തരക്കാരും ഉപയോഗിക്കുന്ന മദ്യത്തിന് വൻ വിലക്കയറ്റമുണ്ടാകും. ആൽക്കഹോൾ അളവിനനുസരിച്ച് നികുതി മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കിയാണ് പുതിയ നികുതി ഘടന സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ആൽക്കഹോൾ കൂടുന്തോറും നികുതിയും വർദ്ധിക്കും. ഈ മാറ്റം മൂലം പ്രീമിയം ബ്രാൻഡുകൾക്ക് നേരിയ വിലക്കുറവ് ഉണ്ടായേക്കാമെങ്കിലും, സാധാരണക്കാർ ആശ്രയിക്കുന്ന കുറഞ്ഞ വിലയുള്ള മദ്യത്തിന് 20 ശതമാനം വരെ…
Read Moreകെഎസ്ആർടിസിയുടെ ‘റോഡിലെ കൊട്ടാരം’ ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
തിരുവനന്തപുരം: യാത്രക്കാരെ കാറിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി പുറത്തിറക്കുന്ന അത്യാധുനിക ബിസിനസ് ക്ലാസ് ബസുകൾ ഉടൻ സർവീസ് ആരംഭിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പുതിയ ബസ് ഓടിച്ച് ഇതിന്റെ ഫീച്ചറുകൾ വിശദീകരിച്ചു. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ വമ്പൻ സൗകര്യങ്ങളുമായാണ് വോൾവോയുടെ ഏറ്റവും പുതിയ മോഡൽ ബസുകൾ എത്തുന്നത്. വിമാനത്തിന് സമാനമായ സൗകര്യങ്ങൾ ബസിനുള്ളിൽ യാത്രക്കാരുടെ സഹായത്തിനായി ബസ് ഹോസ്റ്റസിന്റെ സേവനമുണ്ടാകും. ഓരോ സീറ്റിലും കോളിംഗ് ബെൽ, ടിവി, സേഫ്റ്റി ബെൽറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഫോണിലെ…
Read Moreസി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം
ബെംഗളൂരു: കർണാടകയിൽ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്കിടെ (CET) വിദ്യാർത്ഥികളുടെ പൂണൂൽ (യജ്ഞോപവീതം) അഴിപ്പിച്ചത് വലിയ വിവാദമാകുന്നു. ബെംഗളൂരു മടിവാളയിലെ കൃപാനിധി കോളേജിലാണ് അഞ്ച് ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ എഴുതണമെങ്കിൽ പൂണൂൽ അഴിക്കണമെന്ന് ഇൻവിജിലേറ്റർമാർ നിർബന്ധിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന്, പരീക്ഷാ സമയത്ത് പൂണൂൽ അഴിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു നടപടി ഉണ്ടായതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ പരാതി: ലോഹവസ്തുക്കൾ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ…
Read More