‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

ഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts