ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് ‘അവധി’ പുതിയ മെനു ഇങ്ങനെ

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ഭക്ഷണമേശകളെയും ബാധിക്കുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമവും വിലവർദ്ധനവും മൂലം നഗരത്തിലെ പേയിംഗ് ഗസ്റ്റ് (PG) താമസക്കാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ ഉടമകൾ മാറ്റം വരുത്തിത്തുടങ്ങി. ഗ്യാസ് അധികം ചിലവാകുന്ന വിഭവങ്ങൾ ഒഴിവാക്കാനാണ് തീരുമാനം. മെനുവിൽ മാറ്റം; അരി വിഭവങ്ങൾക്ക് മുൻഗണന ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പാചകം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പിജി ഓണേഴ്‌സ് അസോസിയേഷൻ പുതിയ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഇനി മുതൽ പിജികളിൽ ചപ്പാത്തി, റൊട്ടി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കില്ല. പകരം കുറഞ്ഞ…

Read More

ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

ബെംഗളൂരു: മൈസൂരു റോഡിലെ രാജരാജേശ്വരി (ആർ.ആർ) മെഡിക്കൽ കോളേജിന് സമീപം ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. ആർ.ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ കൃതിക (21) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കൃതികയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഹൻസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കോളേജിന്റെ എക്സിറ്റ് ഗേറ്റിന് സമീപത്തുവെച്ച് ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഇവരുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കൃതികയുടെ മേൽ ടിപ്പർ കയറിയാണ് മരണകാരണമെന്ന്…

Read More

മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

ബെംഗളൂരു (മാർച്ച് 12): ബെംഗളൂരുവിലെ നിത്യയാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ബിഎംടിസി. ഇനി മുതൽ ബിഎംടിസി ബസുകളിൽ ടിക്കറ്റിനായി ചില്ലറ പൈസ തിരയേണ്ടതില്ല. ‘നമ്മ മെട്രോ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ബസുകളിലും യാത്ര ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. ഇതിനായി അത്യാധുനിക ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) ബിഎംടിസി അവതരിപ്പിക്കുന്നു. എന്താണ് പുതിയ മാറ്റങ്ങൾ? മുംബൈ ആസ്ഥാനമായുള്ള ‘ചലോ’ എന്ന കമ്പനിയുമായി ചേർന്നാണ് ബിഎംടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 11,000 പുതിയ മെഷീനുകളാണ് ബസുകളിൽ സ്ഥാപിക്കുന്നത്. നാഷണൽ കോമൺ മൊബിലിറ്റി…

Read More

ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

ബെംഗളൂരു: ഓൺലൈനായി ലഘുഭക്ഷണം ഓർഡർ ചെയ്ത മലയാളി യുവാവിന് ഡെലിവറി ബോയിയുടെ ക്രൂരമർദ്ദനം. കോറമംഗല എട്ടാം ബ്ലോക്കിൽ താമസിക്കുന്ന പോളിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ അസ്ഥി ഒടിഞ്ഞ പോൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങി. മാർച്ച് 7-ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ‘ബ്ലിങ്കിറ്റ്’ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനായെത്തിയ ഡെലിവറി ബോയ് ആദ്യം നാലാം നിലയിലേക്കാണ് പോയത്. എന്നാൽ താൻ രണ്ടാം നിലയിലാണ് താമസമെന്നും അവിടേക്ക് വരാനും പോൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം നിലയിലെത്തിയ ഡെലിവറി ബോയ് പോളുമായി തർക്കത്തിലേർപ്പെടുകയും അത്…

Read More

ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന എക്സ്‌പ്രസ് വേയായ നൈസ് (NICE) റോഡിലൂടെയുള്ള യാത്ര ഇനി ഇരുചക്ര വാഹനങ്ങൾക്ക് ടോൾ രഹിതമായേക്കും. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമുള്ള ടോൾ പിരിവ് നിർത്തലാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി നിയമസഭാ കൗൺസിലിൽ അറിയിച്ചു. കരാർ ലംഘനവും കർഷകരുടെ പരാതിയും നിയമസഭാ കൗൺസിലിലെ ചോദ്യോത്തര വേളയിൽ എം.എൽ.സി രാമോജി ഗൗഡ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്. നൈസ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് ഇനിയും അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാമോജി ഗൗഡ ആരോപിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾ…

Read More

സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി

ബെംഗളൂരു: സ്ലീപ്പർ കോച്ച് ബസിൽ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങൾ കവർന്നു. മന്ത്രാലയയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലാണ് മോഷണം, വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനായി കൊപ്പൽ പ്രാന്തപ്രദേശത്തെ ഹൈവേയോരത്തുള്ള ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. മംഗളൂരു സ്വദേശികളായ മുഹമ്മദ്, ഇർഷാദ് എന്നിവരുടെ പക്കൽ നിന്നാണ് ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. യൂണിസെഫ് ഗോൾഡ് കമ്പനിയുടേതെന്ന് കരുതപ്പെടുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പ്രാഥമിക അന്വേഷണമനുസരിച്ച് നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. പ്രതികളിൽ ഒരാൾ സിന്ദനൂരിൽ നിന്ന് ഇതേ ബസിൽ…

Read More

ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി – എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം

ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) 19-ാം പതിപ്പിന്റെ ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു. മാർച്ച് 28-ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (RCB), സൺറൈസേഴ്‌സ് ഹൈദരാബാദിനെ (SRH) നേരിടും. ആദ്യ ഘട്ടത്തിൽ 20 മത്സരങ്ങൾ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ടൂർണമെന്റിന്റെ ആദ്യ ഘട്ട ഷെഡ്യൂൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെയുള്ള 20 മത്സരങ്ങളുടെ പട്ടികയാണ്…

Read More

സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയുമായും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ കർശനമായ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സമാധാന ചർച്ചകൾക്ക് ആധാരമായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) ഈ ഉപാധികൾ വ്യക്തമാക്കിയത്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ഇറാന്റെ 3 പ്രധാന നിബന്ധനകൾ: നിയമപരമായ അവകാശങ്ങൾ: ഇറാന്റെ പരമാധികാരവും അന്താരാഷ്ട്രതലത്തിലുള്ള നിയമപരമായ അവകാശങ്ങളും പൂർണ്ണമായും അംഗീകരിക്കുക. നഷ്ടപരിഹാരം: ഇതുവരെയുണ്ടായ യുദ്ധക്കെടുതികൾക്കും നാശനഷ്ടങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം നൽകുക. സുരക്ഷാ…

Read More

ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;

പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും മകൾ കിം ജു ഏയും ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ചു. പുതുതായി നിർമിച്ച പിസ്റ്റളുകൾ ഇരുവരും പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു. സൈനിക പരിപാടികളിൽ കിമ്മിന്റെ നിഴലായി മകൾ മാറുന്നത് കിം ജു ഏ തന്നെയാകും അടുത്ത പിൻഗാമിയെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയാണ്. ഫാക്ടറിയിലെ ഷൂട്ടിങ് റേഞ്ചിൽ വെച്ച് പുതിയ പിസ്റ്റളുകൾ ഉപയോഗിച്ച് ഇരുവരും വെടിയുതിർത്തു. തോക്കുകളുടെ പ്രവർത്തനക്ഷമതയിൽ കിം സംതൃപ്തി രേഖപ്പെടുത്തി. സൈന്യത്തിനും സുരക്ഷാസേനയ്ക്കും ആധുനിക ആയുധങ്ങൾ നൽകുന്നതിൽ ഈ…

Read More

ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി വിറകടുപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകി. പാചകവാതക (LPG) വിതരണത്തിൽ നേരിടുന്ന കടുത്ത ദൗർലഭ്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഈ അടിയന്തര നടപടി. പുക മലിനീകരണവും കുട്ടികളുടെ ആരോഗ്യവും കണക്കിലെടുത്ത് സ്കൂളുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കരുതെന്ന് നേരത്തെ കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ നിലവിലെ ഗ്യാസ് പ്രതിസന്ധി ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഈ നിബന്ധനയിൽ താൽക്കാലിക ഇളവ് അനുവദിച്ചത്. പ്രധാന നിർദ്ദേശങ്ങൾ: പാചകവാതകം ലഭ്യമാകാത്ത സ്കൂളുകൾക്ക് മാത്രം വിറകടുപ്പുകൾ ഉപയോഗിക്കാം. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്ന…

Read More
Click Here to Follow Us