പുകയുന്ന അടുക്കളകൾക്ക് കേന്ദ്രത്തിന്റെ ‘ആശ്വാസപ്പുക’; എൽപിജി പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾക്ക് പുതിയ മാർഗ്ഗരേഖ

ഡൽഹി: രാജ്യത്ത് പാചകവാതക വിതരണത്തിൽ തടസ്സമില്ലെന്നും എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. പ്രധാന നിർദ്ദേശങ്ങളും നടപടികളും അനാവശ്യ ഭീതിയിൽ സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ രണ്ട് ബുക്കിംഗുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തി. വിതരണത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനും ഇന്ധനക്ഷാമം…

Read More

സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി ‘കാവേരി’; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം

ഡൽഹി: സിബിഎസ്ഇ ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എൻസിഇആർടി. നിലവിലുണ്ടായിരുന്ന ‘ബീഹൈവ്’ (Beehive), ‘മൊമെന്റ്സ്’ (Moments) എന്നീ രണ്ട് പുസ്തകങ്ങൾ ഒഴിവാക്കി ‘കാവേരി’ എന്ന പേരിൽ പുതിയ പാഠപുസ്തകം പുറത്തിറക്കി. പാഠ്യപദ്ധതി ഭാരം കുറയ്ക്കാനും ഇന്ത്യൻ എഴുത്തുകാർക്ക് കൂടുതൽ പ്രാധാന്യം നൽകാനുമാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ: പാഠഭാഗങ്ങൾ പകുതിയായി കുറച്ചു: നേരത്തെ ഉണ്ടായിരുന്ന 29 പാഠഭാഗങ്ങൾക്ക് പകരം ഇനിമുതൽ 16 പാഠങ്ങൾ മാത്രമാണ് പുതിയ പുസ്തകത്തിലുണ്ടാകുക. ഇന്ത്യൻ രചനകൾക്ക് മുൻഗണന: പഴയ പാഠപുസ്തകങ്ങളിൽ ഭൂരിഭാഗവും വിദേശ രചനകളായിരുന്നെങ്കിൽ,…

Read More

ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്

ദുബായ്: യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര-താമസ മേഖലയായ ദുബായ് ക്രീക്ക് ഹാർബറിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോൺ പതിച്ച് കെട്ടിടത്തിന് തീപിടിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെയാണ് ക്രീക്ക് ഹാർബറിലെ ആഡംബര താമസ സമുച്ചയമായ അഡ്രസ് ക്രീക്ക് ഹാർബറിന് (ടവർ 2) നേരെ ആക്രമണമുണ്ടായത്. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി പരത്തി. ഡ്രോൺ പതിച്ച ഉടൻ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി. ശക്തമായ സ്ഫോടന…

Read More

പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പിണറായി-മോഹലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നതെന്നും . മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല…

Read More

കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ ‘ലോട്ടറി സന്ദേശത്തിന്’ പിന്നിലെ ഞെട്ടിക്കുന്ന സത്യം!”

ബെംഗളൂരു: കേരള സർക്കാരിന്റെ പേരും ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് കർണാടകയിലെ ഗഡാഗ് ജില്ല കേന്ദ്രീകരിച്ച് വൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. ‘ഭാഗ്യക്കുറി അടിച്ചു’ എന്ന വ്യാജ സന്ദേശങ്ങൾ അയച്ച് സാധാരണക്കാരെ വലയിലാക്കുന്ന സംഘമാണ് ഇതിന് പിന്നിൽ. കർണാടകയിൽ കേരള ലോട്ടറികൾക്കുള്ള ജനപ്രീതി മുതലെടുത്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ: റാൻഡം മൊബൈൽ നമ്പറുകളിലേക്ക് ലോട്ടറി സമ്മാനം ലഭിച്ചുവെന്ന സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ PDF സർട്ടിഫിക്കറ്റുകളും ഇവർ അയച്ചുനൽകുന്നു. 15…

Read More

കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ ‘ലോട്ടറി സന്ദേശത്തിന്’ പിന്നിലെ ഞെട്ടിക്കുന്ന സത്യം!”

ബെംഗളൂരു: കേരള സർക്കാരിന്റെ പേരും ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് കർണാടകയിലെ ഗഡാഗ് ജില്ല കേന്ദ്രീകരിച്ച് വൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. ‘ഭാഗ്യക്കുറി അടിച്ചു’ എന്ന വ്യാജ സന്ദേശങ്ങൾ അയച്ച് സാധാരണക്കാരെ വലയിലാക്കുന്ന സംഘമാണ് ഇതിന് പിന്നിൽ. കർണാടകയിൽ കേരള ലോട്ടറികൾക്കുള്ള ജനപ്രീതി മുതലെടുത്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ: റാൻഡം മൊബൈൽ നമ്പറുകളിലേക്ക് ലോട്ടറി സമ്മാനം ലഭിച്ചുവെന്ന സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ PDF സർട്ടിഫിക്കറ്റുകളും ഇവർ അയച്ചുനൽകുന്നു. 15…

Read More

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം

ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധ പരിപാടികളെത്തുടർന്ന് ശേഷാദ്രി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉപ്പാർപേട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടതായി ബാംഗ്ലൂർ ട്രാഫിക് പോലീസ് അറിയിച്ചു. ശാന്തല ജംഗ്ഷൻ, ഖോഡ് സർക്കിൾ മുതൽ ആനന്ദ് റാവു ഫ്ലൈഓവർ, ഓൾഡ് ജെഡിഎസ് ഓഫീസ് ക്രോസ്, ശേഷാദ്രി റോഡ് മുതൽ ഫ്രീഡം പാർക്ക് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണങ്ങൾ. പ്രധാന ബദൽ പാതകൾ: യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ…

Read More

ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു

ഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണത്തെയും (ഐ.ആർ.സി.ടി.സി) പ്രതിസന്ധിയിലാക്കുന്നു. പ്രതിദിനം 17 ലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ഐ.ആർ.സി.ടി.സിയുടെ പ്രധാന അടുക്കളകളുടെ പ്രവർത്തനം ഗ്യാസ് ലഭ്യത കുറഞ്ഞതോടെ അവതാളത്തിലായി. പ്രതിസന്ധി രൂക്ഷമായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി. ഭക്ഷണം മുടങ്ങിയാൽ പണം തിരികെ ടിക്കറ്റിനൊപ്പം ഭക്ഷണത്തിനായി മുൻകൂട്ടി പണമടച്ച യാത്രക്കാർക്ക്, വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ ആ തുക തിരികെ നൽകാനാണ് റെയിൽവേയുടെ തീരുമാനം.…

Read More

ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

ബെംഗളൂരു: ദശകങ്ങളായി ഇന്ത്യയുടെ ഐടി ഹബ്ബായി വാഴുന്ന ബെംഗളൂരുവിന് കനത്ത ഭീഷണി ഉയർത്തി അയൽനഗരമായ ഹൈദരാബാദ്. ആഗോള കമ്പനികൾ തങ്ങളുടെ പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ (Global Capability Centres – GCC) സ്ഥാപിക്കാൻ ഇപ്പോൾ ബെംഗളൂരുവിനേക്കാൾ മുൻഗണന നൽകുന്നത് ഹൈദരാബാദിനാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ സ്വിസ് മരുന്ന് നിർമ്മാണ കമ്പനിയായ ലോൺസ ഗ്രൂപ്പ് (Lonza Group) തങ്ങളുടെ പുതിയ കേന്ദ്രത്തിനായി ഹൈദരാബാദിനെ തിരഞ്ഞെടുത്തത് ഈ മാറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണക്കുകളിൽ ഹൈദരാബാദ് മുന്നിൽ 2025-ൽ ഇന്ത്യയിൽ പുതുതായി ആരംഭിച്ച 85 ആഗോള…

Read More
Click Here to Follow Us