പുകയുന്ന അടുക്കളകൾക്ക് കേന്ദ്രത്തിന്റെ ‘ആശ്വാസപ്പുക’; എൽപിജി പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾക്ക് പുതിയ മാർഗ്ഗരേഖ

ഡൽഹി: രാജ്യത്ത് പാചകവാതക വിതരണത്തിൽ തടസ്സമില്ലെന്നും എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.

പ്രധാന നിർദ്ദേശങ്ങളും നടപടികളും

അനാവശ്യ ഭീതിയിൽ സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ രണ്ട് ബുക്കിംഗുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തി.

  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ

വിതരണത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനും ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ തടയാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ആഭ്യന്തര എൽപിജി ഉൽപ്പാദനത്തിൽ നിലവിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുടക്കമില്ലാതെ പാചകവാതകം ലഭ്യമാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഉറപ്പ്
പാചകവാതക വിതരണത്തെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണം ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ വിതരണക്കാർക്ക് നിർദ്ദേശം നൽകിയതായി ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts