ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം

ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധ പരിപാടികളെത്തുടർന്ന് ശേഷാദ്രി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഉപ്പാർപേട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടതായി ബാംഗ്ലൂർ ട്രാഫിക് പോലീസ് അറിയിച്ചു.

ശാന്തല ജംഗ്ഷൻ, ഖോഡ് സർക്കിൾ മുതൽ ആനന്ദ് റാവു ഫ്ലൈഓവർ, ഓൾഡ് ജെഡിഎസ് ഓഫീസ് ക്രോസ്, ശേഷാദ്രി റോഡ് മുതൽ ഫ്രീഡം പാർക്ക് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണങ്ങൾ.

പ്രധാന ബദൽ പാതകൾ:

യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു:

  • മൈസൂർ ബാങ്കിൽ നിന്ന് ചാലൂക്യ സർക്കിളിലേക്ക്: കെ.ജി. റോഡ്, മൈസൂർ ബാങ്ക് ജംഗ്ഷൻ, സാഗർ ജംഗ്ഷൻ, ടി.ബി. റോഡ്, കെ.എഫ്.എം, രാജീവ് ഗാന്ധി സർക്കിൾ, സ്വസ്തിക്, നെഹ്‌റു സർക്കിൾ വഴി റേസ് കോഴ്‌സ് റോഡ് ഉപയോഗിക്കുക.

  • ചാലൂക്യ സർക്കിളിൽ നിന്ന് മൈസൂർ ബാങ്കിലേക്ക്: എൽ.ആർ.ഡി, രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷൻ വഴി യാത്ര ചെയ്യാം.

  • കനകദാസ ജംഗ്ഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക്: കാളിദാസ റോഡിന് പകരം കനകദാസ ജംഗ്ഷനിൽ നിന്ന് സാഗർ ജംഗ്ഷനിലേക്ക് വലത്തേക്ക് തിരിഞ്ഞ് യാത്ര തുടരുക.

  • മൗര്യ സുബ്ബണ്ണ ജംഗ്ഷനിൽ നിന്ന്: സുബ്ബണ്ണ ജംഗ്ഷനിൽ നിന്ന് ആനന്ദ് റാവു സർക്കിളിലേക്ക് വലത്തേക്ക് തിരിയുക.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
  വെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു

കൂടാതെ ലുലു മാൾ, കെ.എഫ്.എം, മന്ത്രി മാൾ, ശേഷാദ്രിപുരം, റേസ് കോഴ്സ് റോഡ് തുടങ്ങിയ ഭാഗങ്ങളിലും വാഹനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ടിൻ ഫാക്ടറി ഭാഗത്തും ഗതാഗത തടസ്സം

ദേവസാന്ദ്ര മാർക്കറ്റിന് സമീപം വാഹനം തകരാറിലായതിനെത്തുടർന്ന് ടിൻ ഫാക്ടറിയിലേക്കുള്ള ഗതാഗതം മന്ദഗതിയിലാണെന്ന് ട്രാഫിക് പോലീസ് എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു. ഈ ഭാഗത്തു കൂടെ യാത്ര ചെയ്യുന്നവർ അധിക സമയം കണക്കാക്കി യാത്ര പുറപ്പെടേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us