തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം മോണാലിസയുടെയും മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്ന് കേരളത്തിൽ അഭയം പ്രാപിച്ച ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് നടന്നത്. എന്നാൽ, വിവാഹത്തിന് പിന്നാലെ മോണാലിസയുടെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം മുറുകുകയാണ്. വിവാഹം പോലീസ് സംരക്ഷണയിൽ ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന…
Read MoreMonth: March 2026
ഗൊരഗുണ്ടെപാളയയിലെ ‘ശാപമോക്ഷം’ മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗത കവാടങ്ങളിലൊന്നായ ഗൊരഗുണ്ടെപാളയ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത നിർമ്മിക്കാൻ പദ്ധതി. ബെംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ സമർപ്പിച്ച ഈ നിർദ്ദേശം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്തു. തുമകൂർ റോഡ്, ഔട്ടർ റിംഗ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഈ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വടക്ക്-പടിഞ്ഞാറൻ ബെംഗളൂരുവിലെ പ്രധാന വ്യവസായ-താമസ മേഖലകളെ ബന്ധിപ്പിക്കുന്ന ഇടമാണ് ഗൊരഗുണ്ടെപാളയ. ചരക്ക് വാഹനങ്ങളുടെയും നിത്യയാത്രക്കാരുടെയും വർധനവ് മൂലം മണിക്കൂറുകളോളം നീളുന്ന കുരുക്കാണ്…
Read Moreബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് പാചകവാതക വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ ബെംഗളൂരു നഗരത്തിൽ എൽപിജി ബുക്കിംഗിൽ വൻ കുതിച്ചുചാട്ടം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ബുക്കിംഗുകൾ ഇരട്ടിയിലധികമായി ഉയർന്നതോടെ വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണ്. എന്നാൽ നഗരത്തിൽ പാചകവാതക ക്ഷാമമില്ലെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി ബുക്കിംഗ് നടത്തുന്നത് (Panic Booking) ഒഴിവാക്കണമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു. ബുക്കിംഗ് നിയന്ത്രണങ്ങളിൽ മാറ്റം അനാവശ്യമായ ബുക്കിംഗുകളും സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നതും തടയാൻ സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 14.2 കിലോ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 21 ദിവസത്തിൽ നിന്നും 25 ദിവസമായിഉയർത്തി. ഇതോടെ,…
Read Moreസിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!” ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?”
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകുന്നത് ഹോട്ടൽ, കേറ്ററിങ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊമേഴ്‌സ്യൽ സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വരുംദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. പല ജില്ലകളിലും ഏതാനും ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. ബിരിയാണി മാത്രം; മെനു മാറുന്നു പാചകവാതകം ലാഭിക്കുന്നതിനായി നോൺ-വെജ് ഹോട്ടലുകൾ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും നോൺ-വെജ് വിഭവങ്ങളിൽ ബിരിയാണി മാത്രമായി ചുരുക്കാനാണ് ആലോചന. വിപുലമായ മെനുകൾ തയ്യാറാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. കേറ്ററിങ് മേഖലയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്.…
Read Moreഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?”
ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യയുമായുള്ള ഇടപാടുകൾ ഇന്ത്യ വർദ്ധിപ്പിക്കുന്നു. റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. റഷ്യയിൽനിന്ന് എൽഎൻജി വാങ്ങുന്നതിനായി പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (GAIL) ഏഴ് വർഷം മുൻപ് ഒപ്പിട്ട 23 വർഷത്തെ കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് വർദ്ധിപ്പിക്കുന്നത്. യുഎസുമായുള്ള വ്യാപാര താൽപര്യങ്ങൾ കണക്കിലെടുത്ത് മുൻപ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു. എന്നാൽ നിലവിലെ…
Read Moreസുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്) ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന സോൺ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ചെയർപേഴ്‌സൺ: സന്ധ്യ അനിൽ കൺവീനർ: ബൈജു എം.വി. ഫിനാൻസ് കൺവീനർ: തുളസീധരൻ കെ. മറ്റു ഭാരവാഹികൾ പ്രമീള പ്രശാന്ത് (ബോർഡ് അംഗം) എക്സിക്യൂട്ടീവ് അംഗങ്ങൾ: സുമേഷ് കുമാർ, അജേഷ് പി എസ്, ഷഹീർ കൺകളത്തിൽ, അനീഷ് എസ് പിള്ള, അഞ്ജന രാജ്, ലിജു എം ജോസ്, ഹരി കുമാർ, അഭിലാഷ്, പ്രവീൺ കെ.ആർ.,…
Read Moreഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മൊത്വാനിയും ബിസിനസുകാരൻ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള പിരിയലായതിനാൽ ജീവനാംശമോ മറ്റ് സാമ്പത്തിക അവകാശവാദങ്ങളോ വേണ്ടെന്ന് ഹൻസിക കോടതിയെ അറിയിച്ചു. വിവാഹത്തിന് ശേഷം ജീവിതശൈലിയിലും സ്വഭാവത്തിലും പ്രകടമായ വലിയ വ്യത്യാസങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തടസ്സമായെന്നാണ് വിവരം. നിരന്തരമുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഇരുവരെയും മാനസികമായി അകറ്റി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2022…
Read Moreപുകയൊഴിയാതെ അടുക്കളകൾ; നഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!
ബെംഗളൂരു: ഗൾഫ് യുദ്ധത്തെത്തുടർന്ന് പാചകവാതക വിതരണം സ്തംഭിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ-കേറ്ററിങ് മേഖലകൾ സ്തംഭനാവസ്ഥയിലാണ്. ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 4000 രൂപ വരെയാണ് ഈടാക്കുന്നത്. ബെംഗളൂരുവിലെ 30 ശതമാനത്തോളം ഹോട്ടലുകൾ ബുധനാഴ്ച മുതൽ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചു. സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് നഗരത്തിലെ പല ഹോട്ടലുകളും വിറകടുപ്പുകളിലേക്ക് മാറിക്കഴിഞ്ഞു. ഹോട്ടലുകൾക്ക് പുറമെ ക്ഷേമ കേന്ദ്രങ്ങൾ, പിജികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയും കടുത്ത ബുദ്ധിമുട്ടിലാണ്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളുടെ വിതരണ…
Read Moreലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിലും കരുത്തറിയിച്ച് ഇന്ത്യൻ താരങ്ങൾ. പ്ലെയർ ഓഫ് ദി ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തിയപ്പോൾ, ബാറ്റിങ് പട്ടികയിലെ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. അതേസമയം, ബോളിങ് റാങ്കിങ്ങിൽ വരുൺ ചക്രവർത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. സഞ്ജുവിന്റെ വമ്പൻ കുതിപ്പ് ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു സാംസൺ 22-ാം റാങ്കിലെത്തി. 637 പോയിന്റോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലാണ് സഞ്ജു ഇപ്പോൾ.…
Read Moreലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
പ്യോങ്‌യാങ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച കിം ജോങ് ഉൻ, ഇതിന് പിന്നാലെ ‘ചോയ് ഹ്യോൺ’ യുദ്ധക്കപ്പലിൽ നിന്ന് അതിശക്തമായ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ച് കരുത്ത് കാട്ടി. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രത്യാക്രമണം ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ തകർത്തതായി അമേരിക്ക അറിയിച്ചു. തകർത്ത കപ്പലുകളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. ഇറാനുമായുള്ള…
Read More