തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മൊണാലിസ ഭോസ്‌ലെ നിയമസഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ സ്റ്റേഷനിലെത്തിയത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും പൊലീസിനെ സമീപിച്ചത്. പ്രണയം സോഷ്യൽ മീഡിയയിലൂടെ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഒന്നര വർഷം മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. വീട്ടുകാരുടെ ഭീഷണി; കേരളത്തിൽ അഭയം തന്റെ…
Read MoreMonth: March 2026
അടുക്കളകളെ ‘സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി ‘പ്ലഗ് പോയിന്റിൽ
ഡൽഹി: രാജ്യത്ത് പാചകവാതകക്ഷാമം നേരിടുമെന്ന ആശങ്ക ശക്തമായതോടെ ബദൽ സംവിധാനങ്ങൾ തേടി ഉപഭോക്താക്കൾ. സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപനയിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഗൃഹോപകരണ ഷോറൂമുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കഴിഞ്ഞ ശനിയാഴ്ച മുതൽ ആവശ്യക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നാലിരട്ടി വിൽപന; ഓഹരി വിപണിയിലും നേട്ടം സാധാരണ ദിവസങ്ങളിൽ 35-40 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന പ്രമുഖ ഷോറൂം ശൃംഖലകളിൽ ഇപ്പോൾ വിൽപന 150-ന് മുകളിലെത്തി. ഡിമാൻഡ് വർധിച്ചതോടെ പ്രമുഖ ഗൃഹോപകരണ നിർമ്മാണ കമ്പനികളുടെ ഓഹരി വിലയിലും വൻ കുതിപ്പുണ്ടായി. ബോറോസിൽ (13%),…
Read Moreഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു.…
Read Moreദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്
Read Moreരാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
ഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവ്. 13 വർഷമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയ്ക്ക് (31) ദയാവധം അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 2018-ൽ ദയാവധം നിയമവിധേയമാക്കിയ ശേഷം രാജ്യത്ത് ഇതാദ്യമായാണ് ഒരാൾക്ക് മരിക്കാൻ കോടതി അനുമതി നൽകുന്നത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന്റെ മാതാപിതാക്കളുടെ ഹർജിയിൽ വിധി പുറപ്പെടുവിച്ചത്. “ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ട്” എന്ന് കോടതി നിരീക്ഷിച്ചു. പതിമൂന്ന് വർഷത്തെ വേദന 2013-ൽ ചണ്ഡിഗഡിൽ…
Read Moreദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു
നഗരത്തിലെ ഹോട്ടൽ മെനുവിൽ നിന്നും ദോശയും വടയും ‘ഔട്ട്’; പാചകവാതക ക്ഷാമത്തിൽ ഹോട്ടൽ മേഖല സ്തംഭിക്കുന്നു ബെംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ ഊർജ്ജ പ്രതിസന്ധി ബെംഗളൂരുവിലെ ഭക്ഷണപ്രേമികളുടെ വയറടിക്കുന്നു. നഗരത്തിൽ പാചകവാതകത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ, മസാല ദോശയും വടയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ പല ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഐടി നഗരത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ദോശ വേണ്ട, സാൻഡ്‌വിച്ച് മതി കൂടുതൽ സമയം തീ കത്തിച്ചു വെക്കേണ്ടി വരുന്ന വിഭവങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.…
Read Moreഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബി.എം.ടി.സി പുതിയ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു. മെട്രോ സ്റ്റേഷനുകളിൽ നിന്ന് താമസസ്ഥലങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള ‘ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി’ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എട്ട് പുതിയ ബസുകൾ സർവീസ് നടത്തുന്നത്. ബി.എം.ആർ.സി.എല്ലുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന റൂട്ടുകളും സമയക്രമവും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ രാത്രി 9.40 വരെ ലഭ്യമാകും. മെട്രോ ട്രെയിനുകളുടെ സമയക്രമത്തിന് അനുസൃതമായാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ വിദ്യാലയ റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള യെല്ലോ…
Read Moreവേനൽ ചൂടിന് ശമനമേകാൻ ‘പാവപ്പെട്ടവന്റെ ഫ്രിഡ്ജ്’; മൺപാത്ര വിപണി സജീവമാകുന്നു
ബെംഗളൂരു: വേനൽക്കാലം ആരംഭിച്ചതോടെ മൈസൂരു നഗരത്തിൽ മൺപാത്ര വിപണി ഉണരുന്നു. ‘പാവപ്പെട്ടവന്റെ ഫ്രിഡ്ജ്’ എന്നറിയപ്പെടുന്ന മൺകൂജകൾക്കും പാത്രങ്ങൾക്കും ഇത്തവണ റെക്കോർഡ് ആവശ്യക്കാരാണുള്ളത്. നഗരത്തിലെ കലാമന്ദിർ, ബാംബൂ ബസാർ തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം തന്നെ നിരവധി താൽക്കാലിക മൺപാത്ര വിപണികൾ തുറന്നു കഴിഞ്ഞു. വേനൽ ലക്ഷ്യമിട്ട് രാജസ്ഥാനിൽ നിന്നും ട്രക്ക് കണക്കിന് മൺപാത്രങ്ങളാണ് മൈസൂരുവിലേക്ക് എത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി മൈസൂരുവിൽ മൺപാത്ര കച്ചവടം നടത്തുന്ന ഹരീഷ് എന്ന വ്യാപാരിയുടെ അഭിപ്രായത്തിൽ, ഓരോ വർഷം കഴിയുന്തോറും ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. സാധാരണ മൺകൂജകൾക്ക്…
Read Moreഫ്രഞ്ച് ഫ്രൈസിനും ചിപ്സിനും വിപണി കൂടുമ്പോൾ സംസ്ഥാനത്ത് നിന്ന് ഉരുളക്കിഴങ്ങ് പടിയിറങ്ങുന്നു; കൃഷി കുറഞ്ഞതിന് കാരണം ഇത്
ബെംഗളൂരു: തെക്കേ ഇന്ത്യയിലെ പ്രധാന ഉരുളക്കിഴങ്ങ് ഉൽപ്പാദന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ ഉരുളക്കിഴങ്ങ് കൃഷിയിൽ 50 ശതമാനത്തിലധികം ഇടിവ്. ഗുണമേന്മയുള്ള വിത്തുകളുടെ കുറവ്, വർദ്ധിച്ചുവരുന്ന കൃഷിച്ചെലവ്, അപ്രതീക്ഷിതമായ മഴയെത്തുടർന്നുള്ള വിളനാശം എന്നിവയാണ് കർഷകരെ ഈ മേഖലയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്ന ഹാസൻ ജില്ലയിലാണ് ഏറ്റവും വലിയ തിരിച്ചടി. 15 വർഷം മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം ഹെക്ടറിൽ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അത് 30,000 ഹെക്ടറിൽ താഴെയായി ചുരുങ്ങി. ഹാസനിൽ മാത്രം 50,000 ഹെക്ടറിൽ…
Read More12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
Read More