ദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു

നഗരത്തിലെ ഹോട്ടൽ മെനുവിൽ നിന്നും ദോശയും വടയും ‘ഔട്ട്’; പാചകവാതക ക്ഷാമത്തിൽ ഹോട്ടൽ മേഖല സ്തംഭിക്കുന്നു

ബെംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ ഊർജ്ജ പ്രതിസന്ധി ബെംഗളൂരുവിലെ ഭക്ഷണപ്രേമികളുടെ വയറടിക്കുന്നു. നഗരത്തിൽ പാചകവാതകത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ, മസാല ദോശയും വടയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ പല ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഐടി നഗരത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

ദോശ വേണ്ട, സാൻഡ്‌വിച്ച് മതി

കൂടുതൽ സമയം തീ കത്തിച്ചു വെക്കേണ്ടി വരുന്ന വിഭവങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദോശ, വട തുടങ്ങിയവയ്ക്ക് പകരം കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന സാൻഡ്‌വിച്ചുകൾ, ഗ്രിൽഡ് സ്നാക്സ്, ബ്രഡ് വിഭവങ്ങൾ എന്നിവയിലേക്കാണ് ഹോട്ടലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്യാസ് ലഭ്യത പുനഃസ്ഥാപിക്കുന്നത് വരെ മെനു പരിമിതപ്പെടുത്തുമെന്ന് നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റുകൾ അറിയിപ്പുകൾ പ്രദർശിപ്പിച്ചു കഴിഞ്ഞു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

അടുക്കളകളിൽ വിറകും കൽക്കരിയും

സിലിണ്ടറുകൾ കിട്ടാതായതോടെ ഗാന്ധിനഗറിലെ ഉൾപ്പെടെയുള്ള വൻകിട ഹോട്ടലുകൾ കൽക്കരിയിലേക്കും വിറക് അടുപ്പുകളിലേക്കും ഇലക്ട്രിക് ഫ്രയറുകളിലേക്കും ചുവടുമാറുകയാണ്. പ്രതിദിനം അഞ്ചോളം സിലിണ്ടറുകൾ വേണ്ടിയിരുന്ന ഹോട്ടലുകൾക്ക് വിതരണക്കാർ സ്റ്റോക്കില്ലെന്ന മറുപടിയാണ് നൽകുന്നത്. ഗ്യാസ് ലാഭിക്കാനായി ദോശക്കല്ലുകളുടെ എണ്ണം പകുതിയായി കുറച്ചതായും ഉടമകൾ പറയുന്നു. ഇതേ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ ദോശ വിതരണം പൂർണ്ണമായും നിലയ്ക്കും.

കരിഞ്ചന്തയിൽ കൊള്ളവില

ഗ്യാസ് ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയും സജീവമാണ്. 1,940 രൂപ വിലയുള്ള 19 കിലോയുടെ കൊമേഴ്സ്യൽ സിലിണ്ടറിന് 2,800 മുതൽ 3,000 രൂപ വരെയാണ് ഈടാക്കുന്നത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എണ്ണക്കമ്പനികൾ മുൻഗണന നൽകുന്നതിനാലാണ് ഹോട്ടലുകൾ തഴയപ്പെട്ടത്. ഇലക്ട്രിക് ഇൻഡക്ഷൻ സ്റ്റൗവുകളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ വൈദ്യുത ചെലവും പുതിയ പാത്രങ്ങളുടെ ആവശ്യകതയും ഉടമകളെ പിന്നോട്ടടിക്കുന്നു.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ഒരു കോടിയോളം ജനങ്ങൾ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ബെംഗളൂരുവിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പല ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts