ബെംഗളൂരു : കേരള-കർണാടക സർക്കാറിൻ്റേയും നോർക്ക- മലയാളം മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടേയും നഗരത്തിലെ മലയാളി സംഘടനകളുടെയും കൃത്യമായ ഇടപെടലിൻ്റെ ഫലമായി നഗരത്തിൽ നിന്നുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ഇന്നലെ രാത്രി 10:30 യോടെ കേരളത്തിലേക്ക് തിരിച്ചു.
ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ആഴ്ച്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ആദ്യ തീവണ്ടി നാട്ടിലേക്ക് പുറപ്പെട്ടത്. 1500 ഓളം യാത്രക്കാർ ഈ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു.
1000 രൂപ നൽകി നോർക്ക വെബ് സൈറ്റിലൂടെ പ്രീ ബുക്കിംഗ് നടത്തിയ യാത്രക്കാർ ഇന്നലെ 12 മണിയോടെ അവരോട് ആവശ്യപ്പെട്ടിരുന്ന പാലസ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
ആരോഗ്യ പരിശോധനക്കും ആവശ്യമായ രേഖകൾ വാങ്ങിയതിന് ശേഷം 24 ബി.എം ടി.സി ബസുകളിലായി അവരെ കൻ്റോൺമെൻ്റ് സറ്റേഷനിൽ എത്തിച്ചു. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ബി.ബി.എം.പി ഒരുക്കിയിരുന്നു.
കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ യാത്ര ഏകോപിപ്പിക്കുന്ന തിൻ്റെ ചുമതലയുള്ള എം.ടി.റെജു ഐ എ എസ്, സിമി മറിയം ജോർജ്ജ് ഐ പി എസ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
കർണാടക ഡിസാസ്റ്റർ മാനേജ്മെൻ്റ് കമ്മിറ്റി അംഗവും മലയാളിയുമായ പ്രദീപ് കെ.കെ, നോർക്ക റൂട്ട്സ് കർണാടകയുടെ ചുമതല വഹിക്കുന്ന റീസ രഞ്ജിത്ത്, കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ്റ് കമ്മിറ്റി അംഗം പ്രദീപ് കെ.കെ യാത്ര ഏകോപിപ്പിക്കുകയും യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
മലയാളം മിഷൻ കർണാടക സംസ്ഥാന കോ ഓർഡിനേറ്റർ ബിലു സി നാരായണൻ, ജനറൽ സെക്രട്ടറി ടോമി ആലുങ്കൽ,ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ സൗത്ത് മേഖല ലൂക്കോസ്, ബെംഗളുരു കോർഡിനേറ്റർ
ജോമോൻ കെ.എസ്, സുവർണ കേരള സമാജം ജനറൽ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ പി ശശിധരൻ എന്നിവർ യാത്രക്കാർക്ക് ,കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ,
ബെംഗളൂരു സൗത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട് അഡ്വ. പ്രമോദ് നമ്പ്യാർ എന്നിവർ പാലസ് ഗ്രൗണ്ടിൽ എത്തി യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു.
ഫാദർ ജോർജ്ജ് കണ്ണന്താനം നേതൃത്വം നൽകുന്ന കൊറോണ കെയർ പ്രൊജക്റ്റിൻ്റെ ഭാഗമായി യാത്രക്കാർക്കെല്ലാം ലഘുഭക്ഷണം ഒരുക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.