സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡയാലിസിസ് യൂണിറ്റുകൾ നിർബന്ധമാക്കും

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള എല്ലാ കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡയാലിസിസ് യൂണിറ്റുകൾ നിർബന്ധമാണ് എന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. കെസി ജനറൽ ആശുപത്രിയിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ഡയാലിസിസ് സെന്ററിലെ അവസ്ഥയും പ്രവർത്തനക്ഷമമായ എയർകണ്ടീഷണറുകളുടെ അഭാവവും കുടിവെള്ള സൗകര്യങ്ങളും വീൽചെയറുകളുടെ ലഭ്യതയുമുൾപ്പെടെയുള്ള സ്ഥിതിഗതികൾ കണ്ടെത്തിയിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിലുള്ള ക്രോസ്-ഇൻഫെക്ഷൻ കുറയ്ക്കുമെന്ന് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടതിനാൽ, എല്ലാ സെന്ററുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡയാലിസിസ് സെന്ററുകളാക്കി മാറ്റുന്നതിനെ കുറിച്ച് വകുപ്പ് ചർച്ച ചെയ്യുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി രൺദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഹീമോഡയാലിസിസിന്റെ കാര്യത്തിൽ, കഴുകിയ ശേഷം ഒരേ ഉപകരണം ഒന്നിലധികം തവണയാണ് ഉപയോഗിക്കുന്നത്. ഓരോ ഡയാലിസിസ് നടപടിക്രമത്തിനും ശേഷം ഉപയോഗിച്ച ഡയാലിസറും ട്യൂബുകളും വൃത്തിയാക്കേണ്ടതുണ്ട്.

സൂചികൾ അല്ലെങ്കിൽ കത്തീറ്ററുകൾ (വലിയ സിരകളിലേക്ക് തിരുകിയ മൃദുവായ പ്ലാസ്റ്റിക് ട്യൂബുകൾ) ഉപയോഗിച്ച് രക്തപ്രവാഹത്തിലേക്ക് ഇടയ്ക്കിടെ ഉപയോഗിക്കേണ്ട ആവശ്യമായതിനാൽ ഡയാലിസിസ് ചികിത്സ രോഗികളെ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗാണുക്കൾ ഒരു രോഗിയുടെ രക്തത്തിൽ പ്രവേശിച്ചാൽ, അവ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും, അത് സെപ്‌സിസിലേക്ക് നയിച്ചേക്കാം, ഇത് രോഗിയുടെ ജീവൻ അപകടപ്പെടുന്ന സ്ഥിതിയിലേക്കോ അല്ലെങ്കിൽ മരണത്തിലേക്കോ നയിച്ചേക്കാം എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്റ്റഡി വിശദീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ ഡയാലിസിസ് സെന്ററുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. തുടർന്ന്, പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാമിന് കീഴിൽ പ്രവർത്തിക്കുന്ന 167 ഡയാലിസിസ് സെന്ററുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുതിയ ടെൻഡർ വിളിക്കാൻ റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പല കേന്ദ്രങ്ങളിലും പ്രവർത്തനരഹിതമായ ഉപകരണങ്ങൾ, നെഫ്രോളജിസ്റ്റുകളുടെ കുറവും മാസങ്ങളായി തുടരുകയാണെന്ന് വിക്ടോറിയ ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോറോളജി ഡയറക്ടർ ഡോ.കേശവമൂർത്തി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലായി 633 ഫങ്ഷണൽ ഡയാലിസിസ് മെഷീനുകൾ ലഭ്യമാണെന്ന് പിഎംഎൻഡിപി പോർട്ടൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us