ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷൻ ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങൾ സംസ്ഥാന ഭാരവാ ഹികളുടെയും വൈദികരുടെയും നേത്യത്വത്തിൽ 13.03.2026 വെള്ളി 11.30 എ. എം ന്.  മുൻ കേരള മുഖ്യമന്ത്രി യശ്ശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നു. 29 ബാറുകളൊഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടിയ മുൻമുഖ്യമ ന്ത്രിയോടുള്ള ആദരവ് അർപ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരി കളോട് ശക്തമായ പ്രതിഷേധമറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിട ത്തിലെത്തുന്നത്.

Read More

അച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ

കൊച്ചി: മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായകമായ ഏടുകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും പിന്നീട് മാന്യമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഏറെ വൈകാരികമായാണ് താരം സംസാരിച്ചത്. വർഷങ്ങളോളം അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കിടയിൽ തനിക്ക് ലഭിച്ച വലിയൊരു പിന്തുണയായിരുന്നു ആ ബന്ധമെന്ന് അമൃത വെളിപ്പെടുത്തി. അച്ഛന്റെ വിയോഗവും ഗോപി സുന്ദറിന്റെ സാന്നിധ്യവും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായ അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ കരുത്തിനെക്കുറിച്ച് അമൃത വികാരാധീനയായി. “അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി…

Read More

ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ജീവിതച്ചെലവ് പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഒരു പിജി ജീവിതം അവസാനിപ്പിച്ച് സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറുമ്പോൾ വരാനിരിക്കുന്ന വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആരും കൃത്യമായി പറഞ്ഞുതരാറില്ല. പിജിയിൽ നിന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോൾ തനിക്ക് ആദ്യ മാസം ചിലവായ 62,150 രൂപയുടെ കണക്കുകൾ നിരത്തി കൃഷ്ണനന്ദിനി എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഡെപ്പോസിറ്റ് മുതൽ വൈഫൈ വരെ; കണക്കുകൾ ഇങ്ങനെ ഒരു സുഹൃത്തിനൊപ്പം ചേർന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോഴുള്ള ചിലവുകളാണ് ‘കൃഷ്ണൻകുട്ടി’…

Read More

ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന ഇസ്രായേൽ-ഇറാൻ സംഘർഷം കർണാടകയിലെ സാധാരണക്കാരുടെ അടുക്കളകളെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിക്കുന്നു. സംഘർഷം 12 ദിവസം പിന്നിടുമ്പോൾ ഉണ്ടായ എൽ.പി.ജി (LPG) പ്രതിസന്ധി സംസ്ഥാനത്തെ ഇന്ദിര കാന്റീനുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പലയിടത്തും മെനു വെട്ടിക്കുറയ്ക്കുകയും ചിലയിടങ്ങളിൽ കാന്റീനുകൾ ഭാഗികമായി അടച്ചുപൂട്ടുകയും ചെയ്തു. സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായ ഇന്ദിര കാന്റീനുകളിൽ പാചകവാതക ക്ഷാമം മൂലം ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ബുധനാഴ്ചത്ത മെനു പ്രകാരം ചോറ്, സാമ്പാർ, റൊട്ടി എന്നിവ നൽകേണ്ടതായിരുന്നുവെങ്കിലും പലയിടത്തും തൈര് ചോറ്…

Read More

സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി

ബെംഗളൂരു: ഐതിഹാസികമായ മജസ്റ്റിക് (കെംപഗൗഡ) ബസ് സ്റ്റേഷനെ സിംഗപ്പൂർ മാതൃകയെ വെല്ലുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനൊരുങ്ങി കർണാടക സർക്കാർ. നിയമസഭയിൽ കോൺഗ്രസ് അംഗം നാഗരാജ് യാദവ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ‘പ്രോജക്റ്റ് മജസ്റ്റിക്’ പ്രഖ്യാപിച്ചത്. നിലവിലുള്ള സൗകര്യങ്ങൾ പൂർണ്ണമായും പരിഷ്കരിച്ച് ലോകോത്തര നിലവാരത്തിലുള്ള ബസ് സ്റ്റേഷനും വാണിജ്യ സമുച്ചയവും നിർമ്മിക്കുകയാണ് ലക്ഷ്യം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (PPP Model) പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വിദഗ്ധ ഉപദേശം തേടുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആകെ 40 ഏക്കറുള്ള…

Read More

ബദരീനാഥിലും കേദാർനാഥിലും ഇനി ‘അവർക്ക്’ പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രമുഖ ആരാധനാലയങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവയുൾപ്പെടെ 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും. ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് അടുത്ത മാസം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും എന്ന് റിപ്പോർട്ട് ചെയ്തത്. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. നിർദ്ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ നിയന്ത്രണ പ്രകാരം,…

Read More

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

​കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ്…

Read More

ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്;

കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) മികച്ച തുകയ്ക്ക് സ്വന്തമാക്കിയതായി ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ റിലീസ് തീയതി അണിയറപ്രവർത്തകരോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന്…

Read More

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

ബെംഗളൂരു: നഗരത്തിൽ എൽ.പി.ജി. സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ് ജി അറിയിച്ചു. ഗ്യാസ് സ്റ്റോക്കിന് യാതൊരു കുറവുമില്ലെന്നും തെറ്റായ പ്രചരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകൾ അടച്ചുപൂട്ടുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ, ഒരു ഹോട്ടലും അടച്ചിടില്ലെന്ന് ഉറപ്പുനൽകി. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരു നഗരത്തിൽ ഗാർഹിക പാചക വാതകത്തിന് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഗാർഹിക ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട്…

Read More

ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

ബെംഗളൂരു: നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ ഭക്ഷണശാലകൾ പ്രതിസന്ധിയിലായി. സിലിണ്ടറുകൾ കിട്ടാതായതോടെ പാചകം മുടങ്ങാതിരിക്കാൻ വിറകിനെ ആശ്രയിക്കുകയാണ് നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുടമകളും തെരുവോര കച്ചവടക്കാരും. ഇതോടെ ശിവാജിനഗറിലെ ആംസ്ട്രോങ്ങ് റോഡ്, ലാൽബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ വിറക് വിൽപ്പന കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിറകിന് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്ന് ശിവാജിനഗറിലെ വ്യാപാരികൾ പറയുന്നു. സാധാരണയായി തടി ആവശ്യങ്ങൾക്കായി എത്തുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ ഹോട്ടൽ ആവശ്യങ്ങൾക്കായി വിറക് തേടി എത്തുന്നവരാണെന്ന് കടയുടമയായ റഫീഖ് വ്യക്തമാക്കി. ചിലർ ഓൺലൈൻ വഴിയും വിറക്…

Read More
Click Here to Follow Us