റെസിഡൻഷ്യൽ സ്കൂളിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ നടത്തുന്ന ദമ്പതികൾക്കെതിരെ പോക്സോ കേസ്!

ബെം​ഗളൂരു: അറിവ് പകരേണ്ട വിദ്യാലയ മുറ്റത്ത് പിഞ്ചുവിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയിലെ പ്രമുഖ റെസിഡൻഷ്യൽ സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ അതിക്രൂരമായ പീഡനവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ ഉടമ ധനഞ്ജയ്, ഭാര്യ ഷൈലജ എന്നിവർക്കെതിരെ ദേവനഹള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

രാത്രിയിലെ ‘മദ്യപിച്ചെത്തും; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

ഏഴുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ രണ്ട് പെൺകുട്ടികളാണ് ഉടമയ്ക്കെതിരെ ഗുരുതരമായ പരാതി നൽകിയത്. മദ്യപിച്ച നിലയിൽ രാത്രികാലങ്ങളിൽ പെൺകുട്ടികളുടെ മുറിയിൽ അതിക്രമിച്ചു കയറുന്ന ധനഞ്ജയ്, കുട്ടികളെ വാർഡന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിക്കുമായിരുന്നു. മുത്തച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നുണ്ടായ ഈ നീചമായ പെരുമാറ്റം സഹിക്കവയ്യാതെ കുട്ടികൾ ഉടമയുടെ ഭാര്യയായ ഷൈലജയോട് വിവരം പറയുകയായിരുന്നു.

  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

കൂട്ടുനിന്ന് ഭാര്യ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പരാതി
പരാതിയുമായി എത്തിയ കുട്ടികളെ ആശ്വസിപ്പിക്കുന്നതിന് പകരം ഭർത്താവിന്റെ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണ് ഷൈലജ ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പീഡനവിവരം പുറത്താരോടും പറയരുതെന്ന് ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തി. കൂടാതെ, പീഡനത്തിന് ഇരയായ കുട്ടികൾക്ക് ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് പപ്പായ നൽകിയതായും അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.

  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു

കർണാടകയിലെ ഫെഡറേഷൻ ഓഫ് അൺഎയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് പ്രസിഡന്റ് കൂടിയാണ് ഇയാൾ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനമുള്ള വ്യക്തിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്. ദമ്പതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
[masterslider id="10"]

Related posts