പുറംകരാർ ഔട്ട്; സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും പുറംകരാർ നിയമനം അവസാനിപ്പിക്കുന്നു

ബെംഗളൂരു : കർണാടക 2028 മാർച്ചോടെ സർക്കാർജോലികളിലും ബോർഡുകളിലും കോർപ്പറേഷനുകളിലും ഘട്ടംഘട്ടമായി പുറംകരാർ നിയമനം അവസാനിപ്പിക്കുന്നു.

ഈ തൊഴിൽസമ്പ്രദായം പൂർണമായും അവസാനിപ്പിക്കണമെന്ന് മന്ത്രിസഭാ ഉപസമിതി സർക്കാരിനോട് ശുപാർശ ചെയ്തു. പുറംകരാർ, ദിവസവേതനം, മറ്റ് ഏജൻസികൾ എന്നിവ വഴി മൂന്നുലക്ഷത്തിലധികം ഒഴിവുള്ള തസ്തികകൾ നിലവിൽ സംസ്ഥാനത്ത് നികത്തുന്നുണ്ട്.

ഇതോടെ, മിക്കയിടങ്ങളിലെയും നിയമനങ്ങളിൽ സംവരണംപാലിക്കപ്പെടുന്നില്ല. ഈ സംവിധാനം മാറ്റുന്നതിന് ഗൗരവമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ഈ സംവിധാനത്തിലെ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞശമ്പളവും ദീർഘകാല സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളുടെ അഭാവവും നിലനിൽക്കുന്നുണ്ട്.

ഇതിലൂടെ ഭരണഘടനയുടെ 14, 15 വകുപ്പുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ലംഘിക്കപ്പെടുന്നതായി നിയമ -പാർലതൊഴിലാളികളെ ചൂഷണംചെയ്യുന്നത് കുറയ്ക്കുന്നതിനുമായി, തൊഴിലാളി സേവന മൾട്ടി പർപ്പസ് സഹകരണ സൊസൈറ്റികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

തൊഴിലാളികൾക്ക് അവരുടെ വേതനവും ഇഎസ്ഐ, പിഎഫ് പോലുള്ള നിയമപരമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സൊസൈറ്റി ഉറപ്പാക്കും. മാർച്ച് 2028-നുള്ളിൽ എല്ലാ ജില്ലകളിലും സൊസൈറ്റികൾ രൂപവത്കരിക്കാൻ ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനും സമിതി ശുപാർശ ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts