ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു; അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കർശനമായ നടപടി; കോൺഗ്രസിൽ സ്ഥാനമില്ല,’: കെ.സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്തു വരണം. സി പി എം മറുപടി പറയണമെന്ന് കെ സി വേണുഗോപാൽ…

Read More

ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; വൃത്തിഹീനമായി പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. പത്തനംതിട്ട പന്തളം കടക്കാട്ട് ആണ് സംഭവം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര…

Read More

അവിഹിത ബന്ധം പൊക്കി; നഗരത്തിൽ യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി നടുറോഡിൽ ഇട്ട് തല്ലിക്കൊന്നു. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പൂരിലെ മുത്യാലമ്മ നഗറിലാണ് സംഭവം നടന്നത്. 32 വയസ്സുള്ള നരസിംഹരാജുവാണ് കൊല്ലപ്പെട്ട യുവാവ്. നരസിംഹരാജുവിന് വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ആ സ്ത്രീയും ഇടയ്ക്കിടെ നരസിംഹരാജുവിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ശനിയാഴ്ച പതിവ്പോലെ സ്ത്രീ നരസിംഹരാജുവിന്റെ വീട്ടിൽ വന്നു. സ്ത്രീയുടെ കുടുംബം ഇക്കാര്യം അറിഞ്ഞ് നരസിംഹരാജുവിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന നരസിംഹ രാജുവിനെ നാലോ അഞ്ചോ പേർ ചേർന്ന് വീട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ വച്ചു ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.…

Read More

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. തങ്കമണിയുടെ ഏകമകൾ സന്ധ്യ അയൽവാസിയും ആൺസുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്പിൽ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Read More

ഇനി മുതൽ ‘നന്ദിനി’ ഉത്പന്നങ്ങൾ ഈ രാജ്യങ്ങളിലും ലഭ്യമാകും

ബെംഗളൂരു,: സൗദി അറേബ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് നന്ദിനി നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് സമീപമാണ് പരിപാടി നടന്നത്, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ്, കെ.എം.എഫ് എം.ഡി ശിവസ്വാമി, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദേശ രാജ്യങ്ങളിലും നന്ദിനി നെയ്യിന്റെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയിൽ നിന്നുള്ള കുമാർ എന്ന വ്യക്തി അമേരിക്കയിൽ താമസിക്കുന്നുണ്ട് അദ്ദേഹമാണ്, കെ.എം.എഫ്…

Read More

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​ തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് അച്ഛനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ സഹികെട്ട് അച്ഛൻ വിനയാനന്ദ് തിരിച്ചു ആക്രമിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കേസ്. ഒക്ടോബർ 9നാണ് വഞ്ചിയൂരിലെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. തലയ്ക്കു ​ഗുരുതര പരിക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിനയാനന്ദ് (52)…

Read More

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ…

Read More

വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചത്തിൽ പ്രതിഷേധം അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്

ബെംഗളൂരു : സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനംചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ഗ്രാമവാസിയായ സിദ്ധരാജു മകളെ കൊണ്ടുവിടാൻ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾവളപ്പിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്. അപകടകരമായ സാഹചര്യത്തിലാണ് വിദ്യാർഥികൾ ജലസംഭരണിയിൽനിന്ന് വെള്ളംകോരുന്നതെന്ന് സിദ്ധരാജു പറഞ്ഞു. അധ്യാപകർ നിർബന്ധിച്ചതിനാലാണ് ശൗചാലയം ശുചീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധരാജു ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. കുട്ടികൾ…

Read More

സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപി: എം ടി രമേശ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപിയാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കേരളത്തിലെ 23,000 വാര്‍ഡുകളിലും മത്സരിക്കാനുള്ള തീവ്രമായ ശ്രമമാണ് നടത്തിയത്. അത് വലിയ അളവില്‍ വിജയിക്കുകയും ചെയ്തുവെന്നും എം ടി രമേശ് പറഞ്ഞു. ‘സൂഷ്മ പരിശോധനയ്ക്ക് ശേഷം 19,500 സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളും ഞങ്ങള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ഉള്‍പ്പെടെ 1,500ല്‍ താഴെവരും. 21,000 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ച് അത് റെക്കോര്‍ഡ് വളര്‍ച്ചയാണ്. നിര്‍ത്താന്‍…

Read More
Click Here to Follow Us