ഇനി മുതൽ ‘നന്ദിനി’ ഉത്പന്നങ്ങൾ ഈ രാജ്യങ്ങളിലും ലഭ്യമാകും

ബെംഗളൂരു,: സൗദി അറേബ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് നന്ദിനി നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു .

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് സമീപമാണ് പരിപാടി നടന്നത്, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ്, കെ.എം.എഫ് എം.ഡി ശിവസ്വാമി, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

വിദേശ രാജ്യങ്ങളിലും നന്ദിനി നെയ്യിന്റെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയിൽ നിന്നുള്ള കുമാർ എന്ന വ്യക്തി അമേരിക്കയിൽ താമസിക്കുന്നുണ്ട് അദ്ദേഹമാണ്, കെ.എം.എഫ് ഏജൻസി ഏറ്റെടുത്തിട്ടുള്ളത്.

കെ.എം.എഫിന്റെയും ഏജൻസിയുടെയും നന്ദിനി ഉൽപ്പന്നങ്ങളായ. നന്ദിനി പാൽ, നെയ്യ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ എന്നിവയുടെ ആവശ്യം വർദ്ധിച്ചു വരികയാണ്. ദുബായിലും നന്ദിനി ഐസ്ക്രീമിന് ആവശ്യക്കാരുണ്ട്. അതേസമയം, നന്ദിനിയുടെ പേരിലുള്ള വ്യാജ നെയ്യിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. വെങ്കിടേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts