ചൊവ്വാഴ്ച മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടക്കും

ബെംഗളൂരു : കർണാടകത്തിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ 11-ന് വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ മഞ്ജുനാഥഗൗഡ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് കോടതി വീണ്ടും വോട്ടെണ്ണൽ നടത്താൻ ഉത്തരവിച്ചത്.

നഞ്ചേഗൗഡയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി, വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടിരുന്നു. പിന്നീട് നഞ്ചേഗൗഡയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സ്റ്റേചെയ്തുവെങ്കിലും വോട്ടെണ്ണൽ നടത്താൻ ഉത്തരവിട്ടു. ഇതേത്തുടർന്നാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വീണ്ടും വോട്ടെണ്ണൽ നടത്താൻ ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകിയത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

കനത്തസുരക്ഷയിലായിരിക്കും വോട്ടെണ്ണുന്നത്. എന്നാൽ, ഫലം രഹസ്യമായി സൂക്ഷിക്കണമെന്നാണ് കോടതിനിർദേശം. 2023-ൽ 248 വോട്ടുകൾക്കായിരുന്നു നഞ്ചേഗൗഡയുടെ വിജയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts