ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഇടുക്കി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 18കാരന് ദാരുണാന്ത്യം. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ.

ചെറുതോണി പാലത്തിനു സമീപം വെച്ച് ആയിരുന്നു അപകടം നടന്നത്. ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോം (18) ആണ് മരിച്ചത്.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമൽ പീറ്റർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 12.30നായിരുന്നു അപകടം.

ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമൽ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts