മഴക്കെടുതിയിൽ യമുനാ നദി കരകവിഞ്ഞതോടെ ഡൽഹിയിലെ വീടുപേക്ഷിച്ചത് പോയത് പതിനായിരങ്ങൾ

ഡൽഹി: വെള്ളപ്പൊക്കം ഡൽഹിയിൽ വിതച്ചത് സമാനതയില്ലാത്ത ദുരിതങ്ങളാണ്. യമുന കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ , പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് വീടുപേക്ഷിച്ച് അഭയസ്ഥാനം തിരക്കി പോകേണ്ടി വന്നത്.

വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടവർക്ക് ദുരിതാശ്വാസ കേന്ദ്രങ്ങങ്ങൾ നൽകാൻ പോലും ഡൽഹി സർക്കാരിന് കഴിഞ്ഞിട്ടില്ല.

യമുന തീരത്ത് പച്ചക്കറിയും പൂക്കളും കൃഷി ചെയ്തും കന്നുകാലികളെ പരിപാലിച്ചും വര്‍ഷങ്ങളായി കഴിയുന്ന ഒരു ജനതയാണ്, തല ചായ്ക്കാൻ ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത് .

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

യുപിയിലെ ബതായൂനിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിലേക്ക് കുടിയേറിയ കൃഷിക്കാരനാണ് ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത്.

കന്നുകാലികളും ട്രാക്ടറും പണി ആയുധങ്ങളുമായിട്ടാണ് ഇവര്‍ അഭയം തേടിയെത്തിയത് . കനത്ത മഴയ്ക്ക് പുറമെ ഹരിയാനയിലെ ഹത്നികുണ്ഡ് ജലസേചന പദ്ധതിയിലെ ബറാജിലെ അധിക ജലം ഒഴുക്കി വിട്ടതും, ദുരിതം ഇരട്ടിയാക്കി.വിളകൾ പൂർണമായും മുങ്ങി നശിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts