നെഞ്ചോട് ചേർത്ത് സ്വന്തം ജീവൻ; ഉപജീവനത്തിനായി ഈ ഓട്ടോ; നഗരത്തിൽ നിന്നുള്ള ഓട്ടോ ഡ്രൈവ റിന്റെ വിഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ബെംഗളൂരു: നഗരത്തിൽ നെഞ്ചോട് ചേർത്ത് ഒരു കുഞ്ഞിനെ ഇരുത്തി ഒരു പുരുഷൻ ഓട്ടോ ഓടിക്കുകയും ഉപജീവനം കണ്ടെത്തുകയും ചെയ്യുന്നു . ഋതു എന്ന സ്ത്രീ പങ്കിട്ട ഹൃദയസ്പർശിയായ വീഡിയോ നെറ്റിസൺമാരുടെ കണ്ണുകളെ ഈറനണിയിക്കുന്നു.

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ജീവിത വണ്ടി മുന്നോട്ട് കൊണ്ടുപോകാൻ ചെയ്യുന്ന ജോലി കാണുമ്പോൾ നിങ്ങളുടെ മനസും നിറയും.

ഒരു പിതാവിന്റെ ചുമലിലാണ്, കുടുംബത്തിന്റെ ഉത്തരവാദിത്തം, എന്നാൽ എത്ര കഷ്ടപെട്ടാലും എന്നാൽ അദ്ദേഹം തന്റെ കുട്ടികളുടെ പുഞ്ചിരി കാണുമ്പോൾ എല്ലാം മറക്കുന്നു. രാവും പകലും ജോലി ചെയ്യുന്ന ഒരു പിതാവിന്റെ ലോകം തന്റെ ഭാര്യയും കുട്ടികളുമാണ് .

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ഋതുഉഉഉ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോയിൽ ഇങ്ങനെ പറയുന്നു, “ഈ ഓട്ടോ ഡ്രൈവർ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്നു, പക്ഷേ അയാൾ തന്റെ ജീവനായ കുഞ്ഞിനെ കൂടെ കൊണ്ടുപോകുന്നു.” ഈ വൈറലായ വീഡിയോയിൽ, ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ച് ഓട്ടോ ഓടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

വീഡിയോ ഏഴ് ലക്ഷത്തിലധികം പേർ കണ്ടു, ഒരാൾ പറഞ്ഞു, “നിങ്ങൾ ജീവിതത്തിൽ വിജയിക്കട്ടെ.” മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ഇത് വ്യക്തിപരമായി വൈകാരികമായ ഒരു വീഡിയോ ആയിരുന്നു. വളരെ മികച്ചതും സൂപ്പർ ഡാഡിയും.” മറ്റുള്ളവർ വീഡിയോയ്ക്ക് ഒരു ഹൃദയചിഹ്നം അയച്ചുകൊണ്ട് അഭിനന്ദനം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts