കാറിന്റെ സൺറൂഫ് തുറന്നിട്ട് നിന്നിരുന്ന ആൺകുട്ടിയുടെ തല ഇരുമ്പ് കമ്പിയിൽ ഇടിച്ച് ഗുരുതര പരിക്ക്

ബെംഗളൂരു: കാറിന്റെ സൺറൂഫ് തുറന്നിട്ട് കുട്ടികളെ നിർത്തുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക. ഓടുന്ന കാറിന്റെ സൺറൂഫ് തുറന്നിട്ട് നിൽക്കുകയായിരുന്ന ആൺകുട്ടിയുടെ തല റോഡിൽ സ്ഥാപിച്ചിരുന്ന ഉയര നിയന്ത്രണ ബാരിയറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു.

സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 1 മണിയോടെ വിദ്യാരണ്യപുരയിലെ ജികെവികെ റോഡിലാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

സൺറൂഫ് തുറന്ന നിലയിൽ നിൽക്കുകയായിരുന്ന ആൺകുട്ടി റോഡിലെ ഉയര നിയന്ത്രണ ബാരിയർ ശ്രദ്ധിച്ചില്ല.

മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വീഡിയോ പരിശോധിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ബെംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts