നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ സീനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം. ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍…

Read More

ബന്ദിപുർ സഫാരി ജീപ്പിനു നേരേ കൊമ്പനാന പാഞ്ഞടുത്തതോടെ പരിഭ്രാന്തരായി സഞ്ചാരികൾ

ബെംഗളൂരു : ബന്ദിപുർ കടുവ വന്യജീവി സങ്കേത കേന്ദ്രത്തിൽ സഫാരി ജീപ്പിനു നേരേ കൊമ്പനാനയുടെ പരാക്രമം. ശനിയാഴ്ച വൈകീട്ട് ആനമേയുന്ന സ്ഥലത്തുകൂടി ജീപ്പ് കടന്നുപോകുമ്പോഴാണ് അപകടം. ആന ജീപ്പിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സഞ്ചാരികൾ ഭീതിയോടെ നിലവിളിക്കാൻ തുടങ്ങി. ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കിയിട്ടും ആന പിന്തിരിഞ്ഞില്ല. ഉടൻ ജീപ്പ് വേഗത്തിൽ പിന്നോട്ടെടുത്തതിനാൽ വൻദുരന്തം ഒഴിവായി. മൈാബൈലിൽ പകർത്തിയ ആനയുടെ പരാക്രമ വീഡിയോ സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

സംസ്ഥാനത്ത് നിന്നും ആംബുലന്‍സില്‍   എംഡിഎംഎ കടത്ത്:, മലയാളി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കണ്ടിവാതുക്കലില്‍നിന്നാണ് ഇയാളെ പിടിച്ചത്. രോഗികളുമായി കര്‍ണാടകയിലെ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവിലാണ് മുസ്തഫ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുസ്തഫ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ ആവശ്യക്കാര്‍ക്ക് മുസ്തഫ നേരിട്ട് കൈമാറിയിരുന്നില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ സഹിതം അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രിതീയെന്ന് എക്‌സൈസ് പറഞ്ഞു.

Read More

നൂറു ശതമാനം വിജയം: കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ. മരുന്ന് ഉപയോ​ഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. 48 പേരാണ് ട്രയലിന്റെ ഭാ​ഗമായത്. ട്രയലിൽ പങ്കെടുത്തവരിലെല്ലാം മരുന്ന് നൂറു ശതമാനം വിജയമാണെന്നും റഷ്യ അറിയിച്ചു. റഷ്യൻ ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. എംആർഎൻ‌എ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും…

Read More

ലോറി, കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഉൾപ്പെട്ട കൂട്ടിയിടിച്ച് മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ മരിച്ചു. മറ്റെരു ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം. ഗാലിപുര ഗ്രാമത്തെ മെഹ്റാൻ (13), അദ്നാൻ പാഷ (ഒൻപത്), ചാമരാജനഗറിലെ കെപി മൊഹല്ലയിലെ റയാൻ (എട്ട്) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫൈസൽ (11) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗാലിപുരയ്ക്ക് സമീപം കരിവരദരാജ കുന്നുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിൽ, റിങ് റോഡിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരേവന്ന ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.…

Read More

മഴക്കെടുതിയിൽ യമുനാ നദി കരകവിഞ്ഞതോടെ ഡൽഹിയിലെ വീടുപേക്ഷിച്ചത് പോയത് പതിനായിരങ്ങൾ

ഡൽഹി: വെള്ളപ്പൊക്കം ഡൽഹിയിൽ വിതച്ചത് സമാനതയില്ലാത്ത ദുരിതങ്ങളാണ്. യമുന കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ , പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് വീടുപേക്ഷിച്ച് അഭയസ്ഥാനം തിരക്കി പോകേണ്ടി വന്നത്. വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടവർക്ക് ദുരിതാശ്വാസ കേന്ദ്രങ്ങങ്ങൾ നൽകാൻ പോലും ഡൽഹി സർക്കാരിന് കഴിഞ്ഞിട്ടില്ല. യമുന തീരത്ത് പച്ചക്കറിയും പൂക്കളും കൃഷി ചെയ്തും കന്നുകാലികളെ പരിപാലിച്ചും വര്‍ഷങ്ങളായി കഴിയുന്ന ഒരു ജനതയാണ്, തല ചായ്ക്കാൻ ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത് . യുപിയിലെ ബതായൂനിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിലേക്ക് കുടിയേറിയ കൃഷിക്കാരനാണ് ഫ്‌ളൈ ഓവർ മേൽക്കൂരയാക്കിയത്. കന്നുകാലികളും ട്രാക്ടറും പണി…

Read More

നെഞ്ചോട് ചേർത്ത് സ്വന്തം ജീവൻ; ഉപജീവനത്തിനായി ഈ ഓട്ടോ; നഗരത്തിൽ നിന്നുള്ള ഓട്ടോ ഡ്രൈവ റിന്റെ വിഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ബെംഗളൂരു: നഗരത്തിൽ നെഞ്ചോട് ചേർത്ത് ഒരു കുഞ്ഞിനെ ഇരുത്തി ഒരു പുരുഷൻ ഓട്ടോ ഓടിക്കുകയും ഉപജീവനം കണ്ടെത്തുകയും ചെയ്യുന്നു . ഋതു എന്ന സ്ത്രീ പങ്കിട്ട ഹൃദയസ്പർശിയായ വീഡിയോ നെറ്റിസൺമാരുടെ കണ്ണുകളെ ഈറനണിയിക്കുന്നു. ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ജീവിത വണ്ടി മുന്നോട്ട് കൊണ്ടുപോകാൻ ചെയ്യുന്ന ജോലി കാണുമ്പോൾ നിങ്ങളുടെ മനസും നിറയും. ഒരു പിതാവിന്റെ ചുമലിലാണ്, കുടുംബത്തിന്റെ ഉത്തരവാദിത്തം, എന്നാൽ എത്ര കഷ്ടപെട്ടാലും എന്നാൽ അദ്ദേഹം തന്റെ കുട്ടികളുടെ പുഞ്ചിരി കാണുമ്പോൾ എല്ലാം മറക്കുന്നു. രാവും പകലും ജോലി ചെയ്യുന്ന ഒരു…

Read More

കാറിന്റെ സൺറൂഫ് തുറന്നിട്ട് നിന്നിരുന്ന ആൺകുട്ടിയുടെ തല ഇരുമ്പ് കമ്പിയിൽ ഇടിച്ച് ഗുരുതര പരിക്ക്

ബെംഗളൂരു: കാറിന്റെ സൺറൂഫ് തുറന്നിട്ട് കുട്ടികളെ നിർത്തുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക. ഓടുന്ന കാറിന്റെ സൺറൂഫ് തുറന്നിട്ട് നിൽക്കുകയായിരുന്ന ആൺകുട്ടിയുടെ തല റോഡിൽ സ്ഥാപിച്ചിരുന്ന ഉയര നിയന്ത്രണ ബാരിയറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 1 മണിയോടെ വിദ്യാരണ്യപുരയിലെ ജികെവികെ റോഡിലാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സൺറൂഫ് തുറന്ന നിലയിൽ നിൽക്കുകയായിരുന്ന ആൺകുട്ടി റോഡിലെ ഉയര നിയന്ത്രണ ബാരിയർ ശ്രദ്ധിച്ചില്ല. മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ…

Read More

‘എന്റെ കുഞ്ഞുങ്ങൾക്ക് ഒരച്ഛൻ ഉണ്ടാവില്ല; അവിവാഹിതയായിരിക്കെ അമ്മയാവാൻ തീരുമാനിച്ച കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു

വിവാഹിതയാവാതെ ഐ.വി.എഫിലൂടെ അമ്മയാവുന്നു എന്ന ശക്തമായ തീരുമാനവുമായി മുന്നോട്ടു പോയ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. നിറവയറുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റുമായാണ് ഭാവന ആ തീരുമാനം പ്രഖ്യാപിച്ചത്. ഇരട്ടക്കുട്ടികൾ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, പ്രസവ ശേഷം കുഞ്ഞുങ്ങളിൽ ഒരാൾ മാത്രമാണ് ബാക്കി. തന്റെ നാല്പതാം വയസിലാണ് ഭാവന തീർത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ‘എന്റെ കുഞ്ഞുങ്ങൾക്ക് ഒരച്ഛൻ ഉണ്ടാവില്ല. പക്ഷേ അവർ കലയും, സംഗീതവും, സംസ്ക്കാരവും, ഉപാധികളില്ലാതെ…

Read More

സമൂസ വാങ്ങിവരാത്തതിന് യുവാവിനെ ഭാര്യയും കുടുംബവും തല്ലി ചതച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ സമൂസ വാങ്ങി കൊണ്ടുവന്നില്ലെന്ന പേരിൽ യുവാവിനെ ഭാര്യയും അവരുടെ കുടുംബവും ചേർന്ന് തല്ലി ചതച്ചു. പിന്നാലെ പൊലീസിന് ലഭിച്ച പരാതിയെ ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് സംഗീത ശിവമിനോട് സമൂസ വാങ്ങി വരാൻ ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യം യുവാവ് മറന്നുപോയി. ഇതിൻ്റെ പേരിൽ പിന്നീട് യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഇയാളുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Read More
Click Here to Follow Us