ലോറി, കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഉൾപ്പെട്ട കൂട്ടിയിടിച്ച് മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ മരിച്ചു. മറ്റെരു ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം.

ഗാലിപുര ഗ്രാമത്തെ മെഹ്റാൻ (13), അദ്നാൻ പാഷ (ഒൻപത്), ചാമരാജനഗറിലെ കെപി മൊഹല്ലയിലെ റയാൻ (എട്ട്) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫൈസൽ (11) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഗാലിപുരയ്ക്ക് സമീപം കരിവരദരാജ കുന്നുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിൽ, റിങ് റോഡിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരേവന്ന ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

അപകടത്തിൽ കാറിന്റെയും ലോറിയുടെയും ഡ്രൈവർമാർക്കെതിരേ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts