വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ പോകാന്‍ ഉബെര്‍ ടാക്സി വിളിച്ചു,ഡ്രൈവിംഗ് സീറ്റില്‍ “പാമ്പ്”! യാത്രക്കാരന്‍ കാബ് സ്വയം ഓടിച്ച് വീട്ടില്‍ പോയി.

ബെംഗളൂരു: കഴിഞ്ഞ ആഴ്ചയാണ് സംഭവം വിമാനത്താവളത്തില്‍ വന്നിറങ്ങി വീട്ടില്‍ പോകാന്‍ വേണ്ടി ഉബെര്‍ ടാക്സി വിളിച്ച സുര്യ പെട്ടു,ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ആള്‍ മദ്യപിച്ച് ഫുള്‍ ഫിറ്റ്‌ ആണ്.യാത്ര തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ക്ക് മദ്യലഹരിയില്‍ കണ്ണ് തുറക്കാന്‍ പോലും കഴിയുന്നില്ല,സംഭവം മനസ്സിലാക്കിയ സൂര്യ ഡ്രൈവറെ വേറെ സീറ്റിലേക്ക് മാറ്റി സ്റ്റിയറിംഗ് കയ്യിലെടുക്കുകയായിരുന്നു.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

മദ്യ ലഹരിയില്‍ ഉള്ള ഡ്രൈവറുടെ ചിത്രവും വീഡിയോയും സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഉറക്കം തൂങ്ങിയതിനാല്‍ വാഹനം വീടുവരെ സ്വയം ഓടിക്കെണ്ടിവന്നു എന്നും ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് കാറിലെ യഥാര്‍ത്ഥ ഡ്രൈവര്‍ ഇയാള്‍ അല്ലെന്നും സൂര്യ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts