തെരുവുനായകളുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

ബെംഗളൂരു : കർണാടകത്തിലെ ഗദഗിൽ തെരുവുനായകളുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഗദഗിലെ ഗജേന്ദ്രഘട്ടിൽ താമസിക്കുന്ന പ്രേമാ ശരണപ്പ ചോളിൻ (54) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ വീടിനടുത്ത് പൂക്കൾപറിക്കാനായി പോയപ്പോഴാണ് ഒരുപറ്റം നായകൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ പ്രേമ നിലത്തുവീണുപോയി. തുടർന്ന് നായകൾ ഇവരുടെ ശരീരമാസകലം കടിച്ച് പരിക്കേൽപ്പിച്ചു.

  ബെംഗളൂരുവിലെ എച്ച്എഎല്ലിൽ അതീവ ജാഗ്രത; ജീവനക്കാരുടെ അവധി റദ്ദാക്കി: ഓവർടൈം ജോലി ചെയ്യാൻ തയ്യാറാകാൻ നിർദ്ദേശം

രക്തംവാർന്നൊഴുകുന്നനിലയിൽ പ്രദേശത്തെ സർക്കാർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് പ്രേമയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുൻപിലെ ദേശീയപാതയിൽ വാഹനങ്ങൾതടഞ്ഞ്‌ പ്രതിഷേധിച്ചു.

തെരുവുനായകളെ നിയന്ത്രിക്കാൻ നടപടിസ്വീകരിക്കാത്ത ഗദഗ് മുനിസിപ്പൽ ഭരണകൂടത്തിന്റെ അനാസ്ഥയാണ് സ്ത്രീയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മുനിസിപ്പൽ പരിധിയിൽ 2023-ൽ തെരുവുനായകളുടെ ആക്രമണത്തിൽ ഒരു കുട്ടി മരിച്ചസംഭവം അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ച് മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us