വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
Read MoreDay: 6 April 2025
താങ്ങാനാകാത്ത ജോലിസമ്മര്‍ദം; ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്ബനിയിലെ കമ്ബ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.ഡിഗ്രി പഠനത്തിന്…
Read Moreഡീസൽ വിലവർധന: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംസ്ഥാന ലോറി ഓണേഴ്‌സ് അസോസിയേഷൻ
ബെംഗളൂരു : ഡീസൽ വിലവർധനയ്ക്കെതിരേ കർണാടകത്തിൽ ഏപ്രിൽ 15 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ലോറി ഉടമകൾ. കർണാടക സംസ്ഥാന ലോറി ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. ഏപ്രിൽ 15-ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സമരം സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുംവരെ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങളുടെ ഓട്ടം നിർത്തിവെക്കാൻ ഇതോടെ സാധ്യതതെളിഞ്ഞു. സംസ്ഥാനത്ത് ആറുലക്ഷം ലോറികളുൾപ്പെടെ ഒൻപതുലക്ഷം ചരക്കുവാഹനങ്ങൾ വാണിജ്യസർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയുടെ സർവീസ് നിലച്ചാൽ സംസ്ഥാനത്ത് ചരക്കുനീക്കം…
Read Moreവിലക്കയറ്റത്തിന്റെ ‘പിതാമഹ’ർ ബിജെപി; പരിഹസിച്ച് ഉപമുഖ്യമന്ത്രി ശിവകുമാർ
ബെംഗളൂരു : വിലക്കയറ്റത്തിനെതിരേ ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിലക്കയറ്റത്തിന്റെ പിതാമഹരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരേ കഴിഞ്ഞ ദിവസം ബിജെപി രാപകൽ സമരം നടത്തിയിരുന്നു. പാൽവില വർധിപ്പിച്ചതും ഡീസൽ വിലയുയർത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി സമരം. ‘കോൺഗ്രസ് സർക്കാർ പാൽ വിലവർധിപ്പിച്ചു. അതിന്റെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കും’ ശിവകുമാർ പറഞ്ഞു.
Read Moreഅമരത്ത് ബേബി; സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് എം എ ബേബി: പൊളിറ്റ് ബ്യൂറോ അംഗങ്ങളെ അറിയാൻ വായിക്കാം
മധുര: സിപിഐ എം പാർടി ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു.പിബിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്. 85 അംഗ സെൻട്രൽ കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴ് പേർ പ്രത്യേക ക്ഷണിതാക്കൾ. ആറംഗ സെൻട്രൽ കൺട്രോൾ കമ്മീഷനെയും തെരഞ്ഞെടുത്തു. പിബി അംഗം മുഹമ്മദ് സലീം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്…
Read Moreവീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്. യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. പരാതിയുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പൊലീസ് വിഷയം അന്വേഷിക്കുന്നത്. ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു.
Read Moreഎംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു
കൊച്ചിയില്‍ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കാസറഗോഡ് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപാഠി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണ്.
Read Moreബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സ്പാ ജീവനക്കാരിയടക്കം മൂന്നുപേര്‍ പിടിയില്‍
ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലിസ് ഡാന്‍സാഫ് സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിന്‍ (29), പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപത്തെ സ്പാ ജീവനക്കാരിയുമായ അഞ്ചു (32) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി പോകുകയായിരുന്നു മൂന്നംഗസംഘം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു.
Read Moreനഗരത്തിലെ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബിഡബ്ല്യൂഎസ്എസ്ബി
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ജനങ്ങളിൽ നിന്ന് ടാങ്കർ ജീവനക്കാർ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഏപ്രിൽ പത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ടാങ്കറുകൾ പിടിച്ചെടുക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി വ്യക്തമാക്കി. ബിഡബ്ല്യുഎസ്എസ്ബി വെബ്സൈറ്റ്, സഞ്ചാരി കാവേരി ആപ്പ് എന്നിവ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നഗരത്തിൽ 3,500–4,000 ടാങ്കറുകൾ ഓടുന്നുണ്ടെന്നാണ് കണക്ക്. അതിൽ പകുതിയിൽ താഴെ ടാങ്കറുകൾ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജലവിതരണത്തിനായി ടാങ്കറുകൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ…
Read Moreവിമാന യാത്രക്കാരി സ്വർണമാല മോഷ്ടിച്ചതായി യുവതിയുടെ പരാതി
ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രിയങ്ക മുഖർജിയാണ് പരാതി നല്‍കിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമില്‍ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോള്‍ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ…
Read More