ബെംഗളൂരു: ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂർ സ്വദേശി രത്നാകർ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭർത്താവിന് പരിക്കേറ്റു. രത്നാകർ ഗൗഡയുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തർക്കമുണ്ടായി. തുടർന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരീഭർത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുവർഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവർഷമായി…
Read MoreDay: 2 April 2025
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ച ഭർത്താവ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ച പ്രതി രാകേഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൂനെയിൽ നിന്നുള്ള പ്രതിയായ രാകേഷിനെ ഇന്നലെ രാത്രി വൈകി കോറമംഗലയിലെ വസതിയിൽ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. വാദം കേട്ട ജഡ്ജി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു. മാർച്ച് 26 ന് ഹുളിമാവു പ്രദേശത്തെ ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിൽ വെച്ച് രാകേഷ് ഭാര്യ ഗൗരി സാംബേക്കറിനെ (32) കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം ഒരു സ്യൂട്ട്കേസിൽ തിരുകി. സ്യൂട്ട്കേസ് കൊണ്ടുപോകുന്നതിനിടെ…
Read Moreഓവർടേക്ക് ചെയ്യുന്നതിനിടെ കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു; സ്ത്രീ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്.
ബെംഗളൂരു : ഹാസൻ താലൂക്കിലെ കരേക്കരെ ഗ്രാമത്തിൽ കാർഷിക കോളേജിന് മുന്നിൽ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ കാർ പിന്നിൽ നിന്ന് ഇടിച്ച് ഒരു സ്ത്രീ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. ശാന്തമ്മ (45) ആണ് മരിച്ചത്. ഒരു ആൾട്ടോ കാർ ഒരു വാഗൺആർ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആഘാതം വളരെ ശക്തമായിരുന്നതിനാൽ രണ്ട് കാറുകളും തകർന്നു. ഹാസൻ നഗരത്തിലെ കെ ഹൊസകൊപ്പലു ലേഔട്ടിൽ താമസിക്കുന്ന ശാന്തമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് നാഗേഷും ആറ് വയസ്സുള്ള കുട്ടി യുക്തിയും…
Read Moreഊട്ടിയിൽ യാത്ര പോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു
ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ്…
Read Moreകറ്റാർ വാഴ ജ്യൂസ് വെക്കുന്ന കുപ്പിയിൽ കളനാശിനി; അറിയാതെ കഴിച്ച 14 വയസ്സുകാരി മരിച്ചു
ബെംഗളൂരു: മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ മാതാപിതാക്കളുടെ അശ്രദ്ധ മൂലം കളനാശിനി കഴിച്ച 9-ാം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരി മരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ നിധി കൃഷ്ണ കറ്റാർ വാഴ ജ്യൂസ് കഴിക്കുമായിരുന്നു, എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ കുപ്പികളിൽ ഒന്നിൽ കളനാശിനി നിറച്ചിരുന്നു. മാർച്ച് 14 ന്, പെൺകുട്ടി കറ്റാർ വാഴ ജ്യൂസ് ആണെന്ന് കരുതി കളനാശിനി കഴിച്ചു, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെമ്പെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ നിധിയെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഫലമുണ്ടായില്ല. ബ്യാതരായണപുര പോലീസ് പരിധിയിലാണ് സംഭവം.
Read Moreബെംഗളൂരുവിലെ ആദ്യ ഐപിഎൽ മത്സരം ഇന്ന് ; വാതുവെപ്പ് നിരീക്ഷണം ശക്തമാക്കി പോലീസ്
ബെംഗളൂരു : ഐപിഎൽ വാതുവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി ബെംഗളൂരു പോലീസ്. മുൻവർഷങ്ങളിൽ ഐപിഎൽ സമയത്ത് ഒട്ടേറെ വാതുവെപ്പുസംഘങ്ങൾ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. കർണാടക പോലീസ് നിയമപ്രകാരം സംസ്ഥാനത്ത് ഓഫ്‌ലൈൻ വാതുവെപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകളും ഗെയിമിങ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ ഗെയിമിങ്ങിനെ രണ്ടുതരമായി തിരിച്ചിട്ടുണ്ട്. ‘ഗെയിംസ് ഓഫ് സ്കിൽ’ എന്ന വിഭാഗം നിയമപരവും ‘ഗെയിംസ് ഓഫ് ചാൻസ്’ എന്ന വിഭാഗം നിയമവിരുദ്ധവുമാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ മിക്ക ഗെയിമിങ് ആപ്പുകളും ഗെയിംസ് ഓഫ് സ്കിൽ വിഭാഗത്തിലാണ് വരുന്നത്.…
Read Moreബൈക്ക് ടാക്സി സർവീസുകൾ നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു
ബെംഗളൂരു: ഇരുചക്ര വാഹന ടാക്സി ഓപ്പറേറ്റർമാർക്ക് തിരിച്ചടി, ഉചിതമായ നിയമങ്ങൾ രൂപീകരിക്കുന്നതുവരെ ബൈക്ക് ടാക്സികൾ സർവീസ് നടത്തരുതെന്ന് കർണാടക ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇരുചക്ര വാഹന ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. സംസ്ഥാന സർക്കാർ ആവശ്യമായ നിയമങ്ങൾ തയ്യാറാക്കിയിട്ടില്ലാത്തതിനാൽ ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾ ആറ് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനം നിർത്തണമെന്ന് ജസ്റ്റിസ് ബി എം ശ്യാം പ്രസാദിന്റെ ബെഞ്ച് പറഞ്ഞു. നിയമങ്ങളുടെ അഭാവത്തിൽ ഇരുചക്ര വാഹന ടാക്സികൾ ഓടിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി…
Read Moreബിഎംടിസി ബസുകളിൽ ഹിറ്റായി ഡിജിറ്റൽ ടിക്കറ്റ്; ലഭിക്കുന്നതിൽ 40 ശതമാനം തുകയും ഡിജിറ്റൽ വഴി
ബെംഗളൂരു : നഗരത്തിൽ ബിഎംടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ ഏർപ്പെടുത്തിയ യുപിഐ ഇടപാട് സൗകര്യം ശ്രദ്ധേയമാകുന്നു. ബസുകളിൽ പതിച്ച ക്യുആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ഫോണിൽനിന്ന് ടിക്കറ്റ് ചാർജിന്റെ തുക നൽകുന്ന യാത്രക്കാർ ഒട്ടേറെയാണ്. ബസിലെ യാത്രക്കാർക്കും കണ്ടക്ടർക്കും ഇത് സൗകര്യപ്രദമാകുന്നു. പണം നൽകുന്നതിനേക്കാൾ എളുപ്പമാണ് ക്യു ആർ കോഡ് സ്കാൻചെയ്ത് പണമയക്കാൻ. കണ്ടക്ടർമാർക്ക് ടിക്കറ്റിന്റെ ബാക്കിപണം തിരിച്ചുകൊടുക്കേണ്ട ജോലി ഒഴിവാക്കാനുമാകുന്നു. നിലവിൽ ടിക്കറ്റ് വരുമാനത്തിന്റെ 39.80 ശതമാനം തുക ഡിജിറ്റൽ പേയ്‌മെന്റ് വഴിയാണ് ലഭിക്കുന്നതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരമാണിത്.…
Read More15 ലക്ഷം വായ്പ നൽകിയില്ല, എസ്ബിഐ ശാഖയിൽ കയറി സ്വർണം മോഷ്ടിച്ച സംഘം പിടിയിൽ
ബെംഗളൂരു: പതിനഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. 5 മാസത്തിന് ശേഷമാണ് മോഷ്ടാക്കളെ പോലീസ് പിടികൂടിയത്. എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. തമിഴ്‌നാട് സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍, പരമാനന്ദ്, ദാവണഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്. വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ഉസലംപട്ടിയില്‍ 30 അടി താഴ്ചയുള്ള കിണറില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം. ബാക്കി ചില…
Read Moreസ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങള്‍ ഉണ്ട്. 2010ല്‍…
Read More