ബിഎംടിസി ബസുകളിൽ ഹിറ്റായി ഡിജിറ്റൽ ടിക്കറ്റ്; ലഭിക്കുന്നതിൽ 40 ശതമാനം തുകയും ഡിജിറ്റൽ വഴി

ബെംഗളൂരു : നഗരത്തിൽ ബിഎംടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ ഏർപ്പെടുത്തിയ യുപിഐ ഇടപാട് സൗകര്യം ശ്രദ്ധേയമാകുന്നു.

ബസുകളിൽ പതിച്ച ക്യുആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ഫോണിൽനിന്ന് ടിക്കറ്റ് ചാർജിന്റെ തുക നൽകുന്ന യാത്രക്കാർ ഒട്ടേറെയാണ്.

ബസിലെ യാത്രക്കാർക്കും കണ്ടക്ടർക്കും ഇത് സൗകര്യപ്രദമാകുന്നു. പണം നൽകുന്നതിനേക്കാൾ എളുപ്പമാണ് ക്യു ആർ കോഡ് സ്കാൻചെയ്ത് പണമയക്കാൻ. കണ്ടക്ടർമാർക്ക് ടിക്കറ്റിന്റെ ബാക്കിപണം തിരിച്ചുകൊടുക്കേണ്ട ജോലി ഒഴിവാക്കാനുമാകുന്നു. നിലവിൽ ടിക്കറ്റ് വരുമാനത്തിന്റെ 39.80 ശതമാനം തുക ഡിജിറ്റൽ പേയ്‌മെന്റ് വഴിയാണ് ലഭിക്കുന്നതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരമാണിത്.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

ആകെ ലഭിച്ച വരുമാനമായ 89,20,98,518 രൂപയിൽ 35,50,60,415 രൂപ ഡിജിറ്റൽ പേയ്‌മെന്റ് വഴി ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts