തൊപ്പി ധരിച്ച് ഇഫ്താർ വിരുന്നിൽ നടൻ വിജയ്; ചിത്രങ്ങൾ വൈറൽ 

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് റംസാൻ മാസത്തിന്റെ ഭാഗമായി ഇഫ്‌താർ വിരുന്നൊരുക്കി. റംസാൻ മാസത്തില്‍ നോമ്പ് തുറക്കുന്നതിന് മുമ്പുള്ള പ്രാർത്ഥനകളില്‍ പങ്കെടുത്ത നടൻ തലയില്‍ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി ഒരു ദിവസത്തെ വ്രതവും താരം അനുഷ്‌ഠിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഗംഭീരമായ ഇഫ്‌താർ വിരുന്ന് നടന്നത്. ചടങ്ങിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയ രീതിയില്‍ വൈറലായിരുന്നു. പ്രദേശത്തെ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.…

Read More

സംസ്ഥാന ബജറ്റിൽ സിനിമാ പ്രേമികൾക്ക് സന്തോഷ വർത്ത

ബെംഗളൂരു: സംസ്ഥാനത്തെ തിയറ്ററുകളിലെയും മള്‍ട്ടിപ്ലക്സുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്. 2017ലും സിദ്ധരാമയ്യ സർക്കാർ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു. കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാനും തീരുമാനിച്ചു. കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയർന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ്…

Read More

ഇസ്രായേലി ടൂറിസ്റ്റ് വനിത ഉൾപ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയായി: സഹയത്രികനായ വിനോദസഞ്ചാരിയെ കാണാനില്ല

ബെംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്. രാത്രി 11.30 ഓടെ ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സം​ഗം ചെയ്തതത്. കുറ്റകൃത്യത്തിനു മുൻപ് യുവതികൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പുരുഷ യാത്രികരെ പ്രതികൾ തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇവരിൽ ഒരാൾ അമേരിക്കയിൽ നിന്നുള്ളയാളാണെന്നും മറ്റു രണ്ട് പേർ ഒഡീഷ, മഹാരാഷ്ട്ര സ്വദേശികളാണെന്നും പോലീസ് പറഞ്ഞു. ഹോം…

Read More

ജനസംഖ്യ ഒന്നരക്കോടി; ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാൻ നീക്കം?; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൻ്റെ ഭരണം കൈയാളുന്ന തദ്ദേശസ്ഥാപനമായ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

ബെംഗളരു : പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വിദേശസിനിമകളുൾപ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ ഓസ്കറിൽ  തിളങ്ങിയ ‘അനോറ’യും ഇന്ന് മേളയില്‍ പ്രദർശിപ്പിക്കും. രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീന്‍ എഴില്‍ വൈകിട്ട് 5.10 നാണ് പ്രദര്‍ശനം. ന്യൂയോര്‍ക് നഗരത്തിലെ സ്ട്രിപ് ക്ലബ്ബിലെ നര്‍ത്തകിയായ റഷ്യന്‍ വംശജയയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അനോറ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ ചെറുബജറ്റില്‍ നിര്‍മിച്ച അനോറ അഞ്ചു പുരസ്കാരങ്ങളാണ്‌ ഓസ്കറില്‍ സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖനടി…

Read More

സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിൻ എത്തിയാല്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം; റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതി

റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ പദ്ധതികൾ ഇതിനകം ആരംഭിച്ചു.ഈ സ്റ്റേഷനുകളിൽ റെയിൽവേ പൂർണ്ണമായ…

Read More

ഇന്ന് അന്താരാഷ്ട്ര വനിതാദിനം;

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പുരുഷാധിപത്യം വാഴുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്നതിനായാണ് വനിതാദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം എന്നീ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടം അടയാളപ്പെടുത്താൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു. 1857 മാർച്ച് 8 ന് മെച്ചപ്പെട്ട വേദനം, ജോലി സമയം കുറയ്ക്കുക, വോട്ടവകാശം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ന്യുയോർക്കിലെ തുണിമില്ലിൽ ജോലി ചെയ്‌തിരുന്ന സ്ത്രീകൾ നടത്തിയ…

Read More

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിലെ ഈ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രം ആരംഭിച്ചു

ബെംഗളൂരു: പണി പൂർത്തിയാകുന്നതുവരെ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നുള്ള സിൽക്ക് ബോർഡ് ഫ്ലൈഓവർ അടച്ചിടുമെന്നും രാവിലെ 6 മുതൽ രാത്രി 11 വരെ വാഹന ഗതാഗതം അനുവദിക്കുമെന്നും അറിയിച്ചു. പണി പൂർത്തിയാകുന്നതുവരെ ഫ്ലൈഓവർ അടച്ചിടുമെന്ന് പറഞ്ഞിരുന്നു.  

Read More
Click Here to Follow Us